ഡാ​മു​ക​ളി​ലെ ജ​ല​നി​ര​പ്പ് താ​ഴ്ന്ന്​ തു​ട​ങ്ങി

For full experience, Download our mobile application:
Get it on Google Play

മൂ​ല​മ​റ്റം : പ​ക​ൽ ചൂ​ട് ക​ന​ക്കു​ക​യും ആ​ഭ്യ​ന്ത​ര വൈ​ദ്യു​ത ഉ​ൽ​പാ​ദ​നം വ​ർ​ധി​പ്പി​ക്കു​ക​യും ചെ​യ്ത​തോ​ടെ ഡാ​മു​ക​ളി​ലെ ജ​ല​നി​ര​പ്പ് താ​ഴ്ന്ന്​ തു​ട​ങ്ങി. മ​ഴ​ക്കാ​ല​ത്ത് 72 ശ​ത​മാ​ന​ത്തി​ല​ധി​കം എ​ത്തി​യ ഡാ​മു​ക​ളി​ലെ ജ​ല​നി​ര​പ്പ് നി​ല​വി​ൽ 62 ശ​ത​മാ​ന​ത്തി​ലേ​ക്ക് എ​ത്തി. സം​സ്ഥാ​ന​ത്തെ ഏ​റ്റ​വും വ​ലി​യ ഡാ​മാ​യ ഇ​ടു​ക്കി ഡാ​മി​ലെ ജ​ല​നി​ര​പ്പ് താ​ഴ്ന്ന് 62 ശ​ത​മാ​ന​ത്തി​ലേ​ക്ക് എ​ത്തി. പ​മ്പ 56, ഷോ​ള​യാ​ർ 83, ഇ​ട​മ​ല​യാ​ർ 61, മാ​ട്ടു​പ്പെ​ട്ടി 72, കു​റ്റ്യാ​ടി 84, പൊ​ൻ​മു​ടി 54, നേ​ര്യ​മം​ഗ​ലം 55, ലോ​വ​ർ​പെ​രി​യാ​ർ 68, പൊ​രി​ങ്ങ​ൽ 49 ശ​ത​മാ​നം എ​ന്നി​ങ്ങ​നെ​യാ​ണ് സം​സ്ഥാ​ന​ത്തെ പ്ര​ധാ​ന വൈ​ദ്യു​ത വ​കു​പ്പ് ഡാ​മു​ക​ളി​ലെ നി​ല​വി​ലെ ജ​ല​നി​ര​പ്പ്. സം​സ്ഥാ​ന​ത്തെ വൈ​ദ്യു​ത വ​കു​പ്പി​ന്‍റെ എ​ല്ലാ ഡാ​മു​ക​ളി​ലും കൂ​ടി 62 ശ​ത​മാ​നം ജ​ലം അ​വ​ശേ​ഷി​ക്കു​ന്നു​ണ്ട്. ഇ​ത് ഉ​പ​യോ​ഗി​ച്ച് 2555.363 ദ​ശ​ല​ക്ഷം യൂ​ണി​റ്റ് വൈ​ദ്യു​തി ഉ​ൽ​പാ​ദി​പ്പി​ക്കാ​ൻ സാ​ധി​ക്കും.

സം​സ്ഥാ​ന​ത്ത് വെ​ള്ളി​യാ​ഴ്ച 89.38 ദ​ശ​ല​ക്ഷം യൂ​ണി​റ്റ് വൈ​ദ്യു​തി ഉ​പ​യോ​ഗി​ച്ച​പ്പോ​ൾ 22.77 ദ​ശ​ല​ക്ഷം യൂ​ണി​റ്റ് വൈ​ദ്യു​തി കേ​ര​ള​ത്തി​ൽ ആ​ഭ്യ​ന്ത​ര​മാ​യി ഉ​ൽ​പാ​ദി​പ്പി​ച്ചു. 67.23 ദ​ശ​ല​ക്ഷം യൂ​ണി​റ്റ് വൈ​ദ്യു​തി പു​റം സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും വാ​ങ്ങി. വേ​ന​ൽ ക​ടു​ക്കു​ന്ന​തോ​ടെ പു​റം വൈ​ദ്യു​തി​യു​ടെ വി​ല വ​ർ​ധി​ക്കു​ക​യും അ​തി​ൽ നി​ന്നും ര​ക്ഷ നേ​ടാ​ൻ ആ​ഭ്യ​ന്ത​ര ഉ​ൽ​പാ​ദ​നം ഇ​നി​യും വ​ർ​ധി​പ്പി​ക്കേ​ണ്ട​താ​യും വ​രും. വേ​ന​ൽ​ചൂ​ടി​ൽ നി​ന്നും ര​ക്ഷ നേ​ടാ​നാ​യി എ​യ​ർ​ക​ണ്ടീ​ഷ​ണ​റു​ക​ളു​ടെ​യും ഫാ​നി​ന്‍റെ​യും ഉ​പ​യോ​ഗം വ​രും ദി​വ​സ​ങ്ങ​ളി​ൽ വ​ർ​ധി​ക്കും. വേ​ന​ൽ ശ​ക്ത​മാ​കു​ന്ന​തോ​ടെ വൈ​ദ്യു​തി ഉ​പ​യോ​ഗം ഇ​നി​യും ഉ​യ​രും എ​ന്നാ​ണ് കെ.​എ​സ്.​ഇ.​ബി ക​ണ​ക്കാ​ക്കു​ന്ന​ത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സിജെപി പ്രതിഷേധങ്ങൾക്ക് എതിരായ കേസുകളിൽ പ്രതികരണവുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

0
കൊച്ചി: സിജെപി പ്രതിഷേധങ്ങൾക്ക് എതിരായ കേസുകളിൽ പ്രതികരണവുമായി ആഭ്യന്തര മന്ത്രി...

സംസ്ഥാനത്തെ സർക്കാർ സ്കൂൾ അധ്യാപകർക്ക് സ്ഥാനക്കയറ്റം നൽകി ഉത്തരവ്

0
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ സ്കൂൾ അധ്യാപകർക്ക് സ്ഥാനക്കയറ്റം നൽകി ഉത്തരവ്. പ്രധാനാധ്യാപകർ,...

പുണ്യം പൂങ്കാവനം പദ്ധതിയിൽ നോഡൽ ഓഫീസർ പി. വിജയന് ക്ലീൻ ചിറ്റ്

0
തിരുവനന്തപുരം: സസ്പെൻഷന് പിന്നാലെ എഡിജിപി എംആർ അജിത് കുമാറിന് വീണ്ടും...

ആലപ്പുഴ രക്ഷാപ്രവർത്തന കേസ് ; ഡിജിപി യോഗേഷ് ഗുപ്തയ്ക്ക് അന്വേഷണ ചുമതല നൽകാൻ...

0
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയൻറെ ഗൺമാന്മാർ ആലപ്പുഴയിൽ യൂത്ത്...