കോഴിക്കോട് ക്ലാസ് മുറിയിലെ ടൈലുകള്‍ ഉ​ഗ്ര ശബ്ദത്തോടെ പൊട്ടിത്തെറിച്ചു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: പരിശീലനത്തിന്റെ ഭാഗമായി കൊയിലാണ്ടി വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെത്തിയ അധ്യാപകരെ ഞെട്ടിച്ച് ഉഗ്രശബ്ദം. പരിശീലനം നടക്കുന്നതിനിടയില്‍ ക്ലാസ് മുറിയിലെ ടൈലുകള്‍ വലിയ ശബ്ദത്തോടെ പൊട്ടിയതാണ് പരിഭ്രാന്തി സൃഷ്ടിച്ചത്. നാല്‍പ്പത്തിയഞ്ചോളം അധ്യാപകര്‍ ഈ സമയത്ത് ക്ലാസിലുണ്ടായിരുന്നു. വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് അംഗങ്ങളും സംഭവ സ്ഥലത്തെത്തി. ശക്തമായ ചൂടില്‍ വികസിച്ചു നിന്ന ടൈലുകള്‍ കഴിഞ്ഞ ദിവസം പെയ്ത മഴയുടെ ഭാഗമായി സങ്കോചിച്ചതാകാം പൊട്ടിത്തെറിക്കാന്‍ കാരണമായതെന്നാണ് വിലയിരുത്തല്‍. വിവരം അറിഞ്ഞ് നഗരസഭാ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ കെ ഷിജുവിന്റെ നേതൃത്വത്തില്‍ നഗരസഭാ ഉദ്യോഗസ്ഥരും കൊയിലാണ്ടി പോലീസും സ്ഥലത്തെത്തി. മുറിയിലെ ഫര്‍ണിച്ചറുകളെല്ലാം മാറ്റുകയും മറ്റൊരു മുറി പരിശീലനത്തിനായി തയ്യാറാക്കുകയും ചെയ്തു. ടൈല്‍ മാറ്റുന്നതടക്കമുള്ള കാര്യങ്ങള്‍ ചെയ്യാന്‍ നഗരസഭാ അധികൃതരോട് അഭ്യര്‍ത്ഥിച്ചതായി പ്രിന്‍സിപ്പാള്‍ പ്രദീപ്കുമാര്‍ പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുഖ്യമന്ത്രി തന്നെ ജീവനക്കാരെ പരസ്യമായി ഭീഷണിപ്പെടുത്തുന്നുവെന്ന് പ്രതിപക്ഷ നേതാവ്

0
തിരുവനന്തപുരം: മുഖ്യമന്ത്രി തന്നെ ജീവനക്കാരെ പരസ്യമായി ഭീഷണിപ്പെടുത്തുന്നുവെന്ന് പ്രതിപക്ഷ നേതാവ് പിണറായി...

സീനിയോറിറ്റി തര്‍ക്കത്തിൽ ജിഎസ്ടി വകുപ്പിൽ സ്ഥാനക്കയറ്റം മുടങ്ങി

0
തിരുവനന്തപുരം: സീനിയോറിറ്റി തര്‍ക്കത്തിൽ ജിഎസ്ടി വകുപ്പിൽ സ്ഥാനക്കയറ്റം മുടങ്ങി. സ്റ്റേറ്റ് ടാക്സ്...

ജി സുകുമാരന്‍ നായര്‍ക്കെതിരെ വീണ്ടും രൂക്ഷവിമര്‍ശനവുമായി മുന്‍ മന്ത്രി കെബി ഗണേഷ് കുമാര്‍

0
തിരുവനന്തപുരം: ജി സുകുമാരന്‍ നായര്‍ക്കെതിരെ വീണ്ടും രൂക്ഷവിമര്‍ശനവുമായി മുന്‍ മന്ത്രി കെബി...

അസം- അരുണാചൽ പ്രദേശ് അതിർത്തിയിൽ വീണ്ടും സംഘർഷം

0
ഗുവാഹത്തി: അസം- അരുണാചൽ പ്രദേശ് അതിർത്തിയിൽ വീണ്ടും സംഘർഷം. അതിർത്തിയിൽ പ്രതിഷേധിക്കുന്ന...