പന്തളം : ഫ്ലക്സ് പ്രിന്റിങ് സ്ഥാപനത്തിന്‍റെ മുമ്പിലെ ചില്ല് വാതിലുകള്‍ കാട്ടുപന്നി തകര്‍ത്തു. ഒരു ഭാഗത്തെ ചില്ല് വാതില്‍ തകര്‍ത്ത് അകത്ത് കടന്ന കാട്ടുപന്നി മറ്റൊരു ഭാഗത്തെ ചില്ല് തകർത്ത് പുറത്തുകടന്നു. ഇതിനിടെ കടയ്ക്കുള്ളിലുണ്ടായിരുന്ന ടേബിൾ ഫാൻ തള്ളി മറിച്ചിട്ടു. കീരുകുഴി ജംഗ്ഷനിൽ ബിനു ജോണിന്‍റെ ഉടമസ്ഥതയിലുള്ള കോയിപ്പിള്ളേത്ത് ബിൽഡിങ്ങിൽ പ്രവർത്തിച്ചിരുന്ന എസ് ആൻഡ് എസ് ഫ്ലക്സ് പ്രിന്റിങ് സ്ഥാപനത്തിന്‍റെ ചില്ലുകളാണ് പന്നി തകർത്തത്.
പറന്തൽ ചാമക്കാലായിൽ സോമന്‍റെതാണ് സ്ഥാപനം. ആക്രമണമുണ്ടായ സമയത്ത് സോമൻ പുറത്ത് പോയതായിരുന്നു. സമീപമുള്ള കീരുകുഴി ചന്തയുടെ ഭാഗത്ത് നിന്ന് കയറിവന്ന പന്നിയാണ് ആക്രമണം നടത്തിയത്. വനം വകുപ്പ് അധികൃതരെ വിവരമറിയിച്ചു. കടയുടമയ്ക്ക് നഷ്ടപരിഹാരം നൽകാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഡിഎഫ്ഒയ്ക്ക് നിവേദനം നൽകുമെന്ന് തുമ്പമൺ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എ.രാജേഷ് പറഞ്ഞു.
പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.