ആദിവാസി കോളനിയിലേക്കുള്ള അടിസ്ഥാന സൗകര്യക്കുറവുകൾ പരിഹരിക്കണം ; മൂപ്പൻ നിരാഹാരം തുടങ്ങി

For full experience, Download our mobile application:
Get it on Google Play

പീരുമേട്: വണ്ടിപ്പെരിയാർ വഞ്ചിവയൽ ആദിവാസി കോളനിയിലേക്കുള്ള അടിസ്ഥാന സൗകര്യക്കുറവുകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് ആദിവാസി ഊരു മൂപ്പൻ അജയൻ നിരാഹാര സമരമാരംഭിച്ചു. ഊരാളി വിഭാഗത്തിൽ പെടുന്ന 87 കുടുംബങ്ങളിലെ 386 പേർ അധിവസിക്കുന്ന വണ്ടിപ്പെരിയാർ വഞ്ചി വയൽ ആദിവാസി കോളനി സ്ഥിതി ചെയ്യുന്നത് പെരിയാർ കടുവാസങ്കേതത്തിനുള്ളിലായാണ് 80 വർഷക്കാലമായി ഇവിടെ ആദിവാസി വിഭാഗങ്ങൾ അധിവസിച്ചു വരുന്നു. വഞ്ചിവയൽ ആദിവാസി കോളനിയിലേക്കുള്ള നാലു കിലോമീറ്റർ റോഡ് സഞ്ചാരയോഗ്യമാക്കുക, കോളനിയിലേക്കുള്ള കുടിവെള്ളം എത്തിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുക, കോളനിയിൽ മൊബൈൽ റേഞ്ച് സംവിധാനം ഏർപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് ഊരു മൂപ്പൻ അജയൻ കുടിൽക്കെട്ടി നിരാഹാര സമരം ആരംഭിച്ചിരിക്കുന്നത്. ഇതേ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് മുൻപ് അജയൻ ഇലക്ട്രിക് ടവറിന് മുകളിൽ കയറി ആത്മഹത്യാ ഭീഷണിയും മുഴക്കിയിരുന്നു.

അന്ന് ഇടുക്കി ജില്ലാ സബ് കളക്ടർ അടക്കമുള്ള അധികൃതർ സ്ഥലത്തെത്തുകയും വഞ്ചി വയൽ കോളനിയിലേക്കുള്ള അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തുമെന്ന് ഉറപ്പുനൽകിയതുമാണ് എന്നാൽ നാളിതുവരെയായിട്ടും ഈ വാഗ്ദാനവും നടപ്പാക്കിയില്ല. നിരാഹാരമനുഷ്ടിക്കുന്ന ആദിവാസി ഊരു മൂപ്പന് പിൻതുണ അറിയിച്ച് കോളനി നിവാസികൾ സമര കുടിലിൽ എത്തി കോളനിയിലെ 48 കുട്ടികളാണ് വഞ്ചി വയൽ സർക്കാർ ട്രൈബൽ സ്കൂളിലും വണ്ടിപ്പെരിയാറിലെ വിവിധ സ്കൂളുകളിലുമായി പഠനം നടത്തി വരുന്നത്. ഇവർ സഞ്ചരിക്കുന്ന സ്കൂൾ വാഹനം റോഡ് മോശമായതിനാൽ മൂന്ന് കിലോമീറ്റർ അകലെ നിർത്തി കുട്ടികളെ ഇറക്കുകയാണ് ചെയ്യുന്നത്.ശേഷമുള്ള ഒരു കിലോമീറ്റർ ഉൾ വനത്തിലൂടെ വേണം കുട്ടികൾ നടന്ന് കോളനിയിൽ എത്തുവാൻ .

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പരിസ്ഥിതി സംബന്ധിച്ച നിയമസഭ സമിതി സെപ്തംബര്‍ എട്ടിന് പത്തനംതിട്ട ജില്ല സന്ദര്‍ശിക്കും

0
പത്തനംതിട്ട : കേരള നിയമസഭയുടെ പരിസ്ഥിതി സംബന്ധിച്ച സമിതി സെപ്റ്റംബര്‍ എട്ടിന്...

കേരളത്തിലെ ദേശീയപാതയിലെ സുരക്ഷാ ക്രമീകരണങ്ങൾ അടിയന്തരമായി പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിക്ക്...

0
തിരുവനന്തപുരം: തൃശ്ശൂർ കയ്പ്പമംഗലം ദേശീയപാതയിൽ ഉണ്ടായ വാഹനാപകടത്തിൽ എട്ട് വിദ്യാർത്ഥികൾ മരിച്ച...

രാഷ്ട്രീയം ഉപേക്ഷിക്കുന്നുവെന്ന് പ്രഖ്യാപിച്ച് അഖിൽ മാരാ‍ർ

0
തിരുവനന്തപുരം: രാഷ്ട്രീയം ഉപേക്ഷിക്കുന്നുവെന്ന് പ്രഖ്യാപിച്ച് സംവിധായകനും സോഷ്യൽ മീഡിയ ഇൻഫ്ളൂവൻസറുമായ അഖിൽ...

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത. വൈകിട്ട് ആറ് മണി...