കാട്ടുപന്നി വട്ടംചാടി ബൈക്കില്‍ ഇടിച്ച് യാത്രികന് സാരമായി പരിക്കേറ്റു

For full experience, Download our mobile application:
Get it on Google Play

കൊച്ചി: കോതമംഗലം-പുന്നേക്കാട് തട്ടേക്കാട് റോഡില്‍ കാട്ടുപന്നി വട്ടംചാടി ബൈക്കില്‍ ഇടിച്ച് യാത്രികന് സാരമായി പരിക്കേറ്റു. പുന്നേക്കാട് കളപ്പാറ സ്വദേശി അഖില്‍ രാജപ്പന്‍ (29) ആണ് പരിക്കേറ്റത്. പുന്നേക്കാട് കളപ്പാറ മാവിന്‍ച്ചോട് ഭാഗത്ത് വെച്ച് രാത്രി 8നാണ് സംഭവമുണ്ടായത്. അഖില്‍ കോതമംഗലത്ത്‌ നിന്ന് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങും വഴിയാണ് കാട്ടുപന്നി ബൈക്കില്‍ ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ അഖില്‍ റോഡിലേക്ക് തെറിച്ചു വീണു. റോഡില്‍ മറിഞ്ഞ് കിടക്കുന്ന ബൈക്ക് കണ്ട് പിന്നാലെ വാഹനത്തില്‍ വന്നവരാണ് അഖിലിനെ കോതമംഗലം മാര്‍ ബസേലിയോസ് ആശുപത്രിയില്‍ എത്തിച്ചത്. കൈക്ക് ഒടിവും ദേഹാമാസകലം ചതവും പറ്റിയിട്ടുണ്ട്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ലക്ഷ്യം പുതുയുഗ കേരളം : മിഷൻ സമുദ്രയും എക്കണോമി കോറിഡോറും – ബജറ്റില്‍ വിസ്മയം...

0
തിരുവനന്തപുരം: സംസ്ഥാനത്ത് കരയിലും കടലിലും വിസ്മയ വികസനം ലക്ഷ്യമിട്ടുള്ള ബജറ്റ് പ്രഖ്യാപനങ്ങളുമായി...

കേരള ബജറ്റ് : മിഷന്‍ സമുദ്രയിലൂടെ കേരളത്തെ മാരിടെെം ശക്തിയാക്കും – പോര്‍ട്ട്...

0
തിരുവനന്തപുരം: മിഷന്‍ സമുദ്ര പ്രഖ്യാപിച്ച് ധനമന്ത്രി വി ഡി സതീശന്‍. കേരളത്തിന്റെ...

നടുപ്പുണി ചെക്ക് പോസ്റ്റിൽ നിർത്തിയിട്ട ലോറിയിൽ ഡ്രൈവർ തൂങ്ങി മരിച്ച നിലയിൽ : മരിച്ചത്...

0
തിരുച്ചിറപ്പള്ളി : കേരളത്തിൽ നിന്നും തമിഴ്നാട് തിരുച്ചിറപള്ളിയിലേക്ക് വന്ന ലോറിയിലെ ഡ്രൈവറെ...

യു.ഡി.എഫ് സര്‍ക്കാരിന്റെ ആദ്യ ബഡ്‌ജറ്റ് അവതരണം ആരംഭിച്ചു ; ലക്ഷ്യങ്ങള്‍ വിവരിച്ച്‌ മുഖ്യമന്ത്രി

0
തിരുവനന്തപുരം : യു.ഡി.എഫ് സര്‍ക്കാരിന്റെ ആദ്യ ബഡ്‌ജറ്റ് അവതരണം ആരംഭിച്ചു. ചെയറിലെത്തിയ...