പുല്ലാട് ജംഗ്ഷനില്‍ വാട്ടര്‍ അതോറിറ്റിയും പൊതുമരാമത്തും കുഴിച്ച കുഴികള്‍ വാഹനങ്ങള്‍ക്ക് വാരിക്കുഴിയാകുന്നു

For full experience, Download our mobile application:
Get it on Google Play

പുല്ലാട് : കോഴഞ്ചേരി – തിരുവല്ല റോഡില്‍ പുല്ലാട് ജംഗ്ഷന് സമീപം വാട്ടര്‍ അതോറിറ്റിയും പൊതുമരാമത്തും കുഴിച്ച കുഴികള്‍ അപകടക്കെണിയാകുന്നു. പൈപ്പുകള്‍ അറ്റകുറ്റപ്പണികള്‍ക്കായി കുഴിച്ച കുഴികള്‍ ശരിയായ രീതിയില്‍ മൂടാത്തതാണ് അപകട ഭീഷണിയാകുന്നത്. നിരവധി ഇരുചക്ര വാഹനയാത്രക്കാരും ഇവിടെ അപകടത്തില്‍പ്പെട്ടിട്ടുണ്ട്. കുഴിയെടുത്ത ഭാഗത്ത് പച്ചമണ്ണ് നീക്കിയിട്ടതിന് ശേഷം സ്ഥലം വിടുന്നതാണ് ഇവരുടെ രീതി. മണ്ണെടുത്ത് മാറ്റിയ ഭാഗത്ത് സുരക്ഷാ മുന്നറിയിപ്പ് ബോര്‍ഡ് പോലും സ്ഥപിക്കാറില്ല. പ്രധാന റോഡായതിനാല്‍ നിരവധി വാഹനങ്ങളാണ് ഈ വഴി കടന്നുപോകുന്നത്. വാഹനങ്ങളുടെ ടയറുകള്‍ ടാറിംഗില്‍ നിന്നും അല്പമൊന്നിറങ്ങിയാല്‍ കുഴിയില്‍ വീണ് അപകടം സംഭവിക്കുമെന്ന് ഉറപ്പാണ്.

സമീപത്തെ വ്യാപാരികള്‍ക്കും കുഴികള്‍ തലവേദനയാകുന്നുണ്ട്. കടയിലേക്ക് വരുന്ന ഉപഭോക്താക്കള്‍ കുഴിയുള്ള ഭാഗത്ത് വാഹനം ഇറക്കാന്‍ കഴിയാതെ തിരികെ പോകുന്നത് കാരണം കച്ചവടം വലിയ രീതിയില്‍ കുറയുന്നതായും വ്യാപാരികള്‍ പറയുന്നു. കുഴികള്‍ മൂടാതെയിടുന്ന കാര്യത്തില്‍ പൊതുമരാമത്ത് റോഡ്‌ വിഭാഗവും ഒട്ടും പിന്നിലല്ല. ഇവര്‍ കുഴിച്ച കുഴികളും പുല്ലാട് ഭാഗത്തെ പ്രധാന റോഡുകളില്‍ പലയിടത്തും കാണാം. നിരവധി തവണ ഈ വിഷയം അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. എന്നിട്ടും യാതൊരു നടപടിയും അധികാരികളുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ലെന്നും നാട്ടുകാര്‍ പരാതിപ്പെടുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ അന്തരിച്ചു

0
കൊച്ചി: പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ...

പിണറായിയുടെ കൈകൾ ശുദ്ധമാണെന്ന് പറഞ്ഞിട്ട് കാര്യമില്ല, രേഖകളാണ് സംസാരിക്കേണ്ടതെന്ന് കെ. സുധാകരൻ

0
കണ്ണൂർ: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പിണറായി വിജയനെതിരെ പ്രതികരണവുമായി കോണ്‍ഗ്രസ്...

ഇടുക്കിയിൽ ഒരു വയസ് പ്രായമുള്ള ഇരട്ടക്കുട്ടികൾ ദാരുണമായി മരിച്ചു; കുഞ്ഞുങ്ങൾ തിന്നർ കുടിച്ചതായി പിതാവിന്റെ...

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സ് പ്രായമുള്ള രണ്ട് കുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം....

വൈദ്യുതിക്ഷാമം നേരിടാൻ കൂട്ടായ ശ്രമം വേണം; ഓഫീസുകളിലെ ഉപയോഗം കുറയ്ക്കാൻ ജീവനക്കാരോട് ആഹ്വാനം ചെയ്ത്...

0
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കെഎസ്ഇബി ജീവനക്കാരോട് മാതൃകയാകാൻ...