കോട്ടയം: കോട്ടയം വഴിയുള്ള അന്ത്യോദയ ട്രെയിന്‍ സര്‍വീസ് ഡിസംബർ 30 വരെ നീട്ടി. സെപ്റ്റംബറിൽ സർവീസ് അവസാനിക്കാനിരിക്കെയാണ് വീണ്ടും നീട്ടിയത്. മുഴുവന്‍ കോച്ചുകളും ജനറലായതിനാല്‍ യാത്രക്കാര്‍ക്ക് ഏറെ ആശ്വാസമാണ് അന്ത്യോദയ സര്‍വീസുകള്‍. ഒക്ടോബർ അവസാനവാരത്തോടെ നോൺ മൺസൂൺ സമയം പ്രാബല്യത്തിൽ വരുന്നതോടെ മംഗലാപുരത്ത് നിന്ന് വൈകിട്ട് 03.15 ന് പുറപ്പെടുന്നതിന് പകരം വൈകുന്നേരം ആറ്മണിയിലേക്ക് സമയം മാറും. മുൻകുട്ടി ടിക്കറ്റ് ബുക്ക് ചെയ്യാതെയും റിസർവേഷൻ കിട്ടാതെയും മലബാറിലേയ്‌ക്കും തിരിച്ചും യാത്ര ചെയ്യുന്നവര്‍ക്ക് ഏറെ ഉപകാരമാകുന്ന ട്രെയിനാണ് അന്ത്യോദയ. ഇതിന് പുറമെ ഓഫീസ്, ആശുപത്രി ആവശ്യങ്ങൾക്ക് തിങ്കളാഴ്ച തലസ്ഥാന നഗരിയിലെത്തുന്നവർക്കും അന്ത്യോദയ സര്‍വീസ് ഏറെ ഉപകാരപ്പെടും.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033, e mail – [email protected]






























