പത്തനംതിട്ട : കേരളത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഊര്‍ജ്ജസ്വലമായി പ്രവര്‍ത്തിക്കുന്നുവെന്നും അത് മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണെന്നും കേരളനിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. പന്തളം ബ്ലോക്ക് പഞ്ചായത്തുതല റിസോഴ്‌സ് സെന്റര്‍ ഉദ്ഘാടനം കുളനടയില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനകീയ ആസൂത്രണ പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ ഒട്ടാകെ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് ബ്ലോക്ക് പഞ്ചായത്ത് റിസോഴ്‌സ് സെന്റര്‍ ഉദ്ഘാടനം ചെയ്തത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കാര്യശേഷി വികസനമാണ് റിസോഴ്‌സ് സെന്റര്‍ ലക്ഷ്യമാക്കുന്നത്. കിലയുടെ നേതൃത്വത്തില്‍ കേന്ദ്രാവിഷ്‌കൃത പദ്ധതിയായ രാഷ്ട്രീയ ഗാം സ്വരാജ് അഭയാനിന്റെ ഭാഗമായി ബ്ലോക്ക് പഞ്ചായത്തു തലത്തിലാണ് റിസോഴ്‌സ് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്.
എംപ്ലോബിലിറ്റി സെന്റര്‍, ബ്ലോക്ക് ഇന്‍ഫര്‍മേഷന്‍ സെന്റര്‍, തൊഴില്‍സഭ ഏകോപനവും തുടര്‍ പ്രവര്‍ത്തനങ്ങളും, പരിശീലന സംവിധാനം, ബ്ലോക്ക്തല പി എം യു എന്നിവയെല്ലാം ബ്ലോക്ക് പഞ്ചായത്ത് റിസോഴ്‌സ് സെന്ററിന്റെ ഭാഗമാണ്. പന്തളം ബ്ലോക്ക് വികസന കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി എം മധു അധ്യക്ഷത വഹിച്ചു. കില ജില്ലാതല ഫെസിലിറ്റേറ്റര്‍ എ ആര്‍ അജീഷ് കുമാര്‍, പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.രാജേന്ദ്രപ്രസാദ്, തുമ്പമണ്‍ ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ് തോമസ് വര്‍ഗീസ്, അനീഷ്‌മോന്‍, രജിത കുഞ്ഞുമോന്‍, സന്തോഷ്‌കുമാര്‍, ജൂലി ദിലീപ്, സനല്‍, പി എന്‍ സുരേഷ്‌കുമാര്‍ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.





























