Friday, May 9, 2025 8:22 am

രാജ്യത്തെ നടുക്കിയ ദുരന്തം: കേരളത്തിന്റെ മനസും പിന്തുണയും ഒഡീഷയ്‌ക്കൊപ്പമെന്ന് മുഖ്യമന്ത്രി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: രാജ്യത്തെയാകെ നടുക്കിയ ദുരന്തമാണ് ഒഡീഷയില്‍ സംഭവിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ദാരുണമായ ട്രെയിനപകടത്തില്‍ നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടമാവുകയും അതിലേറെ ആളുകള്‍ക്ക് ഗുരുതരമായ പരിക്കേല്‍ക്കുകയും ചെയ്തു. മരണപ്പെട്ടവരുടെ ബന്ധുമിത്രാദികളുടെ ദുഃഖത്തില്‍ പങ്കു ചേരുന്നു. പരിക്കേറ്റവര്‍ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഈ വിഷമഘട്ടത്തില്‍ കേരളത്തിന്റെ മനസും പിന്തുണയും ഒഡീഷയ്‌ക്കൊപ്പം ഉണ്ടാകുമെന്ന് ഉറപ്പു നല്‍കുന്നതായും മുഖ്യമന്ത്രി അറിയിച്ചു.

അതേസമയം, ട്രെയിന്‍ അപകടത്തെ തുടര്‍ന്നുള്ള മരണം 280ലെത്തിയിരിക്കുകയാണ്. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ടുണ്ട്. ആയിരത്തിലേറെ ആളുകള്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. ചികിത്സയില്‍ കഴിയുന്ന പലരുടെയും നില അതീവ ഗുരുതരമായി തുടരുന്നു. സംഭവത്തെ തുടര്‍ന്ന് നിരവധി ട്രെയിനുകള്‍ റദ്ദാക്കുകയും വഴി തിരിച്ചുവിടുകയും ചെയ്തിട്ടുണ്ട്. അപകടത്തില്‍ രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമായി നടക്കുന്നുവെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ് പറഞ്ഞു.

അപകടത്തില്‍ പെട്ടവര്‍ക്ക് എല്ലാ സഹായവും നല്‍കും. എയിംസ് ആശുപത്രികളിലടക്കം സജ്ജീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇപ്പോള്‍ മുഴുവന്‍ ശ്രദ്ധയും രക്ഷാപ്രവര്‍ത്തനത്തിലാണെന്നും മന്ത്രി പറഞ്ഞു. ട്രെയിന്‍ ഗതാഗതം വേഗത്തില്‍ പുനഃസ്ഥാപിക്കും. അന്വേഷണത്തെ കുറിച്ച് പറയുന്നത് ഇപ്പോള്‍ ഉചിതമാകില്ല. അപകടത്തെ കുറിച്ച് വിശദമായ അന്വേഷണം നടക്കും. ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടതായി അശ്വിനി വൈഷ്ണവ് വിശദമാക്കി.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ അ​ട​ച്ച​തോ​ടെ കശ്മീരിൽ കുടുങ്ങി മലയാളി സഞ്ചാരികൾ

0
കൊ​ച്ചി: യു​ദ്ധ ഭീ​തി​യു​ടെ സാ​ഹ​ച​ര്യ​ത്തി​ൽ വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ അ​ട​ച്ച​തോ​ടെ ക​ശ്മീ​രി​ൽ നി​ന്ന്​ നാ​ട്ട​ലെ​ത്താ​നാ​വാ​തെ...

എല്ലാ പ്രകോപനങ്ങൾക്കും ഇന്ത്യൻ സായുധ സേന കൃത്യമായും ശക്തമായും പ്രതികരിച്ചിരിക്കുന്നു : മുകേഷ് അംബാനി

0
ദില്ലി : ഓപ്പറേഷൻ സിന്ദൂര്‍ നടപ്പിലാക്കിയ നമ്മുടെ ഇന്ത്യൻ സായുധ സേനയെ...

ഇന്ത്യയിലെ 8000 അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യാൻ എക്‌സ്

0
ന്യൂഡൽഹി: സാമൂഹ്യമാധ്യമങ്ങളിൽ നിരീക്ഷണം ശക്തമാക്കണമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശത്തിന് പിന്നാലെ...

നിര്‍ണായക നീക്കം ; ഉന്നതതല യോഗം വിളിച്ച് പ്രതിരോധ മന്ത്രി

0
ദില്ലി : ഇന്നലെ രാത്രി മുതൽ അതിര്‍ത്തി മേഖലയിൽ പാകിസ്ഥാൻ നടത്തിയ...