സഹപാഠിക്ക് പ്രണാമം അർപ്പിക്കുവാൻ നിറ കണ്ണുകളോടെ ക്ഷേത്ര തന്ത്രി എത്തി

For full experience, Download our mobile application:
Get it on Google Play

തിരുവല്ല: ഒരേ ബഞ്ചിൽ ഇരുന്ന് അറിവിന്റെ വെളിച്ചം നേടിയ സുഹൃത്തിന് ഒടുവിൽ പ്രണാമം അർപ്പിക്കുവാൻ അഖില കേരള ബ്രാഹ്മൺസ് ഫെഡറേഷൻ വൈസ് ചെയർമാൻ ബ്രഹ്മശ്രീ നീലകണ്‌ഠരെര് ആനന്ദ് പട്ടമന എത്തി പുഷ്പ ചക്രം സമർപ്പിച്ചു. അയോധ്യ സന്ദർശന വേളയിൽ ആണ് സുഹൃത്തിന്റെ വേർപാട് അറിയുന്നത്. മുൻകൂട്ടി നിശ്ചയിച്ച പരിപാടികൾ ഉപേക്ഷിച്ചാണ് കേരളത്തിലേക്ക് മടങ്ങിയെത്തിയത്. സുഹൃത്തും ബീലീവേഴ്സ് ഈസ്റ്റേൺ ചർച്ച് പരമാധ്യക്ഷനും ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളജ് ഹോസ്പിറ്റൽ ഉൾപ്പെടെ നിരവധി പ്രസ്ഥാനങ്ങളുടെ സ്ഥാപകനുമായ മോറാൻ മോർ അത്തനേഷ്യസ് യോഹാൻ പ്രഥമൻ മെത്രാപ്പോലീത്തായുടെ സഹപാഠിയാണ് തലവെടി തിരു പനയനൂർകാവ് ഭഗവതി ക്ഷേത്രം മുഖ്യ കാര്യദർശി കൂടിയായ ബ്രഹ്മശ്രീ നീലകണ്‌ഠരെര് ആനന്ദ് പട്ടമന. സഹധർമ്മിണി ഗിരിജ അന്തർജനം ക്ഷേത്രം മാനേജര്‍ അജി കുമാർ കലവറശ്ശേരിൽ എന്നിവർക്കൊപ്പമാണ്‌ അദ്ദേഹം എത്തിയത്.

അത്മീയയാത്ര യുടെ ഒരു ശ്രോതാവായിരുന്നെന്നും നേരിട്ട് കാണാൻ ഒത്തിരി ആഗ്രഹിച്ചെന്നും പഠനത്തിന് ശേഷം തലവടി ചുണ്ടൻ വള്ള സമിതിയുടെ ക്ഷണം സ്വീകരിച്ച് തലവെടിയിൽ എത്തിയപ്പോൾ ഇരുവരും പഴയക്കാല അനുഭവങ്ങള്‍ പങ്കുവെയ്ക്കുകയും ഒരുമിച്ച് ഫോട്ടോയും എടുത്തിരുന്നതായും പിതാവിന്റെ വേർപാട് വിശ്വസിക്കാന്‍ കഴിയുന്നില്ലെന്ന് മെത്രാപ്പോലീത്തായുടെ സഹോദര പുത്രനായ നൈനാൻ പുന്നൂസിന്നോട് പറയുമ്പോൾ കണ്ണുകൾ നിറഞ്ഞ് തുളുമ്പിയിരുന്നു. തലവടി ഗവ. ഹൈസ്ക്കൂളിൽ 8 മുതൽ 10 വരെ ക്ലാസുകളില്‍ ആണ് ഇരുവരും പഠിച്ചത്. മതങ്ങളുടെ അതിർ വരമ്പുകൾക്കപ്പുറം എല്ലാവരെയും ഒരുപോലെ സ്നേഹിച്ചിരുന്ന പിതാവിന്റെ വേർപാട് കേരള സമൂഹത്തിനേറ്റ വലിയ നഷ്ടമാണെന്ന് അനുസ്മരിച്ചു.

ഇരുവരുടെയും ഗുരുനാഥനായ പി വി. രവീന്ദ്രനാഥ് തന്റെ ശിഷ്യന് പ്രണാമം അർപ്പിക്കുവാൻ എത്തിയിരുന്നതായി ഡോ ജോൺസൺ വി.ഇടിക്കുള പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക മരണാനന്തര ബഹുമതികളോടെ മെത്രാപ്പോലീത്തായുടെ കബറടക്കം ഇന്നലെ കുറ്റപ്പുഴ സെന്റ് തോമസ് ബിലീവേഴ്സ് ഈസ്റ്റേൺ കത്തീഡ്രലിൽ നടന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പതിനായിര കണക്കിന് ജനങ്ങളാണ് പിതാവിനെ അവസാനമായി ഒരുനോക്ക് കാണാൻ എത്തി ചേർന്നത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വാഷിങ്ടൺ ഡിസിയിലെത്തി മേയർ വി വി രാജേഷ് ; ആദ്യ പരിപാടി ഇന്ത്യൻ എംബസിയിൽ...

0
തിരുവനന്തപുരം: യുഎസ് യാത്രയുടെ ഭാഗമായി തിരുവനന്തപുരം കോർപറേഷൻ മേയർ വി വി...

‘സാഹചര്യം വിലയിരുത്തി അവധി തരും’ ; അവധിതേടിയുള്ള സന്ദേശങ്ങളിൽ പൊറുതിമുട്ടി കളക്ടറുടെ പോസ്റ്റ്

0
കൊല്ലം : സ്കൂളിന് അവധിതേടിയുള്ള കുട്ടികളുടെ സന്ദേശങ്ങളിലും ഫോൺവിളികളിലും പൊറുതിമുട്ടി സാമൂഹികമാധ്യമ...

പാട്ടക്കാലാവധി കഴിഞ്ഞു ; അതിരപ്പള്ളി വനമേഖലയിൽ കൃഷി നടത്താനാകില്ലെന്ന് ഹൈക്കോടതി

0
കൊച്ചി: അതിരപ്പള്ളി, കല്ലൽ വനമേഖലയിലെ കൃഷിഭൂമിയുടെ പാട്ടക്കാലാവധി അവസാനിച്ച സാഹചര്യത്തിൽ അവിടെ...

ശബരിമല നെയ്യ് ക്രമക്കേട് : മിൽമയുമായുള്ള കരാറിൽ ദേവസ്വം ബോർഡിന് നഷ്ടമായത് രണ്ടേകാൽ...

0
തിരുവനന്തപുരം : ശബരിമല നെയ്യ് ക്രമക്കേടിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മിൽമയ്ക്ക്...