പത്തുദിവസം മുന്‍പ് കോടഞ്ചേരിയില്‍ നിന്ന് കാണാതായ ആദിവാസി ബാലനെ ഇനിയും കണ്ടെത്താനായില്ല

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: പത്തുദിവസം മുന്‍പ് കോടഞ്ചേരിയില്‍ നിന്ന് കാണാതായ ആദിവാസി ബാലനെ ഇനിയും കണ്ടെത്താനായില്ല. കോടഞ്ചേരി പഞ്ചായത്തിലെ മൈക്കാവിന് സമീപം ചുണ്ടക്കുന്ന് നാലുസെന്റ് ഉന്നതിയിലെ വിനീത്- സജിത ദമ്പതിമാരുടെ മകന്‍ വിജിത്തി (14) നെയാണ് തിരുവോണനാളില്‍ കാണാതായത്. കൂടത്തായി സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എട്ടാംക്ലാസ് വിദ്യാര്‍ത്ഥിയാണ് വിജിത്. തിരുവോണനാളില്‍ രാവിലെ പതിനൊന്ന് മണിയോടെ വീട്ടില്‍ നിന്നും കൂട്ടുകാര്‍ക്കൊപ്പം പോയ വിജിത് താമരശേരിയിലെ സിനിമാ തിയറ്ററിലും വൈകീട്ടോടെ ഈങ്ങാപ്പുഴയിലും പോയതായി കണ്ടെത്തിയിട്ടുണ്ട്. ആറുമണിയോടെ താമരശേരി ചുങ്കത്ത് എത്തിയതായും സ്ഥിരീകരിച്ചിട്ടുണ്ട്.

രാത്രി എട്ടുമണിയോടെ ഓമശേരി ബസ് സ്റ്റാന്‍ഡ് പരിസരത്ത് കുട്ടി എത്തിയതായി വ്യക്തമാക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു. എന്നാല്‍ ഇവിടെനിന്നും കുട്ടി എങ്ങോട്ടുപോയി എന്നതില്‍ വ്യക്തതയില്ല. ബസ് സ്റ്റാന്‍ഡുകളും റെയില്‍വേ സ്റ്റേഷനുകളും കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തിയെങ്കിലും കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചില്ല. കാണാതാവുന്ന സമയത്ത് കുട്ടിയുടെ കയ്യില്‍ കൂട്ടുകാര്‍ നല്‍കിയ പതിനഞ്ച് രൂപ മാത്രമേ ഉണ്ടായിരുന്നുളളു എന്നാണ് വിവരം. കുട്ടിയെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ 7034409462 (വിജിത്തിന്റെ പിതാവ് വിനീത്) എന്ന നമ്പറില്‍ ബന്ധപ്പെടണമെന്ന് അഭ്യര്‍ത്ഥന.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അഭിഭാഷകർക്കുൾപ്പെടെ സോഷ്യൽമീഡിയ ഉപയോഗത്തിന് നിയന്ത്രണം ; മാർഗനിർദേശവുമായി ബിസിഐ

0
ന്യൂഡൽഹി : അഭിഭാഷകർ, നിയമവിദ്യാർഥികൾ, നിയമ ഇന്റേണുകൾ, നിയമ അധ്യാപകർ, നിയമ...

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് കാരണം യുഡിഎഫ് സർക്കാരിന്‍റെ പരാജയമാണെന്ന് രാജീവ് ചന്ദ്രശേഖർ

0
തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് കാരണം പ്രകൃതി അല്ലെന്നും യുഡിഎഫ് സർക്കാരിന്‍റെ...

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധനവ്

0
കോഴിക്കോട്: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധനവ്. പവന് 560 രൂപയും ഗ്രാമിന് 70...

കേരളമെങ്ങും പ്രിയദര്‍ശിനി തരംഗം : അവധിയെടുത്ത് നാട് ചുറ്റാനിറങ്ങി സ്ത്രീകള്‍

0
പത്തനംതിട്ട :സംസ്ഥാന സര്‍ക്കാര്‍ കേരളത്തില്‍ നടപ്പാക്കിയ പ്രിയദര്‍ശിനി പദ്ധതി സ്ത്രീകള്‍ ഏറ്റെടുത്തതോടെ...