ദിവസവും ഒരു ഈന്തപ്പഴവും പാലും ; ‘ സ്വതന്ത്ര വീർ സവർക്കർ ’ ചിത്രത്തിന് വേണ്ടി രൺദീപ് നടത്തിയ തയ്യാറെടുപ്പുകൾ ഇങ്ങനെ

For full experience, Download our mobile application:
Get it on Google Play

‘സ്വതന്ത്ര വീർ സവർക്കർ’ എന്ന ചിത്രത്തിന് വേണ്ടി നടൻ രൺദീപ് ഹൂഡ കുറച്ചത് 26 കിലോ ഭാരമെന്ന് സിനിമയുടെ നിർമ്മാതാവ് ആനന്ദ് പണ്ഡിറ്റ്. ദിവസവും ഒരു ഈന്തപ്പഴവും ഒരു ഗ്ലാസ് പാലും മാത്രമാണ് കഴിച്ചിരുന്നതെന്നും നാല് മാസത്തോളം കൃത്യമായ ഡയറ്റാണ് രൺദീപ് പിന്തുടർന്നതെന്നും ആനന്ദ് പറഞ്ഞു.സിനിമയിൽ അഭിനയിക്കാൻ വരുമ്പോൾ 86 കിലോ ആയിരുന്നു നടന്റെ ഭാരമെന്നും അദ്ദേഹം പറഞ്ഞു. കഥാപാത്രങ്ങളുടെ പൂർണതയ്‌ക്കായി ശരീരഭാരം കുറച്ച് ആരാധകരെ അമ്പരിപ്പിച്ച താരമാണ് രൺദൂപ് ഹൂഡ. നേരത്തെ 28 ദിവസം കൊണ്ട് 18 കിലോ ഭാരമാണ് സരബ്ജിത് എന്ന ചിത്രത്തിന് വേണ്ടി രൺദീപ് കുറച്ചത്.

രണ്ട് ദിവസങ്ങൾക്ക് മുൻപ് പുറത്തിറങ്ങിയ ചിത്രത്തിന്റെ ഡീസർ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ മറ്റൊരു തലമാണ് സ്വതന്ത്ര വീർ സവർക്കർ എന്ന ചിത്രം പറയുന്നത്. ഏറ്റവുമധികം തെറ്റിദ്ധരിക്കപ്പെട്ട മഹാനണ് സവർക്കറെന്നും അങ്ങനെയൊരു വീരപുരുഷനെ അവതരിപ്പിക്കുന്നതിൽ സന്തോഷമുണ്ടെന്നും രൺദീപ് പറയുന്നു. മഹേഷ് മഞ്ജ്‌രേക്കർ സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് സന്ദീപ് സിംഗും ആനന്ദ് പണ്ഡിറ്റും ചേർന്നാണ്. മഹേഷ് മഞ്‌ജ്രേക്കറും റിഷി വിർമാനിയും ചേർന്നാണ് തിരക്കഥ ഒരുക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തലസ്ഥാനത്ത് നടന്ന എസ്എഫ്‌ഐ മാര്‍ച്ചിലെ സംഘർഷം ; കണ്ണൂര്‍ ജില്ലാ സെക്രട്ടറി അറസ്റ്റില്‍

0
കണ്ണൂര്‍: തിരുവനന്തപുരത്ത് നടന്ന എസ്എഫ്‌ഐ മാര്‍ച്ചിലെ സംഘർഷവുമായി ബന്ധപ്പെട്ട് ഒരാൾ കൂടി...

എല്ലാ മഴ മുന്നറിയിപ്പുകളും പിൻവലിച്ചു ; സംസ്ഥാനത്ത് ഒരു ജില്ലയിലും മഴ സാധ്യതയില്ല

0
തിരുവനന്തപുരം : സംസ്ഥാനത്ത് ഒരു ജില്ലയിലും മഴ സാധ്യതയില്ല. മഴ മുന്നറിയിപ്പ്...

അന്തരിച്ച മാധ്യമപ്രവര്‍ത്തകന്‍ ജിജോ ജോണ്‍ പുത്തേഴത്തിനും കുടുംബത്തിനുമെതിരായ സൈബര്‍ ആക്രമണത്തിനെതിരെ കര്‍ശനനടപടിക്ക് ആഭ്യന്തരമന്ത്രി നിര്‍ദേശം...

0
തിരുവനന്തപുരം: അന്തരിച്ച മാധ്യമപ്രവര്‍ത്തകന്‍ ജിജോ ജോണ്‍ പുത്തേഴത്തിനും കുടുംബത്തിനുമെതിരായ സൈബര്‍ ആക്രമണത്തിനെതിരെ...

ടൊയോട്ടയുടെ ജനപ്രിയ മോഡലായ ഗ്ലാന്‍സയുടെ ഫെയ്‌സ് ലിഫ്റ്റ് ലോഞ്ച് ഒക്ടോബര്‍ 14ന്

0
ടൊയോട്ടയുടെ ജനപ്രിയ മോഡലായ ഗ്ലാൻസയുടെ ഫെയ്‌സ് ലിഫ്റ്റ് ഒക്ടോബർ 14ന് വിപണിയിൽ...