ഐപിഎസ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റ ഉത്തരവ് മൂന്നാം ദിനം തിരുത്തി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാന പോലീസ് സേനയിൽ മൂന്ന് ദിവസം മുൻപ് വരുത്തിയ മാറ്റങ്ങളിൽ തിരുത്തുമായി സംസ്ഥാന ആഭ്യന്തര വകുപ്പ്. പോലീസ് സേനയിൽ സ്പെഷൽ ഓപ്പറേഷൻസ് ഗ്രൂപ്പ് സൂപ്രണ്ടിന്റെ പുതിയ എക്സ് കേഡർ തസ്തികയുണ്ടാക്കി നിയമിച്ച സുജിത്ത് ദാസിനെ തീവ്രവാദ വിരുദ്ധ സേനയുടെ എറണാകുളം ജില്ലാ സൂപ്രണ്ടായി നിയമിച്ചു. കോഴിക്കോട് ജില്ലാ പോലീസ് മേധാവിയായി നിയമിക്കപ്പെട്ട ഡി ശിൽപ്പയ്ക്ക് പകരം അരവിന്ദ് സുകുമാറിനെ ഇവിടെ നിയമിച്ചു. ഡി ശിൽപ്പയ്ക്ക് പോലീസ് പോളിസി വിഭാഗം അസിസ്റ്റന്റ് ഐജിയായാണ് നിയമനം നൽകിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച ഉത്തരവ് പ്രകാരമുള്ള മറ്റ് മാറ്റങ്ങൾ
*വിഐപി സെക്യൂരിറ്റി ഡെപ്യൂട്ടി കമ്മീഷണര്‍ ജി ജയ്ദേവിന് സ്പെഷ്യല്‍ ആര്‍മ്ഡ്‌ പോലീസ്‌ ബറ്റാലിയന്റെ പൂര്‍ണ്ണ അധിക ചുമതല
*കൊല്ലം സിറ്റി പോലീസ്‌ കമ്മീഷണര്‍ മെറിന്‍ ജോസഫ് തിരുവനന്തപുരം ക്രൈം ബ്രാഞ്ച്‌ പോലീസ്‌ സൂപ്രണ്ട്
*പോലീസ് ട്രെയിനിംഗ് കോളേജ് പ്രിൻസിപ്പൽ കിരൺ നാരായണൻ തിരുവനന്തപുരം റൂറല്‍ ജില്ലാ പോലീസ്‌ മേധാവി
*അസിസ്റ്റന്റ്‌ ഐജി നവനീത്‌ ശര്‍മ്മ തൃശ്ശൂര്‍ റൂറല്‍ ജില്ലാ പോലീസ്‌ മേധാവി
*വിയു കുര്യാക്കോസ് പോലീസ് ട്രെയിനിംഗ് കോളേജ് പ്രിൻസിപ്പൽ
*കൊച്ചി സിറ്റി ഡിസിപി എസ് ശശിധരൻ മലപ്പുറം ജില്ലാ പോലീസ് മേധാവി
*കൊല്ലം റൂറല്‍ ജില്ലാ പോലീസ്‌ മേധാവി സുനിൽ തിരുവനന്തപുരം റെയ്ഞ്ച്‌ സ്റ്റേറ്റ്‌ സ്പെഷ്യല്‍ ബ്രാഞ്ച്‌ പോലീസ്‌ സൂപ്രണ്ട്
*കാസർകോട് എസ്‌പി വൈഭവ് സക്സേന എറണാകുളം റൂറൽ എസ്‌പി
*തിരുവനന്തപൂരം റെയ്ഞ്ച്‌ സ്റ്റേറ്റ്‌ സ്പെഷ്യല്‍ ബ്രാഞ്ച്‌ പോലീസ്‌ സൂപ്രണ്ട്‌ പി ബിജോയി കാസർകോട് എസ്‌പി
*ക്രൈംബ്രാഞ്ച്‌ എറണാകുളം പോലീസ്‌ സൂപ്രണ്ട്‌ കെഎം സാബു മാത്യു കൊല്ലം റൂറല്‍ ജില്ലാ പോലീസ്‌ മേധാവി
*എറണാകുളം വിജിലന്‍സ്‌ എസ്‌പി കെഎസ് സുദര്‍ശനൻ കൊച്ചി സിറ്റി ഡിസിപി
*തൃശ്ശൂര്‍ റൂറല്‍ ജില്ലാ പോലീസ്‌ മേധാവി ഐശ്വര്യ ഡോംഗ്രെ ഐ.ആര്‍.ബി കമാന്‍ഡന്റ്‌
*എറണാകുളം റൂറല്‍ ജില്ലാ പോലീസ്‌ മേധാവി വിവേക്‌ കുമാർ കൊല്ലം സിറ്റി പോലീസ്‌ കമ്മീഷണർ
*കോഴിക്കോട് സിറ്റി ഡിസിപി കെഇ ബൈജു റാപ്പിഡ്‌ റെസ്പോണ്‍സ്‌ ആന്റ്‌ റെസ്ക്യൂ ഫോഴ്സസ്‌ ബറ്റാലിയന്‍ കമാന്‍ഡർ
*കെഎപി നാലാം ബറ്റാലിയൻ കമ്മാന്റന്റ് ടികെ വിഷ്ണു പ്രദീപ് ഇടുക്കി ജില്ലാ പോലീസ് മേധാവി
*അനൂജ്‌ പലിവാള്‍ കോഴിക്കോട്‌ സിറ്റി ഡിസിപി

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മലയിൻകീഴിൽ 30 കാരിയെ തൂങ്ങിയ നിലയിൽ കണ്ടെത്തി

0
തിരുവനന്തപുരം: മലയിൻകീഴിൽ 30 വയസുകാരിയായ വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തി. വിളവൂർക്കലിൽ...

ലഹരി ഇടപാട് നടത്തുന്ന സംഘത്തിലെ മുഖ്യകണ്ണിയായ യുവതി പിടിയിൽ

0
കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ ലഹരി ഇടപാട് നടത്തുന്ന സംഘത്തിലെ മുഖ്യകണ്ണിയായ യുവതി...

കോന്നി കല്ലേലി ശിവചാമുണ്ഡി ക്ഷേത്രത്തിൽ വൻ കവർച്ച ; പോലീസ് അന്വേഷണം തുടങ്ങി

0
പത്തനംതിട്ട: പത്തനംതിട്ട കോന്നി കല്ലേലി ശിവചാമുണ്ഡി ക്ഷേത്രത്തിൽ കവർച്ച. തിടപ്പള്ളി പൊളിച്ചു...

കിണറ്റില്‍ വീണ 14 അടിയോളം നീളമുള്ള രാജവെമ്പാലയെ വനം വകുപ്പ് സംഘം പിടികൂടി

0
തിരുവനന്തപുരം: കിണറ്റില്‍ വീണ 14 അടിയോളം നീളമുള്ള രാജവെമ്പാലയെ വനം വകുപ്പ്...