Saturday, July 5, 2025 3:30 am

വൈക്കത്തെ കിഫ്ബിയുടേതടക്കം മൂന്ന് സർക്കാർ ഓഫീസുകളിൽ കയറിയ കള്ളന് ആകെ കിട്ടിയത് 230 രൂപ

For full experience, Download our mobile application:
Get it on Google Play

കോട്ടയം: വൈക്കത്തിനടത്ത് മറവന്തുരത്തില്‍ മൂന്ന് സര്‍ക്കാര്‍ ഓഫിസുകളില്‍ മോഷണം. മൂന്ന് സ്ഥാപനങ്ങളുടെയും പൂട്ടും വാതിലും തകര്‍ത്താണ് മോഷ്ടാവ് അകത്തു കടന്നത്. മൂന്നിടത്തും കാര്യമായി പണമൊന്നും സൂക്ഷിക്കാതിരുന്നതിനാല്‍ ആകെ ഇരുന്നൂറ്റി മുപ്പത് രൂപ മാത്രമാണ് കളളന്‍ കൊണ്ടുപോയത്. കിഫ്ബി പദ്ധതിയുടെ കോട്ടയം, ഇടുക്കി ജില്ലകളിലെ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്ന ജില്ലാ ഓഫിസ്, കുലശേഖരമംഗലം സ്മാര്‍ട് വില്ലേജ് ഓഫിസ് പിന്നെ സമീപത്തുളള മറവന്തുരുത്ത് മൃഗാശുപത്രി. ഈ മൂന്ന് സര്‍ക്കാര്‍ സ്ഥാപനങ്ങളിലാണ് കഴിഞ്ഞ രാത്രി കളളന്‍ കയറിയത്.

വില്ലേജ് ഓഫിസിന്‍റെ ഷട്ടര്‍ കുത്തിപ്പൊളിച്ചാണ് കളളന്‍ അകത്തു കടന്നത്. കിഫ്ബി ഓഫിസിന്‍റെ വാതില്‍ തകര്‍ത്തും. മേശയും അലമാരയുമെല്ലാം വലിച്ചു വാരിയിട്ട നിലയിലാണ്. ഇരു ഓഫിസുകളില്‍ നിന്നും പണം നഷ്ടപ്പെട്ടിട്ടില്ല. ഫയലുകളും പോയിട്ടില്ല എന്നാണ് പ്രാഥമിക അനുമാനം. സമീപത്തുളള മൃഗാശുപത്രിയുടെയും വാതില്‍ തകര്‍ത്താണ് കളളന്‍ കയറിയത്. ഇവിടെ മേശവലിപ്പിലുണ്ടായിരുന്ന 230 രൂപ കളളന്‍ കൊണ്ടുപോയി. മറ്റൊന്നും നഷ്ടപ്പെട്ടതായി വിവരമില്ല. ശ്വാനസേനയും, ഫൊറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. മൂന്നിടത്തും കയറിയത് ഒരു കളളന്‍ തന്നെയെന്ന അനുമാനത്തിലാണ് പോലീസ്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വീണ ജോർജ്ജിൻ്റെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ് പഴവങ്ങാടി ടൗൺ മണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനവും...

0
മന്ദമരുതി : കോട്ടയം മെഡിക്കൽ കോളേജ് കെട്ടിട്ടം തകർന്നു വീണത് മൂലം...

മന്ത്രി വീണാ ജോര്‍ജ്ജിന്‍റെ വസതിയിലേക്ക് എസ്ഡിപിഐ മാര്‍ച്ച് നടത്തി

0
പത്തനംതിട്ട : കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി കെട്ടിടം ഇടിഞ്ഞുവീണ് യുവതി...

മനുഷ്യരെ മുഴുവൻ കൊലക്ക് കൊടുത്തിട്ട് മുഖ്യമന്ത്രിക്ക് അമേരിക്കക്ക് പോകുന്നുവെന്ന് അൻവർ

0
കൊച്ചി: കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടം ഇടിഞ്ഞുവീണ് രോഗിയുടെ കൂട്ടിരുപ്പുകാരിയായ ബിന്ദു...

ഒരുക്കങ്ങളെല്ലാം പൂ‍ർണ്ണം ; കെ.സി.എല്‍ താരലേലം നാളെ

0
കേരളത്തിലെ ക്രിക്കറ്റ് ആരാധകരുടെ എല്ലാ കണ്ണുകളും തിരുവനന്തപുരത്തേക്ക്. കേരള ക്രിക്കറ്റ് ലീഗ്...