പി എസ് സി ഉദ്യോഗാർഥികൾക്ക് വലിയ ആശ്വാസം ; റാങ്ക് ലിസ്റ്റുകളുടെ കാലാവധി നവംബര്‍ 30 വരെ നീട്ടി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്തെ പിഎസ്സി ഉദ്യോഗാർഥികൾക്ക് ആശ്വാസമായി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടാൻ പി എസ് സി യോഗം തീരുമാനിച്ചു. 2026 മെയ് 25 നും ഓഗസ്റ്റ് 31 നും ഇടയിൽ കാലാവധി അവസാനിക്കുന്ന റാങ്ക് ലിസ്റ്റുകളാണ് നവംബർ 30 വരെ നീട്ടിയത്. ഈ തീരുമാനം വഴി ഏകദേശം 289-ഓളം റാങ്ക് ലിസ്റ്റുകൾക്ക് കാലാവധി നീട്ടിക്കിട്ടും. ഇത് ഏകദേശം 30,845 ഉദ്യോഗാർഥികൾക്ക് വലിയ ആശ്വാസമാകുമെന്നാണ് വിവരം. പുതിയ സർക്കാർ അധികാരത്തിൽ വന്നതിനെത്തുടർന്ന് റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടുന്നതുമായി ബന്ധപ്പെട്ട ശുപാർശ പി എസ് സിക്ക് നൽകിയിരുന്നു.

ഇന്ന് ചേർന്ന പി എസ് സി യോഗത്തിലാണ് ഈ ശുപാർശ ഔദ്യോഗികമായി അംഗീകരിച്ചത്. കാലാവധി നീട്ടണമെന്നാവശ്യപ്പെട്ട് മുൻപ് നിരവധി ഉദ്യോഗാർഥികൾ സെക്രട്ടറിയറ്റിന് മുന്നിൽ വലിയ രീതിയിൽ സമരം നടത്തിയിരുന്നു. ഉദ്യോഗാർഥികളുടെ ഈ ദീർഘനാളത്തെ ആവശ്യത്തിനാണ് ഇപ്പോൾ അംഗീകാരം ലഭിച്ചിരിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഈ വർഷം വായ്പ പലിശനിരക്ക് വർദ്ധനവ് ഉണ്ടായേക്കാം ; സൂചന നൽകി ആർ ബി...

0
ന്യൂഡൽഹി : അധികം വൈകാതെ അടിസ്ഥാന പലിശനിരക്കുകൾ കൂട്ടിയേക്കുമെന്ന വ്യക്തമായ സൂചന...

ഫാസ്ടാഗ് സംവിധാനത്തിൽ മാറ്റം ; ടോൾ പ്ലാസയിലെ ലോക്കൽ പാസിന് ഇനി ക്യൂ നിൽക്കേണ്ട

0
മുംബൈ : ഇന്ത്യയിലെ ദേശീയപാതകളിലെ യാത്രക്കാർക്ക് ആശ്വാസമേകുന്ന ടോൾ പദ്ധതികളുമായി ദേശീയപാത...

നബിദിനം : പൊതുഅവധികൾ പ്രഖ്യാപിച്ച് ഒമാൻ

0
മസ്കത്ത് : പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് ഒമാനിൽ ഓഗസ്റ്റ് 27ന്...

നാസയുടെ നിർണായക ദൗത്യം പരാജയപ്പെട്ടു ; ഭൂമിയിലേക്ക് വീഴാനൊരുങ്ങി സ്വിഫ്റ്റ്

0
ബഹിരാകാശ ഗവേഷണ രംഗത്ത് വലിയ പ്രതീക്ഷയോടെ നാസയും സ്വകാര്യ കമ്പനിയായ കാറ്റലിസ്റ്റ്...