കല്യാണാഘോഷം അതിരുവിട്ടു ; വരനെതിരെ കേസെടുത്തത് പോലീസ്

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ : വാരത്ത് കല്യാണാഘോഷം അതിരുവിട്ടതിൽ വരനെതിരെ കേസെടുത്തത് പോലീസ്. ഗതാഗതം തടസ്സപ്പെടുത്തിയായിരുന്നു വിവാഹാഘോഷം. വളപട്ടണം സ്വദേശിയായ വരൻ റിസ്വാൻ അടക്കം 25 പേർക്കെതിരെ ചക്കരക്കൽ പോലീസ് കേസെടുത്തു. കണ്ണൂർ വാരം ചതുരക്കിണറിൽ കഴിഞ്ഞ ഞായറാഴ്ചയായിരുന്നു വിവാദമായ വിവാഹാഘോഷം. വളപട്ടണം സ്വദേശിയായ റിസ്വാനും ചതുരക്കിണർ സ്വദേശിനിയായ യുവതിയും തമ്മിലുള്ള നിക്കാഹ് നടന്നത് ശനിയാഴ്ച. ഞായറാഴ്ച വരനും സംഘവും വധുവിന്റെ വീട്ടിലെ സൽക്കാരത്തിനായി എത്തിയപ്പോഴാണ് ആഘോഷം അതിരുവിട്ടത്.

മുണ്ടയാട് മുതൽ വരന്റെ യാത്ര ഒട്ടകപ്പുറത്ത്. അലങ്കരിച്ച ഒട്ടകത്തിനു മുകളിൽ പുഷ്പകിരീടം ചൂടിയ വരൻ. നൃത്തച്ചുവടുകളോടെ ഗതാഗതം തടസ്സപ്പെടുത്തി സ്വീകരിച്ച് സുഹൃത്തുക്കൾ. അകമ്പടിയായി വാദ്യമേളങ്ങളും പടക്കം പൊട്ടിക്കലും. കണ്ണൂർ മട്ടന്നൂർ റോഡിൽ ഏറെ നേരം ഗതാഗതം സ്തംഭിച്ചു. പിന്നാലെ നാട്ടുകാർ ഇടപെട്ടു. തുടർന്ന് ചക്കരക്കൽ പോലീസ് സ്ഥലത്തെത്തി. വരനോടെപ്പമുള്ള രണ്ടുപേരെ കസ്റ്റഡിയിലെടുത്തു. പിന്നീട് വിട്ടയച്ചു. എന്നാൽ വിവാദ ദൃശ്യങ്ങൾ പ്രചരിച്ചതോടെ പോലീസ് കേസെടുത്തു. നിയമവിരുദ്ധമായി സംഘം ചേർന്നു, ഗതാഗത തടസ്സം ഉണ്ടാക്കി തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

10 വയസുകാരിയെ പീഡിപ്പിച്ച കേസ് ; ഒളിവിൽ പോയ പ്രതി പിടിയിൽ

0
കണ്ണൂര്‍: കണ്ണൂരിൽ 10 വയസുകാരിയെ പീഡിപ്പിച്ച ശേഷം ഒളിവിൽ പോയ പ്രതി പിടിയിൽ....

തിരുവനന്തപുരത്ത് 30-കാരനായ നിയമ വിദ്യാർത്ഥിയെ അറസ്റ്റ് ചെയ്‌തു ; വാഹന പരിശോധനക്കിടെ എംഡിഎംഎ കണ്ടെത്തി

0
തിരുവനന്തപുരം: തലസ്ഥാനത്ത് മാരക രാസലഹരിമരുന്നായ എം ഡി എം എയുമായി നിയമവിദ്യാർത്ഥിയെ...

പനച്ചമൂട്ടിൽ റേഷൻ അരി കടത്ത് : മിന്നൽ പരിശോധനയിൽ 246 ചാക്ക് ഭക്ഷ്യധാന്യങ്ങൾ പിടികൂടി

0
തിരുവനന്തപുരം: പനച്ചമൂടിലും പരിസരപ്രദേശങ്ങളിലുമുള്ള സ്വകാര്യ ഗോഡൗണുകളിൽ സിവിൽ സപ്ലൈസ് വകുപ്പ് നടത്തിയ...

കളമശ്ശേരിയിൽ എം.ഡി.എം.എയും കഞ്ചാവുമായി രണ്ടുപേർ അറസ്റ്റിൽ

0
കൊച്ചി: നഗരത്തിൽ ലഹരിമരുന്ന് സംഘങ്ങൾക്കെതിരെ പോലീസിന്റെ 'ഓപ്പറേഷൻ തൂഫാൻ നാർക്കോ ഹണ്ട്'...