ഇലക്ടറല്‍ ബോണ്ട് : സുപ്രീം കോടതിയെ സമീപിച്ച് എന്‍ജിഒകള്‍

For full experience, Download our mobile application:
Get it on Google Play

നൃൂഡൽഹി : എന്‍ജിഒകളായ സെന്റര്‍ ഫോര്‍ പബ്ലിക്ക് ഇന്ററസ്റ്റ് ലിറ്റിഗേഷനും (സിപിഐഎല്‍) കോമണ്‍ കോസും സംയുക്തമായി ഇലക്ടറല്‍ ബോണ്ട് വിഷയത്തില്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി. കഴിഞ്ഞ ആറു വര്‍ഷമായി കോര്‍പ്പറേറ്റുകളും രാഷ്ട്രീയപാര്‍ട്ടികളും സര്‍ക്കാര്‍ ഏജന്‍സികളും തമ്മിലുള്ള ‘പരസ്പര സഹായസഹകരണത്തെ’ കുറിച്ച് അന്വേഷണം നിര്‍ദേശിക്കണം എന്നാണ് ഇവര്‍ ഹര്‍ജിയിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്. സുപ്രീം കോടതി നിര്‍ദേശത്തെ തുടര്‍ന്ന് പുറത്ത് വന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ആരോപണങ്ങള്‍ ഉയര്‍ന്നത്. സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന് ടീം, എസ്‌ഐടി ഇക്കാര്യം കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷിക്കണം.

രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് ലഭിച്ച ഡൊണേഷനുകള്‍ നിയമത്തിന് എതിരായ രീതിയിലുള്ളതാണെങ്കില്‍ അവ കണ്ടുകെട്ടാനുള്ള നിര്‍ദേശങ്ങള്‍ കോടതി നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്. സിപിഐഎല്ലും കോമണ്‍ കോസും വാദിച്ചത് നഷ്ടമുണ്ടാക്കുന്ന കമ്പനികളും അജ്ഞാത ഫണ്ടുകളുള്ള ഷെല്‍ കമ്പനികളുമാണ് ‘വെളുപ്പിച്ച പണം രാഷ്ട്രീയ പാര്‍ട്ടികളുടെ ഖജനാവിലേക്ക് എത്തിച്ചിരിക്കുന്നത്’. 2002ലെ കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമത്തിലെ വ്യവസ്ഥകള്‍ക്ക് കീഴില്‍ വരുന്നതിനാല്‍ ഇത് അന്വേഷിക്കണമെന്ന് ഹര്‍ജിയില്‍ പറയുന്നു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജര്‍മ്മന്‍ താരം ജമാല്‍ മുസിയാല മൈതാനത്ത് കുഴഞ്ഞുവീണു

0
മ്യൂണിക്ക്: ബയേണ്‍ മ്യൂണിക്കിന്റെ യുവതാരം ജമാല്‍ മുസിയാല സൗഹൃദ മത്സരത്തിനിടെ...

വന്ദേമാതര വിവാദത്തിൽ കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിക്ക് പിന്തുണയുമായി എം.എ ബേബി

0
ഡൽഹി: വന്ദേമാതര വിവാദത്തിൽ കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിക്ക് പിന്തുണയുമായി എം.എ...

വിളനാശത്തിന്റെ പേരിൽ ആനകളുടെ സഞ്ചാരം തടയാനാകില്ലെന്ന് സുപ്രീംകോടതി

0
ഡൽഹി: വിളനാശത്തിന്റെ പേരിൽ ആനകളുടെ സഞ്ചാരം തടയാനാകില്ലെന്ന് സുപ്രീംകോടതി. എല്ലാ സംസ്ഥാനങ്ങളിലെയും...

അരുണാചൽ പ്രദേശിലെ മിന്നൽ പ്രളയത്തിൽ കാണാതായ അഞ്ച് ഇന്ത്യൻ സൈനികർക്കായുള്ള തിരച്ചിൽ ഊർജിതമാക്കി

0
ഡൽഹി: അരുണാചൽ പ്രദേശിലെ ദിബാങ് വാലിയിലുണ്ടായ മിന്നൽ പ്രളയത്തിൽ കാണാതായ അഞ്ച്...