ബൈക്കിലെത്തി സ്ത്രീകളുടെ മാല മോഷണം ; പ്രതി പിടിയിൽ

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍: ഒരേ ദിവസം ഒല്ലൂര്‍, മണ്ണുത്തി എന്നീ പോലീസ് സ്റ്റേഷന്‍ പരിധികളില്‍ ബൈക്കിലെത്തി സ്ത്രീകളുടെ മാല മോഷണം നടത്തിയ കേസുകളിലെ പ്രതി പിടിയില്‍. കൊട്ടാരക്കര നീലേശ്വരം സ്വദേശി പ്രസന്ന മന്ദിരത്തില്‍ റഷഭ് പി നായര്‍ (28) ആണ് പിടിയിലായത്. തൃശൂര്‍ സിറ്റി പോലീസ് കമ്മീഷണറുടെ പ്രത്യേക അന്വേഷണ സംഘവും ഒല്ലൂര്‍ പോലീസും ചേര്‍ന്നാണ് പിടികൂടിയത്. ഒല്ലൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ നെന്മണിക്കര പിആര്‍ പടി സ്വദേശിനി കാഞ്ഞിരത്തിങ്കല്‍ റീനയുടെയും മണ്ണുത്തി സ്റ്റേഷന്‍ പരിധിയിലെ പറവട്ടാനി കുന്നത്തുംകര റീനയുടെയും സ്വര്‍ണാഭരണങ്ങളാണ് പ്രതി കവര്‍ന്നത്. തുടര്‍ന്ന് രണ്ടു സ്റ്റേഷനുകളിലും കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.

നിരവധി മുന്‍ മാല മോഷണ സംഘങ്ങളെക്കുറിച്ച് അന്വേഷിക്കുകയും നിരവധി സി സി.ടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെക്കുറിച്ച് സൂചന ലഭിച്ചത്. തുടര്‍ന്നുള്ള അന്വേഷണത്തില്‍ ഇയാൾ എറണാകുളം കലൂര്‍ സ്റ്റേഡിയം പരിസരത്തുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് അന്വേഷണസംഘം അവിടെയെത്തി പ്രതിയെ പിടികൂടുകയായിരുന്നു. പ്രതിക്ക് എറണാകുളം സെന്‍ട്രല്‍, എറണാകുളം ഹാര്‍ബര്‍, കൊട്ടാരക്കര, പീച്ചി എന്നീ പോലീസ് സ്റ്റേഷനുകളിലായി അഞ്ചിലധികം കേസുകള്‍ നിലവിലുണ്ട്. തൃശൂര്‍ സിറ്റി ജില്ലാ പോലീസ് മേധാവി ആര്‍ ഇളങ്കോവിന്റെ കീഴിലുള്ള പ്രത്യേക അന്വേഷണ അംഗങ്ങള്‍ക്കു പുറമെ അന്വേഷണ സംഘത്തിന് നേതൃത്വം നല്‍കിയ തൃശൂര്‍ എ.സി.പി. സലീഷ് എന്‍. ശങ്കര്‍, ഒല്ലൂര്‍ എസ്.എച്ച്.ഒ. ബെന്നി ജേക്കബ്, ഒല്ലൂര്‍ എസ്.ഐ. ജിസും പ്രതിയെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേരളത്തിലെ പ്രതിസന്ധി കടുക്കും : വൈദ്യുതി ആവശ്യം കുത്തനെ ഉയരുന്നു ; രാജ്യത്തെ...

0
കൊച്ചി : രാജ്യത്ത് വൈദ്യുതി ആവശ്യം കുത്തനെ ഉയരുന്നു. വൈദ്യുതി ഏറ്റവും...

മാസപ്പടി കേസ് : പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഇഡി വീണ്ടും ചോദ്യം ചെയ്തേക്കും

0
തിരുവനന്തപുരം: മാസപ്പടിക്കേസിൽ പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഉൾപ്പെടെ വീണ്ടും വിളിപ്പിക്കാനൊരുങ്ങി ഇഡി....

സി.പി.എം. വിശാല സംസ്ഥാനസമിതി ; സെക്രട്ടറിയുടെ റിപ്പോർട്ടിന്മേലുള്ള ചർച്ചയിൽ അംഗങ്ങൾക്ക് പങ്കെടുക്കാനാവില്ല

0
കോഴിക്കോട് : ഭിന്നാഭിപ്രായം രൂക്ഷമായിനിലനിൽക്കേ, തിരുത്തൽ നടപടിയിലേക്ക് കടക്കാൻ സി.പി.എം. വിളിച്ചുചേർത്ത...

പാതയോരങ്ങളിലെ അനധികൃത ബോർഡ് മാറ്റിയില്ലെങ്കിൽ പിഴ : തോരണത്തിനും കൊടിക്കുമടക്കം 5000 രൂപ ഈടാക്കാം

0
തിരുവനന്തപുരം : പാതയോരങ്ങളിലടക്കമുള്ള അനധികൃത ബോർഡുകൾക്കെതിരേ കടുത്ത നടപടിക്ക്‌ തദ്ദേശവകുപ്പ്. ഹൈക്കോടതിയും...