ടിവിഎസിലെ മുഴുവൻ ഓഹരിയും ഒഴിവാക്കി മഹീന്ദ്ര ആന്റ് മഹീന്ദ്ര

For full experience, Download our mobile application:
Get it on Google Play

മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഓട്ടോമൊബൈൽ കമ്പനിയായ ടിവിഎസിലെ മുഴുവൻ ഓഹരികളും ഒഴിവാക്കി. ടിവിഎസ് ഓട്ടോമൊബൈൽ സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡിന്റെ 2.76 ശതമാനം ഓഹരികളാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര വിറ്റത്. ഈ ഓഹരികൾ 10 രൂപ മുതൽ മുഖവിലയുള്ളവയായിരുന്നു. 10 രൂപ മുതൽ മുഖവിലയുള്ള 100 കംപ്രസിബിൾ കൺവേർട്ടബിൾ പ്രിഫറൻസ് ഓഹരികൾ മഹീന്ദ്രയ്ക്കുണ്ടായിരുന്നു.

2022 ജൂൺ 22 ഓടെ ടിവിഎസും മഹീന്ദ്രയും തങ്ങളുടെ ഓഹരികൾ, ബാധ്യതകൾ, സ്ഥാനങ്ങൾ എന്നിവ ഒഴിയും. ഇലക്ട്രിക് ഇരുചക്രവാഹനം വിപണിയിലെത്തില്ലെന്ന് മഹീന്ദ്ര എക്സിക്യൂട്ടീവ് ഡയറക്ടർ രാജേഷ് ജെജുരിക്കർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പകരം, ഇലക്ട്രിക് കാറുകളും വാണിജ്യ വാഹനങ്ങളും വികസിപ്പിക്കാനും വിൽക്കാനും കമ്പനി ശ്രമിക്കും അദ്ദേഹം പറഞ്ഞു.

കമ്പനിയുടെ ത്രൈമാസ ഫലങ്ങൾ കഴിഞ്ഞയാഴ്ചയാണ് പുറത്തുവന്നത്. കമ്പനിയുടെ അറ്റാദായം 1,292 കോടി രൂപയാണ്. കമ്പനിയുടെ ലാഭം 427 ശതമാനം ഉയർന്നു. കമ്പനിയുടെ മൊത്തം വരുമാനം 17,124 കോടി രൂപയാണ്. മുൻവർഷത്തെ അപേക്ഷിച്ച് മാർച്ച് അവസാനത്തോടെ വരുമാനത്തിൽ 28 ശതമാനം വർദ്ധനവുണ്ടായി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാഘോഷത്തിനിടെ അച്ചടക്കലംഘനം ; തിരുവനന്തപുരത്ത് മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് പോലീസ് സ്റ്റേഷനിൽ നടന്ന ഓണാഘോഷത്തിനിടെ അച്ചടക്കരഹിതമായി പെരുമാറിയതിന്...

തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്

0
കൊച്ചി: തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്....

തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

0
തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ആകെ വോട്ടർമാർ...

വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി എപി അനിൽകുമാർ

0
മലപ്പുറം: വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി...