പത്തനംതിട്ട : സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെടുത്തി പത്തനംതിട്ട ജില്ലയിലെ എല്ലാ ആദിവാസി സങ്കേതങ്ങളിലെയും കുടുംബങ്ങള്‍ക്ക് ആധികാരിക രേഖകള്‍ നല്‍കുന്ന എ. ബി. സി. ഡി. (അക്ഷയ ബിഗ് ക്യാമ്പയിന്‍ ഫോര്‍ ഡോക്യുമെന്റ് ഡിജിറ്റലൈസേഷന്‍) പദ്ധതിയുടെ സമ്പൂര്‍ണ പ്രഖ്യാപനം നാളെ (19) 3.30 ന് പട്ടിക ജാതി പട്ടികവര്‍ഗ വകുപ്പു മന്ത്രി കെ. രാധാകൃഷ്ണന്‍ കളക്ടറേറ്റില്‍ നിര്‍വഹിക്കും. ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ആരോഗ്യ വകുപ്പു മന്ത്രി വീണാ ജോര്‍ജ്, ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ എന്നിവര്‍ മുഖ്യാതിഥികളാകും.
ആന്റോ ആന്റണി എം.പി, എംഎല്‍എ മാരായ അഡ്വ.കെ.യു.ജനീഷ് കുമാര്‍, അഡ്വ.പ്രമോദ് നാരായണ്‍, അഡ്വ. മാത്യു റ്റി തോമസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, തിരുവല്ല സബ് കളക്ടര്‍ സഫ്‌ന നസറുദീന്‍, സംസ്ഥാന പട്ടികവര്‍ഗ ഉപദേശക സമിതി അംഗം ജി. രാജപ്പന്‍, ജില്ലാ പട്ടികവര്‍ഗ വികസന ഓഫീസര്‍ എസ്.എസ് സുധീര്‍, ഐ.ടി. മിഷന്‍ ജില്ലാ പ്രൊജക്ട് മാനേജര്‍ കെ. ധനേഷ് തുടങ്ങിയവര്‍ പങ്കെടുക്കും. ജില്ലയിലെ എല്ലാ ആദിവാസി മേഖലകളിലും പട്ടികവര്‍ഗ സങ്കേതങ്ങളിലും ഘട്ടംഘട്ടമായി സംഘടിപ്പിച്ച നിരവധി ക്യാമ്പുകളിലൂടെ എല്ലാവര്‍ക്കും ആധികാരിക രേഖകള്‍ നല്‍കിയാണ് നൂറുശതമാനം പൂര്‍ത്തീകരിച്ചത്.
തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ്,റേഷന്‍ കാര്‍ഡ്, ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ്, ജനന സര്‍ട്ടിഫിക്കറ്റ്, ആധാര്‍, ആധാര്‍ അപ്‌ഡേഷന്‍ എന്നിവയുടെ സേവനങ്ങളാണ് ക്യാമ്പുകളിലൂടെ നല്‍കിയത്. രേഖകള്‍ ഏതെങ്കിലും സന്ദര്‍ഭത്തില്‍ നഷ്ടപ്പൊട്ടാല്‍ വീണ്ടെടുക്കുന്നതിനു ഡിജിലോക്കര്‍ സംവിധാനവും ക്യാമ്പുകളില്‍ ഉറപ്പാക്കി. ജില്ലാ ഭരണകേന്ദ്രം, ഐ.ടി. മിഷന്‍, പട്ടിക വര്‍ഗ വികസന വകുപ്പ്, സിവില്‍ സപ്ലൈസ്, ആരോഗ്യ സുരക്ഷ പദ്ധതി, ലീഡ് ബാങ്ക് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ബന്ധപ്പെട്ട ഗ്രാമപഞ്ചായത്തുകളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കിയത്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.































