താപനില 40 ഡിഗ്രിയായി വർധിച്ചു ; മരുന്നുകൾ സൂക്ഷിക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം, മുന്നറിയിപ്പുമായി അധികൃതർ…!

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: അന്തരീക്ഷ ഊഷ്മാവ് ക്രമാതീതമായി ഉയരുന്നതോടെ മരുന്നുകളുടെ ഗുണനിലവാരത്തിലും ആശങ്ക ഉയരുന്നു. ഇപ്പോൾ തന്നെ വിവിധ ജില്ലകളിൽ ചൂട് 40 ഡിഗ്രി കടന്നിരിക്കുകയാണ്. മരുന്നുകൾ ഉയർന്ന ചൂടിൽ സൂക്ഷിക്കുന്നത് അവയുടെ കാലാവധിയേയും ഗുണനിലവാരത്തെയും സാരമായി ബാധിക്കും.മരുന്നുകൾ ഏത് താപനിലയിൽ സൂക്ഷിക്കണമെന്നുള്ളത് അവയുടെ പായ്ക്കറ്റുകളിൽ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിൽ വ്യത്യാസം സംഭവിക്കുമ്പോൾ രാസമാറ്റമുണ്ടാകുകയും ഗുണനിലവാരം നഷ്ടമാകുകയും ചെയ്യും. പിന്നീട് ഇത്തരം മരുന്നുകൾ ഉപയോഗിക്കുന്നത് കൊണ്ട് രോഗശമനം ലഭിക്കില്ലെന്ന് ഡോക്ടർമാർ പറയുന്നു.ക്യാപ്സൂളുകൾ, പൗഡറുകൾ, ക്രീമുകൾ, ഓയിൽമെന്റുകൾ, ഗുളികകൾ, ഇൻജെക്ഷനുകൾ ഉൾപ്പെടെയുള്ളവ ശരിയായ താപനിലയിൽ സൂക്ഷിച്ചില്ലെങ്കിൽ കേടാവും.

ഒട്ടുമിക്ക മരുന്നുകളും എട്ടു മുതൽ 30ഡിഗ്രിയിലാണ് സൂക്ഷിക്കേണ്ടത്. ചിലമരുന്നുകൾ രണ്ടുമുതൽ എട്ടുഡിഗ്രിയിലും. ഇവ പൊതുവെ ഫ്രീസറിലാണ് സൂക്ഷിക്കുക. മറ്റു മരുന്നുകൾ നേരിട്ട് ചൂട് ഏൽക്കാത്ത രീതിയിലാണ് സൂക്ഷിക്കേണ്ടത്.അതേസമയം, മരുന്നുകൾ കുറഞ്ഞ താപനിലയിൽ സൂക്ഷിക്കണമെന്ന നിർദ്ദേശങ്ങൾ മിക്ക മെഡിക്കൽ ഷോപ്പുകളും ആശുപത്രികളും പാലിക്കാറില്ല. കുറഞ്ഞ താപനിലയിൽ സൂക്ഷിക്കേണ്ട മരുന്നുകൾ പോലും എ.സി സംവിധാനങ്ങളില്ലാത്ത സ്ഥലങ്ങളിലാണ് സൂക്ഷിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാവധി 22-ന് തുടങ്ങും; സംസ്ഥാനത്തെ സ്കൂൾ വിദ്യാർത്ഥികൾക്ക് 4 കിലോ അരി വീതം നൽകാൻ...

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂളുകള്‍ക്ക് ഓണാവധി 22 മുതല്‍ ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി...

ചൊക്ലിയിൽ നിന്ന് കാണാതായ 17-കാരൻ മൈസൂരുവിൽ എത്തിയില്ലെന്നു സ്ഥിരീകരണം

0
കണ്ണൂർ: ചൊക്ലിയിൽ നിന്ന് കാണാതായ 17കാരൻ ശിവസൂര്യക്കായുള്ള തിരച്ചിൽ ഊർജ്ജിതമാക്കി...

ഉത്തരാഖണ്ഡിൽ മണ്ണിടിച്ചിലിനെ തുടർന്ന് തുരങ്കം തകർന്നുണ്ടായ ദുരന്തം; കാണാതായ മൂന്ന് തൊഴിലാളികളുടെയും മൃതദേഹങ്ങൾ കണ്ടെത്തി

0
ഡെറാഡൂൺ: ഉത്തരാഖണ്ഡ് ചമോലിയില്‍ മണ്ണിടിച്ചിലില്‍ തുരങ്കം തകര്‍ന്നുവീണ സംഭവത്തില്‍ കാണാതായ മൂന്ന്...

നിക്ഷേപകരുമായി വി ഡി സതീശൻ കൂടിക്കാഴ്ച നടത്തി

0
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ കയറ്റുമതി - ഇറക്കുമതി പ്രവർത്തനങ്ങളുടെ...