അമേരിക്കയിലെ റിപ്പബ്ലിക്കൻ പാർട്ടി നേതാവ് നിക്കി ഹേലിയുടെ പിതാവ് അന്തരിച്ചു

For full experience, Download our mobile application:
Get it on Google Play

അമേരിക്ക: യു.എസിലെ റിപ്പബ്ലിക്കൻ പാർട്ടി നേതാവ് നിക്കി ഹേലിയുടെ പിതാവ് അജിത് സിംഗ് രൺധാവ അന്തരിച്ചു. ഞായറാഴ്ചയായിരുന്നു അന്ത്യം സംഭവിച്ചത്. മരണ കാരണം വ്യക്തമല്ല. ക്യാൻസർ ബാധിതനായിരുന്നെന്ന് സൂചനയുണ്ട്. സൗത്ത് കാരലൈന മുൻ ഗവർണറും യു.എന്നിലെ മുൻ യു.എസ് അംബാസഡറുമായ നിക്കിയുടെ മാതാപിതാക്കൾ ഇന്ത്യയിലെ അമൃത്സറിൽ നിന്ന് യു.എസിലേക്ക് കുടിയേറിയവരാണ്. 1972ൽ സൗത്ത് കാരലൈനയിലാണ് നിക്കിയുടെ ജനനം. പഞ്ചാബ് അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റിയിലെ പ്രൊഫസറായിരുന്നു അജിത് സിംഗ് രൺധാവ. നിക്കിയുടെ അമ്മ രാജ് കൗർ രൺധാവ ഡൽഹി യൂണിവേഴ്സിറ്റിയിൽ നിന്ന് നിയമ ബിരുദം നേടിയിരുന്നു. 1964ൽ യൂണിവേഴ്സിറ്റി ഒഫ് ബ്രിട്ടീഷ് കൊളംബിയയിലെ സ്കോളർഷിപ്പ് ലഭിച്ചതോടെ അജിതും കുടുംബവും കാനഡയിലേക്ക് കുടിയേറി.

പിഎച്ച്ഡി നേടിയ ശേഷം 1969ൽ കുടുംബം സൗത്ത് കാരലൈനയിലേക്ക് താമസം മാറ്റി. ഇവിടെ ബയോളജി പ്രൊഫസറായി ജോലി ചെയ്തു. 1998ൽ അദ്ധ്യാപക രംഗത്ത് നിന്ന് അജിത് വിരമിച്ചു. നവംബറിൽ നടക്കുന്ന യു.എസ് പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ സ്ഥാനാർത്ഥിയെ കണ്ടെത്താനുള്ള ഉൾപാർട്ടി പോരിൽ (പ്രൈമറി) മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ നിക്കി മത്സരിച്ചിരുന്നെങ്കിലും മതിയായ പിന്തുണയില്ലാത്തതിനാൽ പോരാട്ടത്തിൽ നിന്ന് പിന്മാറിയിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതികൂല സാഹചര്യങ്ങളെ പ്രതിരോധിക്കാനുള്ള ആത്മവിശ്വാസം ഈ ഓണം തരട്ടെ; ഹൃദയം നിറഞ്ഞ ആശംസകളുമായി പ്രതിപക്ഷ...

0
തിരുവനന്തപുരം: ഓണാശംസകള്‍ നേര്‍ന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. കേരളത്തിന്റെ മതനിരപേക്ഷതയും...

സംഘപരിവാറിന് സേവ ചെയ്യുന്നതാണ് സർക്കാരിന്റെ നൂറു ദിവസത്തെ പ്രവർത്തനങ്ങൾ ; രൂക്ഷ വിമർശനവുമായി കെ....

0
കൊച്ചി: സംസ്ഥാനത്ത് യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി നൂറ് ദിവസം തികയുമ്പോള്‍ രൂക്ഷ...

തിരുവോണത്തിനും വ്യാപക മഴ; മുന്നറിയിപ്പില്‍ മാറ്റം, 6 ജില്ലകളിൽ യെല്ലോ അലേർട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. തിരുവോണദിനത്തിലും മഴ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്....

പരസ്പര വിശ്വാസത്തോടെ മുന്നോട്ട് പോകുവാൻ ഇന്ത്യയും ചൈനയും; അതിർത്തി തർക്ക പരിഹാര ചർച്ചകൾ വിജയകരമായി...

0
ബീജിങ്: അതിർത്തി തർക്കം പരിഹരിക്കാനുള്ള ഇന്ത്യ - ചൈന ചർച്ചകൾ തുടരുന്നു....