യമുന നദിയിലെ ജലനിരപ്പ് വീണ്ടും അപകടനിലയിൽ, ആളുകളെ ഒഴിപ്പിക്കാൻ തുടങ്ങി

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: ഉത്തരേന്ത്യയിൽ മഴ കനത്തതോടെ ഡൽഹിയിൽ ആശങ്ക ഉയർത്തി യമുന നദിയിൽ വീണ്ടും ജലനിരപ്പ് ഉയർന്നു. രാവിലെ ഏഴു മണിയിലെ കണക്ക് പ്രകാരം 206.66 മീറ്ററാണ് യമുന നദിയിലെ നിലവിലെ ജലനിരപ്പ്. ഓൾഡ് യമുന ബ്രിഡ്ജിൽ മുട്ടിയ നിലയിലാണ് വെള്ളം ഒഴുകുന്നത്. ഞായറാഴ്ച 205.33 മീറ്ററായിരുന്ന ജലനിരപ്പ് രാത്രിയോടെ 206.44 മീറ്ററിലെത്തി. 205.33 മീറ്ററാണ് നദിയിലെ അപകടനില. ജൂലൈ 13ന് ജലനിരപ്പ് 208.66 മീറ്ററിൽ എത്തിയിരുന്നു. ഉത്തരാഖണ്ഡിലും ഹിമാചൽ പ്രദേശിലും കനത്ത മഴ തുടരുന്നതാണ് യമുന നദിയിൽ ജലനിരപ്പ് ഉയരാൻ കാരണം. ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവരോട് ഒഴിഞ്ഞു പോകാൻ അധികൃതർ നിർദേശം നൽകി. മഴ കുറഞ്ഞതോടെ വീടുകളിലേക്ക് തിരികെ മടങ്ങാൻ ആളുകൾ ശ്രമിക്കുന്നതിനിടെയാണ് വീണ്ടും ജലനിരപ്പ് ഉയർന്നത്. അതേസമയം, പഴയ യമുന ബ്രിഡ്ജിലൂടെയുള്ള ട്രെയിൻ ഗതാഗതം പൂർണമായി നോർത്തേൺ റെയിൽവേ നിർത്തിവെച്ചു. ബിഹാർ, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ നിന്നുള്ള ട്രെയിനുകൾ ന്യൂഡൽഹി വഴി തിരിച്ചുവിട്ടു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കരിപ്പൂരിലേക്ക് പുതിയ സർവീസുകളുമായി സലാല എയറും ആകാശയും ; ഒക്ടോബർ 25 മുതൽ തുടങ്ങും

0
കരിപ്പൂർ : സലാല, ജിദ്ദ എന്നിവിടങ്ങളിലേക്ക് പുതിയ വിമാന സർവീസുകളുമായി സലാല...

നേപ്പാൾ മിന്നൽ പ്രളയം : ബിഹാറിൽ കനത്ത ജാഗ്രതയും വ്യാപക ഒഴിപ്പിക്കലും

0
ബിഹാർ: നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തെത്തുടർന്ന് ബിഹാറും കനത്ത ജാ​ഗ്രതയിൽ. ബീഹാറിലെ അഞ്ച്...

60 പരിവാഹൻ സേവനങ്ങൾക്ക് ഇനി ആധാർ ഒടിപി നിർബന്ധം ; ലക്ഷ്യം ചൂഷണം തടയലെന്ന്...

0
തിരുവനന്തപുരം: 60 പരിവാഹൻ സേവനങ്ങളും ആധാർ ഒടിപി അധിഷ്ഠിതമാക്കി മോട്ടോർ വാഹന...

സമസ്തയുടെ സ്ത്രീവിരുദ്ധ പരാമർശം അപലപനീയം : എസ്എഫ്‌ഐ

0
തിരുവനന്തപുരം: സമസ്ത കാന്തപുരം വിഭാഗം പുറത്തിറക്കിയ സർക്കുലറിലെ സ്ത്രീവിരുദ്ധ പരാമർശങ്ങൾ അങ്ങേയറ്റം...