പിണറായി സര്‍ക്കാരിന്റെ തെറ്റുകള്‍ തിരുത്തി യു.ഡി.എഫ് സര്‍ക്കാര്‍ പ്രതിബദ്ധതയോടെ പ്രവര്‍ത്തിക്കും : പ്രൊഫ.സതീഷ് കൊച്ചുപറമ്പില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തനത് ഫണ്ട് വെട്ടിക്കുറച്ചും അധികാരങ്ങള്‍ കവര്‍ന്നെടുത്തുമുള്ള പിണറായി സര്‍ക്കാര്‍ ഭരണത്തിലെ തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കുവാന്‍ ജാഗ്രതയോടെയും ജനകീയ പ്രതിബദ്ധതയോടെയും യു.ഡി.എഫ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുമെന്ന് ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്സ് അസോസിയേഷന്‍ ജില്ലാ പ്രവര്‍ത്തക യോഗം പത്തനംതിട്ട രാജീവ് ഭവനില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനപ്രതിനിധികള്‍ ജനങ്ങളുടെ സേവകരായി അവരുടെ പ്രശ്നങ്ങള്‍ പരിഹരിച്ച് മുന്നോട്ട് പോകണമെന്നും ലഭ്യമായ ഫണ്ടുകളും അധികാരങ്ങളും ഉപയോഗിച്ച് ജനോപകാരപ്രദമായ പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഡി.സി.സി വൈസ് പ്രസിഡന്റ് റോബിന്‍ പീറ്റര്‍ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി സംഘടനാകാര്യ ജനറല്‍ സെക്രട്ടറി സാമുവല്‍ കിഴക്കുപുറം, ജനറല്‍ സെക്രട്ടറി സജി കൊട്ടയ്ക്കാട്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റുമാരായ ഈപ്പന്‍ കുര്യന്‍, റ്റി.കെ.രാമചന്ദ്രന്‍ നായര്‍ കുറിയന്നൂര്‍ (കോയിപ്രം), ശോശാമ്മ തോമസ് (മല്ലപ്പള്ളി), ബിനിലാല്‍ (പറക്കോട്), സോണിയ മനോജ് (റാന്നി), ഗീതാ സജീവ് ഭാസ്കര്‍ (ഇലന്തൂര്‍) എന്നിവര്‍ പ്രസംഗിച്ചു. പിണറായി സര്‍ക്കാരിന്റെ  ഭരണകാലത്ത് ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് ലഭിക്കുവാനുള്ള മൂന്നാം ഗഡു ഫണ്ട് കുടിശ്ശികയും ലൈഫ് ഭവന നിര്‍മ്മാണ പദ്ധതിയല്‍ പൂര്‍ത്തീകരിച്ചവയും ഇപ്പോള്‍ നിര്‍മ്മാണ നടന്നുകൊണ്ടിരിക്കുന്നതുമായ ഭവനങ്ങള്‍ക്കുള്ള ഫണ്ടും എത്രയും വേഗം ലഭ്യമാക്കണമെന്നും യോഗം സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

അസോസിയേഷന്‍ ഭാരവാഹികളായി കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. റ്റി.കെ. രാമചന്ദ്രന്‍ നായര്‍ (പ്രസിഡന്റ്), മല്ലപ്പള്ളി ബ്ലോക്ക് പ്രസിഡന്റ് ശോശാമ്മ തോമസ് (വൈസ് പ്രസിഡന്റ്), പറക്കോട് ബ്ലോക്ക് പ്രസിഡന്റ് ബിനിലാല്‍ (ജനറല്‍ സെക്രട്ടറി) എന്നിവരെയും നിര്‍വാഹക സമിതി അംഗങ്ങളായി കോന്നി ബ്ലോക്ക് പ്രസിഡന്റ് റോബിന്‍ പീറ്റര്‍, പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിനിതാ അനില്‍, ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീത സജീവ് ഭാസ്കര്‍, റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സോണിയ മനോജ് എന്നിവരെയും തെരഞ്ഞെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി

0
പത്തനാപുരം: പത്തനാപുരം കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി. മൗണ്ട്...

108 ആംബുലൻസ് സമരം തടയാൻ അടിയന്തര ഇടപെടലുമായി സർക്കാർ

0
തിരുവനന്തപുരം: 108 ആംബുലൻസ് സമരം തടയാൻ അടിയന്തര ഇടപെടലുമായി സർക്കാർ. എസ്മ...

തൃശ്ശൂർ കുരിയച്ചിറയിൽ ആംബുലൻസ് വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി

0
തൃശ്ശൂർ: തൃശ്ശൂർ കുരിയച്ചിറയിൽ ആംബുലൻസ് വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി. കാഞ്ഞിരപറമ്പിൽ ഷാജിയുടെ...

പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ

0
കോഴിക്കോട്: പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ....