മാംസം കൈവശം വയ്ക്കുന്നതു കുറ്റകരമല്ല ; ഗോവധ നിരോധന നിയമപ്രകാരം കേസ് നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി

For full experience, Download our mobile application:
Get it on Google Play

ലക്‌നൗ: മാംസം കൈവശം വയ്ക്കുന്നത് ഗോവധ നിരോധന നിയമപ്രകാരം കുറ്റകരമല്ലെന്ന് അലഹാബാദ് ഹൈക്കോടതി. പിടിച്ചെടുത്തത് ഗോമാംസമെന്നു തെൡയിച്ചാല്‍ മാത്രമേ നിയമപ്രകാരം കേസ് നിലനില്‍ക്കൂവെന്ന്‌ കോടതി വ്യക്തമാക്കി. യുപി ഗോവധ നിരോധന നിയമപ്രകാരം അറസ്റ്റിലായ യുവാവിനു ജാമ്യം നല്‍കിക്കൊണ്ടാണ് ഹൈക്കോടതി ഉത്തരവ്. പിടിച്ചെടുത്തത് ഗോമാംസമോ ഗോമാംസ ഉത്പന്നമോ ആണെന്നു തെളിയിക്കാന്‍ പ്രോസിക്യൂഷനായിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. മുപ്പതര കിലോ ഇറച്ചിയുമായി കഴിഞ്ഞ മാര്‍ച്ചിലാണ് ഇബ്രാന്‍ എന്നയാള്‍ പിടിയിലായത്.

ഇയാള്‍ക്കെതിരെ യുപി ഗോവധ നിരോധന നിയമപ്രകാരമുള്ള കുറ്റം ചുമത്തുകയായിരുന്നു. മാംസം കൈവശം വച്ചു എന്നതിന് ഗോമാംസം വിപണനം ചെയ്തു എന്നര്‍ഥമില്ലെന്ന് ജസ്റ്റിസ് വിക്രം ഡി ചൗഹാന്‍ പറഞ്ഞു. പ്രതി ഗോഹത്യ നടത്തിയതായോ ഗോഹത്യയ്ക്കു കാരണമാവുന്ന പ്രവൃത്തി ചെയ്തതായോ തെളിയിക്കാനായിട്ടില്ല. പിടിച്ചെടുത്തത് ഗോമാംസമാണെന്ന ലാബ് റിപ്പോര്‍ട്ടും പ്രോസിക്യൂഷന്‍ ഹാജരാക്കിയിട്ടില്ലെന്ന് കോടതി പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിഎസ്‍സി നിയമന തട്ടിപ്പ് ; ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് അംഗങ്ങൾ

0
തിരുവനന്തപുരം: പിഎസ്‍സി നിയമന തട്ടിപ്പിൽ ചോദ്യം ചെയ്യലിന് ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരാകില്ലെന്ന്...

എഐസിസി ആസ്ഥാനത്തെ പ്രതിഷേധം ; ബിഹാറില്‍ 29 പ്രവര്‍ത്തകര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്

0
പാട്‌ന : കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിനെതിരായ പ്രതിഷേധത്തില്‍ പങ്കെടുത്ത 29 പ്രവര്‍ത്തകര്‍ക്ക്...

പാലക്കാട് നഗരത്തിൽ ട്രാൻസ്‌ഫോമറിൻ്റെ ഫ്യൂസ് മോഷ്ടിച്ച് വൈദ്യുതി മുടക്കുന്നതായി പരാതി

0
പാലക്കാട്: ഫ്യൂസ് മോഷ്ടിച്ച് വൈദ്യുതി മുടക്കുന്നതായി പരാതി. പാലക്കാട് നഗരത്തിൽ ട്രാൻസ്‌ഫോമറിൻ്റെ...

ഓപ്പറേഷൻ തൂഫാൻ : എംഡിഎംഎ കൈമാറിയവരെയും വിതരണശൃംഖലയിലെ കണ്ണികളെയും പിന്തുടർന്ന് പിടികൂടി വയനാട് പോലീസ്

0
സുല്‍ത്താന്‍ബത്തേരി: ലഹരി വില്‍പ്പനക്കാരെയും വിതരണ ശൃംഖലയിലെ കണ്ണികളെയും പിന്തുടര്‍ന്ന് പിടികൂടി വയനാട്...