ഒരു മാസം മുൻപ് ടാറിങ് നടത്തിയ വൃന്ദാവനം – മുക്കുഴി റോഡ് തകർന്നു തുടങ്ങി

For full experience, Download our mobile application:
Get it on Google Play

 മല്ലപ്പള്ളി: ഒരു മാസം മുൻപ് ടാറിങ് നടത്തിയ റോഡ് തകർന്നു തുടങ്ങി. വൃന്ദാവനം – മുക്കുഴി റോഡിലാണ് ഈ ദുരവസ്ഥ. മുക്കുഴി കവലക്കു സമീപം റോഡിലെ ടാറിങ് ഇളകി വീണ്ടും കുഴികൾ രൂപപ്പെട്ടുതുടങ്ങി. വർഷങ്ങളായി തകർന്നു കിടന്നിരുന്ന റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന നാട്ടുകാരുടെ നീണ്ടനാളത്തെ കാത്തിരിപ്പിനൊടുവിലാണ് അറ്റകുറ്റപണികൾ നടത്തിയത്. ടാറിങ് നടത്തി ഒരു മാസം പിന്നിട്ടതോടെ റോഡിൽ കുഴികളും പ്രത്യക്ഷപ്പെട്ടുതുടങ്ങി. നിർമ്മാണപ്രവൃത്തികൾ മുഴുവനായും പൂർത്തികരിച്ചിട്ടില്ലെന്നുമാണ് നാട്ടുകാർ പറയുന്നത്.

കൊറ്റനാട് പഞ്ചായത്ത് ആസ്ഥാനത്തു കൂടി കടന്നുപോകുന്നതാണ് വൃന്ദാവനം – മുക്കുഴി റോഡ്. 25 ലക്ഷം രൂപ ചെലവഴിച്ച് അഞ്ചു റോഡുകളിൽ അറ്റകുറ്റപ്പണികൾ നടത്താൻ തീരുമാനിച്ചതിൽ ഈ റോഡിനെയും ഉൾപ്പെടുത്തുകയായിരുന്നു. ചെറുകോൽ പുഴ – പൂവനക്കടവ്, കുമ്പളന്താനം – റാണി റോഡുകളെ ബന്ധിപ്പിക്കുന്ന ലിങ്ക് റോഡു കൂടിയാണിത്. കെ.എസ്.ആർ.ടി.സിയും സ്വകാര്യ ബസുകളും സർവീസ് നടത്തുന്ന റോഡുമാണ്.

സമീപ റോഡുകളെല്ലാം ഉന്നത നിലവാരത്തിൽ നവീകരിച്ചപ്പോഴും വൃന്ദാവനം – മുക്കുഴി, വൃന്ദാവനം – പുത്തൂർമുക്ക് റോഡുകൾ അധികൃതർ അവഗണിക്കുകയാണെന്നാണ് നാട്ടുകാരുടെ പരാതി. റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നും നിർമ്മാണ പ്രവൃത്തികളിൽ ഗുണ നിലവാരം ഉറപ്പു വരുത്തണമെന്നുമുള്ള പ്രദേശവാസികളുടെ ആവശ്യം ശക്തമായിരിക്കുകയാണ്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബൈക്ക് ലോറിയിലേക്ക് ഇടിച്ചു കയറി ; 20 മിനിറ്റോളം റോഡിൽ രക്തം വാർന്ന് 23...

0
പത്തനംതിട്ട: പുനലൂർ മുവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. ബൈക്ക് ലോറിയിലിടിച്ച്...

മുഖ്യമന്ത്രിക്കെതിരെ വന്നത് സുപ്രഭാതത്തിന്‍റെ മുഖപ്രസംഗം അല്ല, വ്യക്തിവിചാരം എന്ന കോളം ; വിശദീകരണവുമായി സുപ്രഭാതം...

0
കോഴിക്കോട്: മുഖ്യമന്ത്രി വി.ഡി. സതീശനെ വിമർശിച്ച് സമസ്ത മുഖപത്രമായ 'സുപ്രഭാതം' എഡിറ്റോറിയലിൽ...

ഒറീസയിൽ നിന്നും കഞ്ചാവ് വാങ്ങി കേരളത്തിലേക്ക് കൊണ്ടുവരുന്നതിനിടെ നാല് പേർ കോവളത്ത് പിടിയിൽ

0
തിരുവനന്തപുരം: ഒറീസയിൽ നിന്നും കഞ്ചാവ് വാങ്ങി കേരളത്തിലേക്ക് കൊണ്ടുവരുന്നതിനിടെ നാല് പേർ...

കൊല്ലത്ത് വീടിന്‍റെ പോർച്ചിൽ നിന്നും ബുള്ളറ്റ് ബൈക്ക് മോഷ്ടിച്ചു ; പ്രതിയെ തമിഴ്നാട്ടിലെത്തി പിടികൂടി...

0
കൊല്ലം: ബൈക്ക് മോഷ്ടാവായ തമിഴ്നാട് സ്വദേശിയെ തമിഴ്നാട്ടിലെത്തി പിടികൂടി കേരള പോലീസ്....