മലപ്പുറം : മലപ്പുറത്തെ ഭണ്ഡാരക്കള്ളനെ സാഹസികമായി പിടികൂടി ദർസ് വിദ്യാർത്ഥികൾ. കണ്ണൂർ സ്വദേശി മുജീബിനെ പോലീസ് പിന്നീട് അറസ്റ്റ് ചെയ്തു. ശനിയാഴ്ച പുലർച്ചെയാണ് മലപ്പുറം ആലത്തൂർപടി ജുമാമസ്ജിദിൽ മോഷണം നടന്നത്. ഭണ്ഡാരപ്പെട്ടിയുടെ പൂട്ട് തകർക്കുന്നതിനിടെ പള്ളിയിൽ താമസിക്കുന്ന മതപഠനം നടത്തുന്ന കുട്ടികളാണ് കള്ളനെ കണ്ടത്. ഇയാളെ കുട്ടികൾ കെട്ടിടത്തിന്‍റെ മുകളിലേക്ക് ഓടിച്ച് കയറ്റി. കെട്ടിടത്തിന് മുകളിൽ നിന്ന് ആത്മഹത്യാഭീഷണി മുഴക്കിയതോടെ പോലീസിനെ വിവരമറിയിച്ചു. പോലീസെത്തി കെട്ടിടത്തിന് മുകളിൽ നടത്തിയ തെരച്ചിലിൽ വാട്ടർ ടാങ്കിൽ ഒളിച്ചുനിന്ന കള്ളനെ കൈയ്യോടെ പിടികൂടി. കണ്ണൂർ കക്കാട് സ്വദേശി മുജീബാണ് പിടിയിലായത്. ഇയാൾക്കെതിരെ പള്ളിക്കമ്മറ്റി നൽകിയ പരാതിയിൽ കേസെടുത്തു. മുജീബിൽ നിന്ന് പണമൊന്നും കണ്ടെത്താനായിട്ടില്ല. പ്രതിക്കെതിരെ നേരത്തെ സമാനമായ കേസുണ്ടെന്നും പോലീസ് പറയുന്നു. മോഷണത്തിന് മറ്റാരെങ്കിലും സഹായിച്ചോ എന്നതടക്കം പോലീസ് അന്വേഷിക്കും. മലപ്പുറം പോലീസ് കേസിൽ അന്വേഷണം തുടങ്ങി.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.





























