രാഹുൽ രാജിവെയ്ക്കണം എന്ന ആവശ്യത്തിലേക്ക് കേരളം ഒന്നാകെ എത്തിയിരിക്കുന്നു: എം വി ഗോവിന്ദൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഉയരുന്ന രൂക്ഷമായ ആരോപണങ്ങളില്‍ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. രാഹുൽ രാജിവെയ്ക്കണം എന്ന ആവശ്യത്തിലേക്ക് കേരളം ഒന്നാകെ എത്തിയിരിക്കുന്നുവെന്നും പെരുമഴ പോലെയാണ് ആരോപണങ്ങൾ വരുന്നത്, ഇന്നല്ലെങ്കിൽ നാളെ രാജിവെയ്ക്കേണ്ടി വരും. രാജിയല്ലാതെ വേറെ വഴിയില്ല. ഷാഫി പറമ്പിൽ, വിഡി സതീശൻ എന്നിവർക്കും ഇതില്‍ പങ്കുണ്ട്. ആരോപണങ്ങൾ അല്ല, തെളിവുകൾ ആണ് പുറത്ത് വന്നതെന്നും എം വി ഗോവിന്ദന്‍ മാധ്യമങ്ങളോട് പറഞ്ഞു.

പുറത്തുവന്ന തെളിവുകളുടെ അടിസ്ഥാനത്തിൽ സര്‍ക്കാര്‍ ഉചിതമായ നടപടി എടുക്കും. എല്ലാ കാര്യങ്ങളും സതീശനും ഷാഫിക്കും അറിയാമായിരുന്നു. ചരിത്രത്തിൽ ഇന്നേവരെ ഇങ്ങനെ ഒരു പീഡനകഥ വന്നിട്ടില്ല. ഇനിയും പരാതി വരുമെന്ന് കേൾക്കുന്നു എന്നും ഗോവിന്ദന്‍ പറഞ്ഞു. രാഹുലിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. എംഎല്‍എ സ്ഥാനം രാജിവെക്കണം എന്നാണ് പ്രതിപക്ഷ പാര്‍ട്ടികൾ ആവശ്യപ്പെടുന്നത്. കോണ്‍ഗ്രസിലും ഒരു വലിയ വിഭാഗം രാഹുലിന്‍റെ രാജി ആവശ്യപ്പെടുന്നുണ്ട്. വിഡി സതീശന്‍ അടക്കമുള്ള പല മുതിര്‍ന്ന നേതാക്കളും രാഹുലിനെ കൈവിട്ടിരിക്കുകയാണ്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്താൻ പോലീസ് ; കൊടുംക്രിമിനലെന്ന് റിപ്പോർട്ട് നൽകും

0
കണ്ണൂർ : അറസ്റ്റിലായ അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്താൻ പോലീസ് നീക്കം....

എം.സി.സി. അഖിലേന്ത്യ ക്വാട്ട ; ഒന്നാം റൗണ്ടിലേക്കുള്ള സീറ്റ് വിതരണപ്പട്ടിക പ്രസിദ്ധീകരിച്ചു

0
മെഡിക്കൽ കൗൺസലിങ് കമ്മിറ്റി (എം.സി.സി.) അഖിലേന്ത്യാ തലത്തിലുള്ള അലോട്മെൻറ് പ്രക്രിയയുടെ ഭാഗമായി...

സർക്കാർ വിരുദ്ധ വീഡിയോകളുടെ പ്രചാരണം കുറയ്ക്കാൻ സമൂഹ മാധ്യമങ്ങളിൽ നിരീക്ഷണം ശക്തമാക്കി കേന്ദ്രം

0
ന്യൂഡൽഹി: ഡല്‍ഹി സമരത്തിന് പിന്നാലെ സമൂഹ മാധ്യമങ്ങളില്‍ നിരീക്ഷണം ശക്തമാക്കി കേന്ദ്രസര്‍ക്കാര്‍....

വൈദ്യുതിവകുപ്പ് തലയിൽ അടിച്ചുകയറ്റിയ കുരിശ്‌ ; മന്ത്രി സണ്ണി ജോസഫ്‌

0
ഇരിട്ടി : വൈദ്യുതിവകുപ്പുമന്ത്രിസ്ഥാനം തലയിൽ അടിച്ചുകയറ്റിയ കുരിശാണെങ്കിലും വകുപ്പിനെ ജനസൗഹൃദമാക്കുകയാണ് ലക്ഷ്യമെന്ന്...