വൈദ്യുതി വേലിയില്‍നിന്ന് ഷോക്കേറ്റ് 13കാരന്‍ മരിച്ച സംഭവത്തിൽ സ്ഥലം പാട്ടത്തിനെടുത്തയാള്‍ കസ്റ്റഡിയില്‍

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : മലപ്പുറം പൂക്കോട്ടും പാടത്ത് കാട്ടു പന്നിയെ തുരത്താന്‍ കൃഷിയിടത്തില്‍  സ്ഥാപിച്ച   വൈദ്യുതി വേലിയില്‍ നിന്നും ഷോക്കേറ്റ് പതിമൂന്ന് കാരന്‍ മരിച്ച സംഭവത്തില്‍ സ്ഥലം പാട്ടത്തിനെടുത്ത് കൃഷി ചെയ്തിരുന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. അറയില്‍ ഉണ്ണികൃഷ്ണനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.  സംഭവത്തില്‍ നേരത്തെ അറയില്‍ ഉണ്ണികൃഷ്ണനെതിരെ പോലീസ് കേസെടുത്തിരുന്നു. അസം സ്വദേശി മുത്തലിബ് അലിയുടെ മകന്‍ റഹ്മത്തുള്ളയാണ് മരിച്ചത്. പൂക്കോട്ടുംപാടം അമരമ്പലത്തെ കൃഷിയിടത്തില്‍ രാവിലെ പത്തരയോടെയാണ് റഹ്മത്തുള്ളയുടെ മൃതദേഹം നാട്ടുകാര്‍ കണ്ടത്. ക്യഷിയിടത്തിന് ചുറ്റും സ്ഥാപിച്ച വൈദ്യുതി വേലിയോട് ചേര്‍ന്നായിരുന്നു മൃതദേഹം.

കുട്ടിയെ വീട്ടില്‍ കാണാതായതോടെ അന്വേഷിച്ചെത്തിയ രക്ഷിതാക്കളാണ് റഹ്മത്തുള്ളയെ തിരിച്ചറിഞ്ഞത്. പോലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് വൈദ്യുതി വേലിയില്‍ നിന്നും ഷോക്കേറ്റതാണെന്ന കാര്യം വ്യക്തമായത്. കളിക്കാനായി കുട്ടി ഈ വഴിയെത്തിയപ്പോള്‍ അറിയാതെ വൈദ്യുതി വേലിയില്‍ തട്ടിയതാകാമെന്നാണ് പോലീസിന്‍റെ നിഗമനം.  സമീപത്തെ വൈദ്യുതി ലൈനില്‍ നിന്നും നേരിട്ട് വേലിയിലേക്ക് കണക്ഷന്‍ കൊടുത്തതാണെന്നാണ് പോലീസ് പറയുന്നത്.

കെഎസ്ഇബി അധികൃതരും സ്ഥലത്തെത്തി പരിശോധന നടത്തി. അമരമ്പലം സ്വദേശി അറയില്‍ ഉണ്ണികൃഷ്ണനാണ് ഈ സ്ഥലം പാട്ടത്തിനെടുത്ത് കൃഷി ചെയ്തിരുന്നതെന്ന് പോലീസ് പറഞ്ഞു. ഇയാളെ കസ്റ്റഡിയിലെടുത്തതായും ചോദ്യം ചെയ്തുവരുകയാണെന്നും പോലീസ് അറിയിച്ചു. നിലവില്‍ അസ്വാഭാവിക മരണത്തിനാണ് പോലീസ് കേസെടുത്തിരിക്കുന്നത്. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയ  ശേഷം കൂടുതല്‍ വകുപ്പുകള്‍ ചുമത്തുമെന്ന് പോലീസ് അറിയിച്ചു. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.  മരിച്ച റഹ്മത്തുള്ളയുടെ രക്ഷിതാക്കള്‍  പൂക്കോട്ടും പാടത്തെ ഇഷ്ടിക ചൂളയിലെ ജോലിക്കാരാണ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വീടിന് മുന്നിൽ കേന്ദ്രസേനയുടെ സുരക്ഷാ വലയം; ബരായ്പൂർ സന്ദർശനം തടയാനെന്ന് മമതയുടെ ആരോപണം

0
കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ വീടിന് മുന്നില്‍...

പിണങ്ങിപ്പോയ ഭാര്യയെ തിരികെ വിളിക്കാനെത്തി ; യുവാവിനെ തീവെച്ച് കൊലപ്പെടുത്തി ഭാര്യാ സഹോദരൻ, രക്ഷിക്കാനെത്തിയ...

0
പഞ്ചാബ്: പിണങ്ങിപ്പോയ ഭാര്യയെ തിരികെ വിളിക്കാന്‍ ഭാര്യാ ഗൃഹത്തിലെത്തിയ യുവാവിനെ ഭാര്യയുടെ...

അനാശാസ്യ കേന്ദ്രത്തിലെ കൊലപാതകം; ഒളിവിലായിരുന്ന മുഖ്യപ്രതി പിടിയിൽ

0
തൃശൂര്‍: അനാശാസ്യ കേന്ദ്രത്തിലെ കൊലപാതകക്കേസില്‍ മുഖ്യപ്രതി നൂര്‍ ആലം പിടിയില്‍. അസമില്‍...

ഗർഭിണിയുടെ മരണം കൊലപാതകമെന്ന് പിതാവ്; മൃതദേഹം പുറത്തെടുത്ത് അന്വേഷണം

0
മുസാഫര്‍നഗര്‍: യുപിയില്‍ പിതാവിന്റെ പരാതിയെ തുടര്‍ന്ന് 28കാരിയായ ഗര്‍ഭിണിയുടെ മൃതദേഹം പുറത്തെടുത്ത്...