ആദിവാസി സമൂഹം സമ്പന്നമായ സാംസ്കാരിക പാരമ്പര്യത്തിൻ്റെ ഉടമകൾ : മന്ത്രി കെ.രാജൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സമ്പന്നമായ സാംസ്കാരിക പാരമ്പര്യത്തിൻ്റെ ഉടമകളാണ് ആദിവാസി സമൂഹമെന്നു റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ അഭിപ്രായപ്പെട്ടു. പ്രകൃതിയുമായി ഇണങ്ങിച്ചേർന്ന ജീവി ത ശൈലിയും കാർഷിക പാരമ്പര്യവും നിലനിർത്തുന്ന ഇവരുടെ വിദ്യാഭ്യസ ആരോഗ്യ,ക്ഷേമ പ്രവർത്തനങ്ങൾ മികച്ചതാകേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്. നെഹ്റു യുവ കേന്ദ്രയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പട്ടിക വർഗ യുവജന വിനിമയപരിപാടി ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാന കായിക യുവജനകാര്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ് അധ്യക്ഷനായിരുന്നു. പദ്മശ്രീ ജേതാവ് ലക്ഷ്മിക്കുട്ടി അമ്മ മുഖ്യാഥിതി ആയിരുന്നു. നെഹ്റു യുവ കേന്ദ്ര സംഗതൻ സ്റ്റേറ്റ് ഡയറക്ടർ എം അനിൽകുമാർ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ യൂത്ത് ഓഫീസർ സന്ദീപ് കൃഷ്ണൻ സ്വാഗതവും സച്ചിൻ നന്ദിയും പറഞ്ഞു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ,യുവജന കാര്യ കായിക മന്ത്രാലയം മേരാ യുവ ഭാരത്, നെഹ്റു യുവ കേന്ദ്ര സംഘാതൻ എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന ആദിവാസി യുവജന സാംസ്കാരിക വിനിമയ പരിപാടി ഫെബ്രുവരി 9 വരെ തിരുവനന്തപുരം കൈമനത്തുള്ള റീജിയണൽ ടെലികോം ട്രെയിനിങ് സെൻ്റ റിലാണ് സംഘടിപ്പിക്കുന്നതു.

ഒഡിഷ, ചണ്ഡീഗഡ്,മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലെ വികസന രംഗത് പിന്നോക്കം നിൽക്കുന്ന ജില്ലകളിലെ യുവതി യുവാകളാണ് പരിപാടിയിൽ പങ്കെടുക്കുന്നത്. ഒരാഴ്ച നീണ്ടു നിൽകുന്ന പരിപാടിയിൽ വിവിധ വിഷയങ്ങളെ അധികരിച്ചുള്ള ക്ലാസുകൾക്ക് പുറമെ സംഘാംഗങ്ങൾക്ക് കേരള നിയമസഭ, വിക്രംസാരാഭായ് സ്പേസ് 0സെൻ്റർ, ടെക്‌നോ പാർക്, സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ, വിഴിഞ്ഞം പോർട്ട് എന്നിവയില് പഠന യാത്രയൂം
കോവളംബീച്ച്, മ്യൂസിയം, മൃഗശാല എന്നിവ കാണാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മണിപ്പുർ മുൻ ചീഫ് ജസ്റ്റിസിന് സ്വന്തമായി ഗ്യാസ് ഏജൻസി ; ലൈസൻസ് സസ്‌പെൻഡ് ചെയ്ത്...

0
ന്യൂഡൽഹി : മണിപ്പുർ ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് സിദ്ധാർഥ് മൃദുലിന്റെ...

പിഎസ്‌സി പരീക്ഷാ ക്രമക്കേട് : എസ്‌ഐടിക്ക് മറുപടി പറയാൻ പ്രത്യേക സെൽ രൂപീകരിച്ചു

0
തിരുവനന്തപുരം : പിഎസ്‌സി പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുന്ന പ്രത്യേക...

ഷർട്ടിന്റെ ബട്ടൺ ഇട്ടില്ല ; പ്ലസ് വൺ വിദ്യാർഥിയെ മർദിച്ച കേസ് : എട്ട്...

0
തലശ്ശേരി : പ്ലസ് വൺ വിദ്യാർഥിയെ മർദിച്ച കേസിൽ എട്ട് സീനിയർ...

‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ ബിൽ വർഷകാല സമ്മേളനത്തിൽ അവതരിപ്പിക്കാനുള്ള നീക്കവുമായി കേന്ദ്രം

0
ന്യൂഡൽഹി: തിങ്കളാഴ്ച ആരംഭിക്കുന്ന പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ നിർണായക ബില്ലുകൾ പാസാക്കിയെടുക്കാനുള്ള...