യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പ് ; നേർക്കുനേർ രാഹുൽ മാങ്കൂട്ടത്തിലും അബിൻ വർക്കിയും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിന്‍റെ ചിത്രം തെളിഞ്ഞപ്പോള്‍ പ്രസി‍ഡന്‍റ് സ്ഥാനത്തേക്ക് എ,ഐ ഗ്രൂപ്പുകള്‍ തമ്മില്‍ നേരിട്ട് മല്‍സരം. എ ഗ്രൂപ്പില്‍നിന്ന് രാഹുല്‍ മാങ്കൂട്ടത്തിലും ഐ ഗ്രൂപ്പില്‍നിന്ന് അബിന്‍ വര്‍ക്കിയുമാണ് മത്സരിക്കുന്നത്. കെസി വേണുഗോപാല്‍ പക്ഷം അവസാനനിമിഷം മത്സരത്തില്‍നിന്ന് പിന്മാറി. കെ.സുധാകരന്‍- വിഡി സതീശന്‍ പക്ഷങ്ങള്‍ സ്ഥാനാര്‍ഥിയെ നിര്‍ത്താതെ സമദൂര നിലപാടിലാണ്.

ചാനല്‍ ചര്‍ച്ചകളിലെ കോണ്‍ഗ്രസിന്‍റെ രണ്ടുമുഖങ്ങള്‍. രണ്ടുപേരും നിലവിലെ സംസ്ഥാന ജനറൽ സെക്രട്ടറിമാര്‍. മത്സരം രാഹുല്‍ മാങ്കൂട്ടത്തിലും അബിന്‍ വര്‍ക്കിയുമായി നേരിട്ട്. എങ്കിലും ഇരു ഗ്രൂപ്പുകളിലും വിമതരും മത്സരത്തിനുണ്ട്. നാലുപേരാണ് എ ഗ്രൂപ്പില്‍നിന്ന് പ്രസി‍ഡന്‍റ് സ്ഥാനത്തേക്ക് പത്രിക നല്‍കിയിട്ടുണ്ട്. തൃശൂരില്‍ നിന്നുള്ള ഒ ജെ ജനീഷ് അബിന്‍ വര്‍ക്കിക്ക് വിമതനായി ഐ ഗ്രൂപ്പില്‍നിന്നുണ്ട്.

അവസാനദിവസം വരെ ബിനു ചുള്ളിയിലിനെ മത്സരിപ്പിക്കാനിരുന്ന കെസി വേണുഗോപാല്‍ പക്ഷം മത്സരത്തില്‍ നിന്ന് പിന്മാറി. കെ സുധാകരന്‍ വിഡി സതീശന്‍ പക്ഷങ്ങളുടെ പിന്തുണ കിട്ടാതെ വന്നതോടെ വിജയസാധ്യത കുറവാണെന്ന വിലയിരുത്തലാണ് പിന്മാറ്റത്തിന് കാരണം. എന്നാല്‍ വൈസ് പ്രസിഡന്‍റ് സ്ഥാനം ലക്ഷ്യമിട്ട് കെസി പക്ഷത്തുനിന്ന് അരിത ബാബു മത്സരിക്കുന്നുണ്ട്. വീണാ എസ് നായരാണ് നാമനിര്‍ദേശ പത്രിക നല്‍കിയ മറ്റൊരു വനിത.

കെ സുധാകരനും വിഡി സതീശനും ഒരു പക്ഷത്തോടും പ്രത്യേക മമതയില്ല, ഇതോടെ വിശാല ഐ ഗ്രൂപ്പിനുള്ള രമേശ് ചെന്നിത്തലയുടെ ശ്രമം വിജയിച്ചില്ല. പത്രിക സമര്‍പ്പിക്കാനുള്ള സമയം അഞ്ചുമണിക്ക് അവസാനിച്ചപ്പോള്‍ 14 പേരാണ് സംസ്ഥാന പ്രസി‍ഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത്. ജനറല്‍സെക്രട്ടറി സ്ഥാനത്തേക്ക് ഇരുനൂറിലേറെപ്പേരാണ് പത്രിക നല്‍കിയത്. ഒരുമാസം നീണ്ടുനില്‍ക്കുന്നതാണ് വോട്ടിങ് രീതി. ഗ്രൂപ്പ് തര്‍ക്കം രൂക്ഷമായ സംസ്ഥാന കോണ്‍ഗ്രസില്‍ യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് വരുംദിവസങ്ങളില്‍ ഭിന്നതകൂട്ടും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്കൂളുകളിലെ അധ്യാപകർക്കും ആയമാർക്കും ‘തുല്യ ജോലിക്ക് തുല്യ വേതന തത്വം’ ; ഹർജിയിൽ കേരളത്തിന്റെ...

0
ന്യൂഡൽഹി: കേരളത്തിലെ സർക്കാർ വിദ്യാലയങ്ങളോട് ചേർന്ന് പിടിഎകളുടെ നേതൃത്വത്തിൽ പ്രവർത്തിച്ചുവരുന്ന പ്രീ-പ്രൈമറി...

ആലപ്പുഴ മെഡിക്കൽ കോളേജിലെ സൂപ്രണ്ടും ഡോക്ടർമാരും നേഴ്സുമാരും ഡ്യൂട്ടി സമയത്ത് ആശുപത്രിക്കുള്ളിൽ ഗ്രൂപ്പ് ഡാൻസ്...

0
ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജിലെ സൂപ്രണ്ടും ഡോക്ടർമാരും നേഴ്സുമാരും ഡ്യൂട്ടി സമയത്ത്...

പ്രളയത്തെ അതിജീവിച്ച് റാന്നി ; ഉത്രാടപ്പാച്ചിലിൽ ജനസാഗരമായി ടൗൺ

0
റാന്നി: പ്രളയക്കെടുതിയിൽ എല്ലാം നഷ്ടപ്പെട്ടതിന്റെ വേദനകൾക്കിടയിലും പ്രതീക്ഷയുടെയും തിരിച്ചുവരവിന്റെയും സന്ദേശവുമായി റാന്നിയിൽ...

കണ്ണൂർ എളയാവൂരിലെ മണ്ണിടിച്ചിലിൽ കളക്ടർക്ക് പ്രാഥമിക റിപ്പോർട്ട് നൽകി

0
കണ്ണൂർ: കണ്ണൂർ എളയാവൂരിലെ മണ്ണിടിച്ചിലിൽ കളക്ടർക്ക് പ്രാഥമിക റിപ്പോർട്ട് നൽകി നാഷ്ണൽ...