ആന്റോ ആന്റണിയുടെ വിജയം സുനിശ്ചിതമെന്ന് തെളിയിച്ച് പര്യടനം അബാൻ ജംഗ്ഷനിൽ കൊട്ടിക്കലാശത്തോടെ സമാപിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: ലോക്‌സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി ആന്റോ ആന്റണിയുടെ വിജയം സുനിശ്ചിതമെന്ന് തെളിയിച്ച് വൈകിട്ട് പര്യടനം അബാൻ ജംഗ്ഷനിൽ കൊട്ടിക്കലാശത്തോടെ സമാപിച്ചു. യുഡിഎഫ് പ്രവർത്തകരുടെ മുദ്രാവാക്യങ്ങളും താളമേളങ്ങളും മുഖരിതമായ അന്തരീക്ഷത്തിൽ അടൂർ മണ്ഡലത്തിലെ പര്യടനം പൂർത്തിയാക്കി വൈകിട്ട് അഞ്ചോടെ യുഡിഎഫ് സ്ഥാനാർഥി ആന്റോ ആന്റണി അബാൻ ജംഗ്ഷനിൽ എത്തിച്ചേർന്നു. യുഡിഎഫ് പ്രവർത്തകർ ആന്റോയെ തോളിലേറ്റി പ്രത്യേകം തയ്യാറാക്കി നിർത്തിയിരുന്ന ലോറിയുടെ ക്യാമ്പിന് മുകളിൽ കയറ്റി നർത്തിയതോടെ ആവേശം വർദ്ധിച്ചു. ജെസിബി ഉൾപ്പെടെ നിരവധി വാഹനങ്ങൾ കൊട്ടിക്കലാശത്തിന് കൊഴുപ്പേകി. ഒരുമണിക്കൂറോളം ആന്റോ ആന്റണി പ്രവർത്തകരെ അഭിവാദ്യം ചെയ്തു. പ്രവർത്തക പങ്കാളിത്തവും അലങ്കാരവും കൊണ്ട് യുഡിഎഫിന്റെ കലാശക്കൊട്ട് ആന്റോ ആന്റണിയുടെ വിജയം ഉറപ്പിക്കുന്നതായിരുന്നു.

പ്രചാരണ സമാപനത്തിന് ഡിസിസി പ്രസിഡന്റ് പ്രൊഫ സതീഷ് കൊച്ചുപറമ്പിൽ, കെപിസിസി ജനറൽ സെക്രട്ടറി അഡ്വ പഴകുളം മധു, മുസ്‌ലീം ലീഗ് ജില്ലാ പ്രസിഡന്റ് ടി.എം.ഹമീദ്, ആർ.എസ്.പി നേതാവ് തോമസ് ജോസഫ് , യുഡിഎഫ് നേതാക്കളായ അനീഷ് വരിക്കണ്ണാമല, ജോർജ് മാമ്മൻ കൊണ്ടൂർ, എ.സുരേഷ് കുമാർ, സാമുവൽ കിഴക്കുപുറം, അനിൽ തോമസ്, ജോൺസൺ വിളവിനാൽ, ജെറി മാത്യു സാം, റെനീസ് മുഹമ്മദ്, റോയിസ് മല്ലശ്ശേരി, നാസർ തോണ്ടമണ്ണിൽ, വിജയ് ഇന്ദുചൂഡൻ, അൻസർ മുഹമ്മദ്, റോബിൻ പരുമല, അലൻ ജിയോ മൈക്കിൽ, അബ്ദുൾ കലാം ആസാദ്, എം.ആർ.രമേശ്, പി.കെ.ഇക്ബാൽ, അജിത്ത് മണ്ണിൽ, എ.ഫറൂഖ്, അജി അലക്‌സ്, അബ്ദുൾ ഹാരിസ്, ഷാജി കുളനട, തോമസ് ജോസഫ്, ദീപു ഉമ്മൻ, അഡ്വ. ഷാജിമോൻ, ഷെബീർ അഹമ്മദ് തുടങ്ങിയവർ നേതൃത്വം നൽകി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിഴിഞ്ഞത്തെ ബാറിലുണ്ടായ സംലർഷത്തിൽ ഇതര സംസ്ഥാനക്കാരന് പരിക്ക്

0
തിരുവനന്തപുരം: വിഴിഞ്ഞത്തെ ബാറിലുണ്ടായ സംലർഷത്തിൽ ഇതര സംസ്ഥാനക്കാരന് പരിക്ക്. മുക്കോലയിലെ ബാറിൽ...

സംസ്ഥാനത്ത് റബറിൻ്റെ വില 300 രൂപ ആക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

0
കൊച്ചി: സംസ്ഥാനത്ത് റബറിൻ്റെ വില 300 രൂപ ആക്കുമെന്ന് മുഖ്യമന്ത്രി വി...

കൊടുമണ്‍ എസ്റ്റേറ്റിലെ തൊഴിലാളികൾക്ക് ഓണത്തിന് ബോണസും അഡ്വാന്‍സും അനുവദിച്ചു

0
കൊടുമൺ : പ്ലാന്റെഷൻ കോർപ്പറേഷന്റെ കീഴിലുള്ള കൊടുമണ്‍ എസ്റ്റേറ്റിലെ തൊഴിലാളികൾക്ക് ഓണത്തിന്...

സംസ്ഥാനത്ത് നാളെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

0
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ (ചൊവ്വ) ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കലാവസ്ഥ...