ഇസ്രയേൽ നടത്തിക്കൊണ്ടിരിക്കുന്ന ക്രൂരമായ കടന്നാക്രമണങ്ങൾ അവസാനിപ്പിക്കുന്നതിനായി ദ്വിരാഷ്ട്ര പരിഹാര പ്രമേയം പാസാക്കി യു എൻ

For full experience, Download our mobile application:
Get it on Google Play

യുകെ: ഗാസയിൽ ഇസ്രയേൽ നടത്തിക്കൊണ്ടിരിക്കുന്ന ക്രൂരമായ കടന്നാക്രമണങ്ങൾ അവസാനിപ്പിക്കുന്നതിനായി ദ്വിരാഷ്ട്ര പരിഹാര പ്രമേയം പാസാക്കി യു എൻ. യുദ്ധം അവസാനിപ്പിക്കുന്നതിനായി ദ്വിരാഷ്ട്ര പരിഹാരം ഫലപ്രദമായി നടപ്പാക്കണമെന്നും സംഘർഷത്തിന് നീതിയുക്തവും സമാധാനപരവും ശാശ്വതവുമായ പരിഹാരം കൈവരിക്കുന്നത്തിന് കൂട്ടായ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രമേയം. വെള്ളിയാഴ്ചയായിരുന്നു യു എൻ പൊതുസഭയിൽ പ്രമേയം പാസ്സാക്കിയത്. ഫ്രാൻസും സൗദി അറേബ്യയും ചേർന്നാണ്‌ ഏഴുപേജുള്ള പ്രമേയം അവതരിപ്പിച്ചത്‌. ഇതിന്റെ ഭാഗമായി നടന്ന വോട്ടെടുപ്പിൽ 142 രാജ്യങ്ങൾ പ്രമേയത്തെ പിന്തുണച്ചു.

ഇന്ത്യ പ്രമേയത്തെ അനുകൂലിച്ചു. എല്ലാ ഗൾഫ്, അറബ് രാജ്യങ്ങളും പ്രമേയത്തെ അനുകൂലിച്ചു. എന്നാൽ ഇസ്രയേലും അമേരിക്കയുമടക്കം 10 രാജ്യങ്ങൾ പ്രമേയത്തെ എതിർത്തു. അർജന്റീന, പരാഗ്വേ, ഹംഗറി, മൈക്രോനേഷ്യ, നൗറു, പലാവു, പാപുവ ന്യൂ ഗിനിയ, ടോംഗ എന്നിവയാണ്‌ പ്രമേയത്തെ എതിർത്ത മറ്റു രാജ്യങ്ങൾ. പ്രമേയത്തിൽ എല്ലാ ബന്ദികളെയും മോചിപ്പിക്കണമെന്നും ഗാസയിലെ ഭരണം അവസാനിപ്പിച്ച്‌ ആയുധങ്ങൾ പലസ്തീൻ അതോറിറ്റിക്ക് കൈമാറണമെന്നും ഹമാസിനോടും ഇസ്രയേലിനോടും ദ്വിരാഷ്ട്ര പരിഹാര പ്രമേയത്തോട് പ്രതിബദ്ധത കാണിക്കണമെന്നും ആവശ്യപ്പെട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജി. സുധാകരനെതിരെ രൂക്ഷവിമർശനവുമായി എച്ച്. സലാം

0
ആലപ്പുഴ: അമ്പലപ്പുഴ എം എൽ എ ജി സുധാകരനെതിരെ രൂക്ഷവിമർശനവും വെല്ലുവിളിയുമായി...

ശ്വാസംമുട്ടൽ നേരിട്ട് അത്യാസന്ന നിലയിലായ കുഞ്ഞുമായി ആശുപത്രിയിലേക്ക് പോയ ആംബുലൻസ് റോഡിലെ കുഴിയിൽവീണു ;...

0
സംഭാൽ: യു.പിയിൽ റോഡിന്റെ ദുരവസ്ഥ കാരണം ആംബുലൻസ് രണ്ടു മണിക്കൂറിലധികം വഴിയിൽ...

പ്രിയ വർഗീസിന്റെ നിയമനം : ഹർജികൾ ഇന്ന് സുപ്രീംകോടതിയിൽ

0
ഡൽഹി: സിപിഎം നേതാവ് കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന്റെ...

ഫിഫ പ്രസിഡന്റ് സ്ഥാനത്തേക്ക് വീണ്ടും മത്സരിക്കാൻ ഇൻഫാന്റിനോ ; തെരഞ്ഞെടുപ്പ് ഏപ്രിലിൽ

0
സൂറിച്ച് : കടുത്ത എതിർപ്പുയരുന്നുണ്ടെങ്കിലും വരുന്ന ഫിഫ പ്രസിഡന്റ് സ്ഥാനത്തേക്ക് വീണ്ടും...