തിരുവനന്തപുരം: റെയിൽവേയുമായി ബന്ധപ്പെട്ട കേരളത്തിന്റെ അടിയന്തര ആവശ്യങ്ങളിൽ പരിഹാരം കാണുന്നതിനായി ഉന്നത റെയിൽവേ ഉദ്യോഗസ്ഥരുടെ യോഗം ഇന്നു ചേരും. ദക്ഷിണ റെയിൽവേ ജനറൽ മാനേജർ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുക്കും. മന്ത്രി വി. അബ്ദുറഹ്മാൻ ചൊവ്വാഴ്ച ഇക്കാര്യം നിയമസഭയിൽ അറിയിച്ചിരുന്നു. കോവിഡ് കാലത്തു വെട്ടിക്കുറച്ച സ്റ്റോപ്പുകൾ പുനഃസ്ഥാപിക്കുക, പുതിയ കോച്ചുകൾ അനുവദിക്കുക, കൂടുതൽ മെമു സർവീസുകൾ അനുവദിക്കുക, വന്ദേഭാരതിലെ കോച്ചുകളുടെ എണ്ണം ഉയർത്തുക, ജനറൽ കന്പാർട്ടുമെന്റുകളുടെ എണ്ണം വർധിപ്പിക്കുക. അടുത്തിടെ അനുവദിച്ച ഷൊർണൂർ- കണ്ണൂർ പാസഞ്ചർ കാസർഗോട്ടേക്കു നീട്ടുക, മംഗലാപുരം- നാഗർകോവിൽ ട്രെയിൻ യാത്രയുടെ ദുരിതം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഉന്നയിക്കുന്നത്.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.





























