സീറോ മലബാര്‍ സഭയുടെ ത്രിദിന കുടുംബ നവീകരണ ധ്യാനം ഇന്ന്  സമാപിക്കും

For full experience, Download our mobile application:
Get it on Google Play

ഡബ്ലിന്‍ : സീറോ മലബാര്‍ സഭയുടെ ത്രിദിന കുടുംബ നവീകരണ ധ്യാനം ഇന്ന്  സമാപിക്കും. ഡബ്ലിന്‍ ബാലിമണ്‍ റോഡിലുള്ള ഗ്ലാസ്നേവിന്‍ ഔര്‍ ലേഡി ഓഫ് വിക്ടറീസ് ദേവാലയത്തില്‍ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നടന്നുവരുന്ന ധ്യാനത്തില്‍ അയര്‍ലണ്ടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള നൂറുകണക്കിന് പേര്‍ പങ്കെടുക്കുന്നുണ്ട്. തലശ്ശേരി അതിരൂപതാ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയാണ് ധ്യാനത്തിന് നേതൃത്വം നല്‍കുന്നത്. സീറോ മലബാര്‍ സഭയുടെ നാഷണല്‍ കൊര്‍ഡിനേറ്റര്‍ ഫാ.ജോസഫ് ഓലിയക്കാട്ട്, ഫാ. റോയ് വട്ടയ്ക്കാട്ട്, ഫാ. സെബാന്‍, സോണൽ ട്രസ്റ്റി ബിനുജിത്ത്, സെബാസ്റ്റ്യൻ, ബിനോയി, ജോബി, സീജോ കാച്ചപ്പള്ളി തുടങ്ങി വിവിധ മാസ് സെൻററുകളിലെ ട്രസ്റ്റിമാർ, മതാദ്ധ്യാപകർ തുടങ്ങിയവർ അടക്കമുള്ള സീറോ മലബാര്‍ സഭയിലെ വൈദീകരുടെ നേതൃത്വത്തില്‍ വിപുലമായ ക്രമീകരണങ്ങളാണ് ധ്യാനത്തിനായി സജ്ജീകരിച്ചിട്ടുള്ളത്. ഇന്ന് ഉച്ചയ്ക്ക് 12 മണിയ്ക്ക് ഒരുക്ക ശുശ്രൂഷകള്‍ ആരംഭിക്കും. തുടര്‍ന്ന് വിശുദ്ധ കുര്‍ബാന നടക്കും. കുമ്പസാരത്തിനായി വിപുലമായ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്കും ഇന്നത്തെ ധ്യാനത്തില്‍ പങ്കെടുക്കാമെന്ന് കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഭാര്യയെ മർദിച്ച കേസ് ; ബിജെപി തൃശൂര്‍ സൗത്ത് ജില്ല അധ്യക്ഷൻ എ.ആർ ശ്രീകുമാർ...

0
തൃശൂര്‍: ഭാര്യയെ മർദിച്ച കേസിൽ ബിജെപി തൃശൂര്‍ സൗത്ത് ജില്ല അധ്യക്ഷൻ...

ടിനിടോമിനെതിരായ അൻസിബയുടെ പരാതിയിൽ കേസെടുക്കേണ്ടെന്ന വിലയിരുത്തലിൽ പോലീസ്

0
കൊച്ചി: ടിനിടോമിനെതിരായ അൻസിബയുടെ പരാതിയിൽ കേസെടുക്കേണ്ടെന്ന വിലയിരുത്തലിൽ പോലീസ്. അൻസിബയുടെ മൊഴി...

ഇടുക്കിയിൽ ഇരുചക്ര വാഹനാപകടം ; യുവാവിന് ദാരുണാന്ത്യം

0
ഇടുക്കി: ഇടുക്കി മുരിക്കുംതൊട്ടിക്ക്‌ സമീപം ഉണ്ടായ ഇരുചക്ര വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം....

അവയവക്കടത്ത് കേസില്‍ അന്വേഷണം വ്യാപിപ്പിക്കാന്‍ ഇഡി

0
കൊച്ചി: വ്യാജരേഖ ചമച്ച് അവയവക്കടത്ത് നടത്തിയ കേസിൽ അന്വേഷണം വ്യാപിപ്പിക്കാൻ എൻഫോഴ്‌സ്‌മെന്‍റ്...