രണ്ടര വയസ് പ്രായമുള്ള പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തി നദിയില്‍ തള്ളി പിതാവ്

For full experience, Download our mobile application:
Get it on Google Play

ഹൈദരാബാദ്: രണ്ടര വയസ് പ്രായമുള്ള പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തി നദിയില്‍ തള്ളി പിതാവ്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. പച്ചക്കറിക്കടക്കാരനായ പിതാവ് ആണ്‍കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് മൃതദേഹം ബാഗിലാക്കുകയും മോട്ടോര്‍സൈക്കിളില്‍ നദിയില്‍ കൊണ്ടുപോയി തള്ളുകയുമായിരുന്നു. ആരോഗ്യപ്രശ്‌നങ്ങളാല്‍ ചികിത്സയിലിരിക്കുന്ന കുഞ്ഞായിരുന്നുവെന്നും ഇതിനെ ചൊല്ലി ദമ്പതികള്‍ തമ്മില്‍ വാക്കുതര്‍ക്കങ്ങള്‍ ഉണ്ടായിരുന്നുവെന്നും പോലീസ് പറയുന്നു. ജോലി കഴിഞ്ഞ് മാതാവ് തിരികെ എത്തിയപ്പോള്‍ കുഞ്ഞിനെ കാണാനില്ലെന്ന് മനസിലാക്കുകയും പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് കണ്ടെത്തിയത്.

പ്രതിയുടെ കോള്‍ റെക്കോര്‍ഡുകളും വീടിനടുത്തുള്ള സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിച്ചു. ഇതില്‍ നിന്നും ശനിയാഴ്ച പുലര്‍ച്ചെ ഒരു ബാഗുമായി ഇയാള്‍ മോട്ടോര്‍സൈക്കിളില്‍ പോകുന്നത് വ്യക്തമാകുകയായിരുന്നു. പിന്നാലെ നടത്തിയ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. പിതാവിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നദിയില്‍ നിന്നും കുട്ടിയുടെ മൃതദേഹം കണ്ടെത്താനുള്ള പരിശോധന പുരോഗമിക്കുകയാണ്. ബണ്ട്‌ലഗുഡ പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അഭിഭാഷകർക്കുൾപ്പെടെ സോഷ്യൽമീഡിയ ഉപയോഗത്തിന് നിയന്ത്രണം ; മാർഗനിർദേശവുമായി ബിസിഐ

0
ന്യൂഡൽഹി : അഭിഭാഷകർ, നിയമവിദ്യാർഥികൾ, നിയമ ഇന്റേണുകൾ, നിയമ അധ്യാപകർ, നിയമ...

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് കാരണം യുഡിഎഫ് സർക്കാരിന്‍റെ പരാജയമാണെന്ന് രാജീവ് ചന്ദ്രശേഖർ

0
തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് കാരണം പ്രകൃതി അല്ലെന്നും യുഡിഎഫ് സർക്കാരിന്‍റെ...

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധനവ്

0
കോഴിക്കോട്: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധനവ്. പവന് 560 രൂപയും ഗ്രാമിന് 70...

കേരളമെങ്ങും പ്രിയദര്‍ശിനി തരംഗം : അവധിയെടുത്ത് നാട് ചുറ്റാനിറങ്ങി സ്ത്രീകള്‍

0
പത്തനംതിട്ട :സംസ്ഥാന സര്‍ക്കാര്‍ കേരളത്തില്‍ നടപ്പാക്കിയ പ്രിയദര്‍ശിനി പദ്ധതി സ്ത്രീകള്‍ ഏറ്റെടുത്തതോടെ...