Sunday, May 19, 2024 3:47 am

നയപ്രഖ്യാപന പ്രസംഗത്തിന് മേലുള്ള നന്ദിപ്രമേയ ചർച്ച പാർലമെന്‍റില്‍ ഇന്നും തുടരും

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി: രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന് മേലുള്ള നന്ദിപ്രമേയ ചർച്ച പാർലമെന്‍റില്‍ ഇന്നും തുടരും. സഭ നടപടികളുമായി സഹകരിക്കുമെങ്കിലും അദാനി വിഷയത്തിൽ അന്വേഷണം വേണമെന്നുള്ള നിലപാടിൽ പ്രതിപക്ഷം ഉറച്ച് നിൽക്കുകയാണ്. ചർച്ചകളിൽ നിന്ന് ആം അദ്മി പാർട്ടി വിട്ടുനിൽക്കും.രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന് മേലുള്ള നന്ദി പ്രമേയ ചർച്ച എത്രയും വേഗം പൂർത്തിയാക്കാനാണ് സർക്കാർ നീക്കം. പ്രധാനമന്ത്രി മറുപടി പറയുന്നതോടെ നന്ദി പ്രമേയ ചർച്ച അവസാനിക്കും. ചർച്ചയുമായി സഹകരിക്കാനാണ് കോൺഗ്രസ് അടക്കമുള്ള യുപിഎ കക്ഷികളുടെ തീരുമാനം.

അതേസമയം അദാനി വിഷയം സംയുക്ത പാർലമെന്‍ററി സമിതി അന്വേഷിക്കണം എന്ന നിലപാടിൽ മാറ്റമില്ല. വിലക്കയറ്റം, തൊഴിലില്ലായ്മ തുടങ്ങിയ വിഷയങ്ങളും സർക്കാരിനെതിരെ ഉയർത്തും.ഇന്നലെ രാഹുൽ ഗാന്ധി പ്രധാനമന്ത്രിക്കും കേന്ദ്ര സർക്കാരിനും എതിരെ നടത്തിയ വിമർശനങ്ങളിൽ ബി.ജെ.പി അംഗങ്ങൾക്ക് അമർഷമുണ്ട്. കേന്ദ്ര മന്ത്രിമാർ അടക്കം ഇന്ന് രാഹുൽ ഗാന്ധിയെയും കോൺഗ്രസിനെയും കടന്നാക്രമിച്ചേക്കും. അങ്ങനെയാണെങ്കിൽ ഭരണ – പ്രതിപക്ഷ ബഹളത്തിൽ സഭ പ്രക്ഷുബ്ധമാകും. എ.എ.പി, ബി.ആർ.എസ്, എസ്.പി എന്നി പാർട്ടികൾ സഭ നടപടികളുമായി സഹകരിക്കില്ല. അദാനി വിഷയം ചർച്ച ചെയ്തിട്ട് മതി ബാക്കി നടപടികൾ എന്നാണ് ഇവരുടെ നിലപാട്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]

———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ആധാർ വെച്ച് കളിക്കല്ലേ.. കാര്യം ഗുരുതരമാണ് ; ഒരു ലക്ഷം രൂപ വരെ പിഴയോ...

0
ആധാർ ഇന്ന് വളരെ പ്രധാനപ്പെട്ട തിരിച്ചറിയൽ രേഖയാണ് ഇന്ത്യയിൽ. വിവിധ സേവനങ്ങൾ...

ഭാര്യയ്ക്കും ഭിന്നശേഷിക്കാരനായ മകനും ജീവനാംശം നൽകിയില്ല ; ഭർത്താവിന്റെ സ്വത്തുക്കൾ കണ്ടുകെട്ടാൻ കോടതി ഉത്തരവ്

0
ബെംഗളൂരു: ഭാര്യയ്ക്കും 23 വയസ്സുള്ള ഭിന്നശേഷിക്കാരനായ മകനും ജീവനാംശം നൽകുന്നതിൽ വീഴ്ച...

യാത്ര ചെയ്യുമ്പോൾ ഛർദ്ദിക്കാൻ തോന്നാറുണ്ടോ? പരിഹാരവുമായി ഫീച്ചർ അവതരിപ്പിച്ച് ആപ്പിൾ

0
യാത്ര ചെയ്യുമ്പോൾ ഛർദ്ദിക്കാൻ (മോഷൻ സിക്ക്നെസ്) തോന്നിയിട്ടുണ്ടോ. അങ്ങനെയുള്ളവർക്കായി ഇതാ സന്തോഷവാർത്ത....