ഡോ മുരളി മനോഹർ ജോഷിയുടെ പരാമർശം ചൂണ്ടിക്കാട്ടി മോദി സർക്കാരിനെതിരെ ആഞ്ഞടിച്ച് സന്ദീപ് വാര്യർ എംഎൽഎ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ബിജെപിയുടെ മുതിർന്ന നേതാവ് ഡോ മുരളി മനോഹർ ജോഷിയുടെ പരാമർശം ചൂണ്ടിക്കാട്ടി മോദി സർക്കാരിനെതിരെ ആഞ്ഞടിച്ച് സന്ദീപ് വാര്യർ എംഎൽഎ. പെൺകുട്ടികൾ അടക്കമുള്ള സമരം.ചെയ്യുന്നവരെ ക്രൂരമായി ആക്രമിക്കുന്ന ഡൽഹി പോലീസ് നടപടി വേദനാജനകമാണെന്ന് മുരളി മനോഹർ ജോഷി പ്രതികരിച്ചിട്ടുണ്ട്. ഒരു ക്രമസമാധാന പ്രശ്നമായി മാത്രം കൈകാര്യം ചെയ്യേണ്ടതല്ല ഈ വിഷയമെന്ന് അദ്ദേഹം കേന്ദ്ര സർക്കാരിനെ ഓർമ്മിപ്പിച്ചിട്ടുണ്ട്. ബിജെപി പ്രതിപക്ഷത്ത് ഇരിക്കട്ടെ എന്ന് മുരളി മനോഹർ ജോഷിയെ പോലെ ആ പാർട്ടി കെട്ടിപ്പടുത്ത മുതിർന്ന നേതാവ് പോലും ആഗ്രഹിക്കുന്നുണ്ടെന്നും ഇല്ലെങ്കിൽ പാർട്ടി ഒരു ഗുജറാത്തി കമ്പനി മാത്രമായി ഒതുങ്ങും എന്ന് അദ്ദേഹത്തിനും മനസ്സിലായിട്ടുണ്ടാവുമെന്നുമാണ് സന്ദീപ് വാര്യർ അഭിപ്രായപ്പെട്ടത്.

കേന്ദ്ര മാനവവിഭവ ശേഷി വകുപ്പ് കൈകാര്യം ചെയ്തിട്ടുള്ള അടൽ -അദ്വാനി – ജോഷി ത്രയങ്ങളിൽ പെട്ട നേതാവ്, രാജ്യത്ത് നടക്കുന്ന വിദ്യാർത്ഥി പ്രക്ഷോഭത്തെ അനുകൂലിച്ചിരിക്കുകയാണെന്ന് സന്ദീപ് വാര്യർ ചൂണ്ടിക്കാട്ടി. 15 വയസ്സ് മുതൽ 25 വയസ്സ് വരെയുള്ള ഇന്ത്യൻ യുവജനതയുടെ മനസ്സിൻ നിന്ന് മോദി കുടിയിറങ്ങിയിരിക്കുകയാണ്. ബിജെപിക്ക് മാത്രം വോട്ടുചെയ്തിരുന്ന ഹിന്ദി ഹൃദയഭൂമിയിലെ കുട്ടികളാണ് സമര രംഗത്തുള്ളതെന്നും സന്ദീപ് വാര്യർ കുറിച്ചു. അധികാര ധാർഷ്ട്യം അധിക കാലമില്ലെന്നും ജനാധിപത്യം പുലരുമെന്നും സന്ദീപ് വാര്യർ പറഞ്ഞു. അധികാരത്തിൻ്റെ അഹങ്കാരവും ധാർഷ്ട്യവും ബിജെപിയിൽ സാധാരണ പ്രവർത്തകർ മുതൽ നേതാക്കളെ വരെ ബാധിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ ഭൂരിപക്ഷം നഷ്ടപ്പെട്ടതും വാരണാസിയിൽ ലീഡ് കുറഞ്ഞതുമൊക്കെ സൂചനകളായിരുന്നുവെന്നും എംഎൽഎ സോഷ്യൽ മീഡിയ കുറിപ്പിൽ വിശദീകരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....

ഫിദല്‍ കാസ്‌ട്രോയുടെ നൂറാം ജന്മവാര്‍ഷികത്തിൽ സിപിഐഎമ്മിന് സമ്മാനം ; മൂന്ന് കോടി വിലവരുന്ന വീട്...

0
ചെന്നൈ: ചെന്നൈയില്‍ സിപിഐഎമ്മിന് മൂന്ന് കോടി വിലവരുന്ന തറവാട് വീട് ഇഷ്ടദാനം...