ലെബനാൻ മറ്റൊരു ഗസ്സയാവുന്നത് ലോകത്തിന് താങ്ങാനാവില്ലെന്ന് യു.എൻ

For full experience, Download our mobile application:
Get it on Google Play

വാഷിങ്ടൺ : ലെബനാൻ മറ്റൊരു ഗസ്സയാവുന്നത് ലോകത്തിന് താങ്ങാനാവില്ലെന്ന് യു.എൻ സെക്രട്ടറി ജനറൽ അന്റോ​ണിയോ ഗുട്ടറസ്. ഇസ്രായേലും ലെബനാനിലെ ഹിസ്ബുല്ല പോരാളികളും തമ്മിലുള്ള സംഘർഷങ്ങൾക്കിടെയാണ് യു.എൻ സെക്രട്ടറി ജനറലിന്റെ പ്രതികരണം. ഇരുവിഭാഗങ്ങളും തമ്മിൽ അതിർത്തിയിൽ ഉൾപ്പടെ സംഘർഷസാധ്യത നിലനിൽക്കുകയാണ്. പ്രദേശത്ത് സമാധാനം പുനഃസ്ഥാപിക്കാൻ യു.എൻ സംഘം പ്രവർത്തിക്കുന്നുണ്ട്. എന്നാൽ, ഇരുവിഭാഗവും തമ്മിൽ വാക്കുകളിലൂടെ പോരാടുന്നത് ലെബനാനിൽ അധി​നിവേശ സാധ്യത വർധിപ്പിക്കുന്നുണ്ടെന്നും അന്റോണിയോ ഗുട്ടറസ് പറഞ്ഞു.

പെട്ടെന്നുള്ള ഒരു നീക്കമോ തെറ്റായ കണക്കുകൂട്ടലോ അതിരുകൾക്ക് അപ്പുറത്തേക്ക് പോകുന്ന മഹാദുരന്തത്തിന് കാരണമായേക്കാം. ഭാവനക്കും അതീതമായിരിക്കും അത്. ഇത് ഒരിക്കലും അനുവദിക്കാനാവില്ല. ലെബനാൻ മറ്റൊരു ഗസ്സയാവുന്നത് ലോകത്തിന് താങ്ങാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. യു.എന്നിന്റെ സമാധാന ദൗത്യത്തിൽ ഉൾപ്പെട്ടവർ സ്ഥിതി ശാന്തമാക്കാൻ പരമാവധി ശ്രമിക്കുന്നുണ്ട്. സംഘർഷസാധ്യത കുറക്കേണ്ടത് അനിവാര്യമാണെന്ന് ലോകം ഇരുവിഭാഗത്തോടും പറയണം. പ്രശ്നത്തിന് സൈനികമായ പരിഹാരമ​ല്ല വേണ്ടതെന്നും ഗുട്ടറസ് പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...