നദിയിലേക്ക് വീണ ഭര്‍ത്താവിനെ രക്ഷിക്കാന്‍ ഭാര്യയും ചാടി ; പ്രശസ്ത ചൈനീസ് ട്രാവല്‍ ബ്ലോഗർമാര്‍ക്ക് ദാരുണാന്ത്യം

For full experience, Download our mobile application:
Get it on Google Play

ഗിഫു : ട്രക്കിംഗിനിടെയിൽ നദിയിൽ വീണ ഭർത്താവിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിൽ ഭാര്യയും ഒഴുക്കിൽപ്പെട്ട് മരിച്ചു. പ്രശസ്ത ചൈനീസ് ട്രാവല്‍ ബ്ലോഗർ അഗുവും ഭാർത്താവുമാണ് ഒഴുക്കില്‍പ്പെട്ട് മരിച്ചത്. നദിയിലേക്ക് കാല്‍ തെന്നി വീണ ഭർത്താവിനെ രക്ഷിക്കാൻ, നദിയിലേക്ക് ചാടിയ ഭാര്യയും ഒഴുക്കില്‍പ്പെടുകയായിരുന്നെന്ന് സൌത്ത് ചൈന മോര്‍ണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. ചൈനീസ് സമൂഹ മാധ്യമത്തില്‍ ‘അഗു’ (Agu) എന്ന അപരനാമത്തിൽ അറിയപ്പെടുന്ന 35 കാരിയായ ചൈനീസ് ബ്ലോഗറും അവരുടെ 41 കാരനായ ജാപ്പനീസ് ഭർത്താവുമാണ് അപകടത്തിൽപ്പെട്ടത്. ഇരുവരും ചൈനീസ് സമൂഹ മാധ്യമ ഉപയോക്താക്കൾക്കിടയിൽ ഏറെ അറിയപ്പെടുന്ന ട്രാവൽ ബ്ലോഗരാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ജൂൺ 29 നാണ് സുഹൃത്തായ മറ്റൊരു യുവതിക്കൊപ്പം ഇരുവരും മധ്യ ജപ്പാനിലെ ഗിഫുവിലേക്ക് ട്രക്കിംഗിനായി എത്തിയത്. ഈ സമയത്ത് നദിയില്‍ ശക്തമായ കുത്തൊഴുക്ക് ഉണ്ടായിരുന്നു. നദിക്കരയിലൂടെ നടക്കവെ അഗുവിന്‍റെ ഭര്‍ത്താവ് കാല്‍വഴുതി നദിയിലേക്ക് വീഴുകയായിരുന്നു. പിന്നാലെ ഭര്‍ത്താവിനെ രക്ഷിക്കാനായി അഗുവും നദിയിലേക്ക് ചാടിയെങ്കിലും ശക്തമായ ഒഴുക്കില്‍പ്പെട്ട് ഇരുവരെയും കാണാതായി. പിന്നീട് മണിക്കൂറുകള്‍ നടത്തിയ തിരച്ചിലിന് ഒടുവിലാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞതെന്ന് പോലീസ് അറിയിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സന്തോഷ് ട്രോഫി മുന്‍ താരം ലഹരിയുമായി വീണ്ടും പിടിയില്‍

0
തിരുവനന്തപുരം : സന്തോഷ് ട്രോഫി മുന്‍ താരം ലഹരി മരുന്നുമായി പിടിയില്‍....

ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈക്കെതിരെ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളെ വിമർശിച്ച് രാജീവ് ചന്ദ്രശേഖർ

0
തിരുവനന്തപുരം: ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈക്കെതിരെ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളെ വിമർശിച്ച് ബിജെപി...

ആർഎസ്എസിൻ്റെ നൂറാം വാർഷിക പരിപാടിയിൽ പങ്കെടുത്ത വിസിമാർ രാജിവയ്ക്കണമെന്ന് കെ.സി. വേണുഗോപാൽ

0
തിരുവനന്തപുരം: ആർഎസ്എസിൻ്റെ നൂറാം വാർഷിക പരിപാടിയിൽ പങ്കെടുത്ത വിസിമാർ രാജിവയ്ക്കണമെന്ന് കെ.സി....

സൗജന്യ യാത്ര സ്ത്രീകൾക്കുള്ള ഔദാര്യമല്ല ; അഭിമാനത്തോടെ സർക്കാർ വണ്ടിയിൽ സൗജന്യമായി യാത്ര ചെയ്യാം...

0
തിരുവനന്തപുരം: അധികാരത്തിലെത്തി ഒരുമാസം തികയുന്നതിന് മുമ്പ് കെഎസ്ആർടിസി ഓ‍ർഡിനറി ബസിൽ സ്ത്രീ...