പാലക്കാട് : ചാലിശ്ശേരിയിൽ ഭൂചലനത്തിന് പിന്നാലെ കിണർ വറ്റി വരണ്ടു. ചാലിശ്ശേരി പെരുമണ്ണൂരിലെ പൊന്നത്ത് വളപ്പിൽ കുഞ്ഞാന്റെ വീട്ടിലെ 70 വർഷം പഴക്കമുള്ള കിണറാണ് വറ്റി വരണ്ടത്. അധികൃതരെ വിവരം അറിയിച്ചിട്ടുണ്ട്. ചൊവ്വാഴ്ച കിണറ്റിലെ മോട്ടോർ ഓൺ ആക്കിയിട്ടും വെള്ളം ലഭിച്ചില്ല. തുടർന്ന് മോട്ടോർ നന്നാക്കാൻ ആളെ വിളിച്ചു. പിന്നീടാണ് വീട്ടുകാര് കിണറിലേക്ക് നോക്കിയത്. നിറയെ വെള്ളമുണ്ടായിരുന്ന കിണർ പൂർണമായും വറ്റിവരണ്ട നിലയിലായിരുന്നു. കഴിഞ്ഞ ദിവസം മഴ പെയ്ത് വെള്ളം നിറഞ്ഞെങ്കിലും പിന്നീട് അതും ഇറങ്ങിപ്പോയ അവസ്ഥയാണ്. ശനി, ഞായർ ദിവസങ്ങളിൽ പ്രദേശത്ത് ഭൂചലനമുണ്ടായിരുന്നു. ഇതിന് ശേഷമാണ് കിണറിൽ നിന്നും വെള്ളം പൂർണ്ണമായും താഴ്ന്നു പോയതെന്നാണ് നാട്ടുകാരും പറയുന്നത്. അതേസമയം ഇത്തരമൊരു അത്ഭുതപ്രതിഭാസത്തിന് പിന്നിലെ കാരണം വ്യക്തമായിട്ടില്ല. റിക്ടർ സ്കെയിലിൽ 3 തീവ്രത രേഖപ്പെടുത്തിയ നേരിയ ഭൂചലനമാണ് തൃശൂർ പാലക്കാട് ജില്ലകളിലെ ചില പ്രദേശങ്ങളിൽ ഏതാനും ദിവസം മുമ്പ് അനുഭവപ്പെട്ടത്. കിണർ വറ്റിയ വിവരം കേട്ടറിഞ്ഞതോടെ അത് നേരിട്ടു കാണാൻ നിരവധി പേരാണ് എത്തുന്നത്. അധികൃതരെയും വിവരമറിയിച്ചിട്ടുണ്ട്.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.