പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാനപാതയിലെ സങ്കടകാഴ്ച്ച ഇനിയും തീരുന്നില്ല

For full experience, Download our mobile application:
Get it on Google Play

റാന്നി: മനോഹരമായി പുനർനിർമ്മിച്ച പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാനപാതയിലെ സങ്കടകാഴ്ച്ച ഇനിയും തീരുന്നില്ല. കെ.എസ്.ടി.പിയുടെ എഞ്ചിനീയറിങ്ങിലെ പിഴവിന് വിലകൊടുക്കേണ്ടി വരുന്നത് സാധാരണക്കാരും. പത്തനാപുരത്തു നിന്നും കോയമ്പത്തൂരിലേക്കുള്ള യാത്രയിൽ റാന്നിക്ക് സമീപമുള്ള ഉതിമൂട് വലിയകലുങ്കിന്റ പൊക്കമില്ലായ്‌മയിൽ ഇന്നലെ കുടുങ്ങിയത് രണ്ട് ടെയിലർ ലോറികള്‍ ആണ്.

ടൺ കണക്കിന് ഭാരവും പേറിവന്ന കൂറ്റൻ ട്രക്കുകൾക്ക് തിരിച്ച് 33കിലോമീറ്റർ പിന്നിലേക്ക് ഓടിച്ച് മാത്രമേ ഇനി കോട്ടയം യാത്ര സാധ്യമാകൂ. പത്തനാപുരത്തു നിന്നും വെറും 27കിലോമീറ്റർ മാത്രം ഓടിയാൽ അടൂർ എത്താമെന്നിരിക്കേ വേഗത്തിൽ കോയമ്പത്തൂർ എത്താമെന്ന വ്യാമോഹത്തിൽ
55കിലോമീറ്റർ ഓടിച്ച് എത്തി വീണ്ടും 33കിലോമീറ്റർ തിരികെ ഓടാൻ വിധിക്കപ്പെട്ടവരുടെ സങ്കടം 88കിലോമീറ്റർ പാഴായി അധികം ഓടേണ്ടി വരുന്നതിന് മാത്രം ആയിരുന്നില്ല. വണ്ടികൾ അവിടെ എങ്ങനെ തിരിക്കും എന്നതിന് കൂടി ആയിരുന്നു.

ഇന്ത്യയിൽ മറ്റൊരു ഹൈവേയിലും ഇങ്ങനെ ഒരു പാലവും ഇത്രയും താണു കിടക്കുന്ന കേബിളുകളും ഇല്ലെന്ന് പറയുമ്പോൾ രാജസ്ഥാൻ സ്വദേശികളായ ഡ്രൈവർമാരുടെ മുഖത്തെ നിരാശ പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണ്. അടിയന്തരമായി പാലത്തിന്റെ ഇരുവശത്തും ട്രെയിലർ ലോറികൾ തിരിക്കാനായി സംവിധാനം ക്രമീകരിക്കുകയെങ്കിലും ചെയ്യണമെന്നാണ് നാട്ടുകാരുടെ പക്ഷം.

 

ന്യുസ് ചാനലില്‍ വാര്‍ത്താ അവതാരകരെ ഉടന്‍ ആവശ്യമുണ്ട്
—————————————–
Eastindia Broadcasting Pvt. Ltd. ന്റെ പത്തനംതിട്ട സ്റ്റുഡിയോയിലേക്ക് Program Coordinater, Anchors(F) എന്നിവരെ ഉടന്‍ ആവശ്യമുണ്ട്. താല്‍പ്പര്യമുള്ളവര്‍ ഫോട്ടോ സഹിതമുള്ള വിശദമായ ബയോഡാറ്റ അയക്കുക. വിലാസം [email protected]. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 2023 ഏപ്രില്‍ 10 . കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
————
PROGRAM COORDINATER (M/F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വീഡിയോ പ്രൊഡക്ഷന്‍ രംഗത്ത്  കുറഞ്ഞത്‌ 3 വര്‍ഷത്തെ പ്രവര്‍ത്തിപരിചയം ഉള്ളവര്‍ക്ക്  അപേക്ഷിക്കാം. പ്രായപരിധി 60 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. ഫെയിസ് ബുക്ക്, യു ട്യുബ് എന്നിവയെക്കുറിച്ച് വ്യക്തമായ അറിവ് ഉണ്ടായിരിക്കണം. സ്ക്രിപ്റ്റ് തയ്യാറാക്കുകയും വീഡിയോ പ്ലാറ്റ്ഫോം പൂര്‍ണ്ണമായി കൈകാര്യം ചെയ്യുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 20000 രൂപ ലഭിക്കും.
——————
ANCHORS (F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വാര്‍ത്താ അവതാരികയായി കുറഞ്ഞത്‌ 2 വര്‍ഷത്തെ പരിചയം. പ്രായപരിധി 32 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. സ്വയം സ്ക്രിപ്റ്റ് തയ്യാറാക്കുകയും അവതരിപ്പിക്കുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 15000 രൂപ ലഭിക്കും.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചെങ്കടലിൽ ഇന്ത്യൻ ചരക്കുകപ്പലിന് നേരെ ആക്രമണം ; കപ്പൽ മുങ്ങി

0
ന്യൂഡൽഹി: ചെങ്കടലിൽ യെമൻ തീരത്തിന് സമീപം ഇന്ത്യൻ ചരക്കുകപ്പലായ 'എം.എസ്.വി ഫൈസ്...

എടവണ്ണപ്പാറ – കൊണ്ടോട്ടി റോഡിൽ സ്കൂട്ടറും സൈക്കിളും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

0
എടവണ്ണപ്പാറ: മലപ്പുറം എടവണ്ണപ്പാറ - കൊണ്ടോട്ടി റോഡിൽ ഉണ്ടായ വാഹനാപകടത്തിൽ യുവാവിന്...

ആറന്മുള എംഎൽഎ അബിൻ വർക്കിക്ക് പരിക്ക് ; പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ കഴിഞ്ഞ് മടങ്ങുമ്പോൾ...

0
പത്തനംതിട്ട: ആറന്മുള എംഎൽഎ അബിൻ വർക്കി സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടു. പത്തനംതിട്ട...

യാത്രക്കാരുമായി പോയ റോ റോ ബോട്ട് എഞ്ചിൻ തകരാറിനെ തുടർന്ന് കടലിലേക്ക് ഒഴുകി ;...

0
കൊച്ചി: കപ്പല്‍ച്ചാലിലൂടെ കടലിലേക്ക് ഒഴുകിപ്പോയ റോ റോയില്‍ കുടുങ്ങിയ കൊച്ചുകുട്ടികളടക്കം അമ്പതോളം...