സുരക്ഷാ ജീവനക്കാരനെതിരെ യുവതിയുടെ കൈയേറ്റം ; വീഡിയോ പുറത്ത്; പോലീസ് കേസെടുത്തു

For full experience, Download our mobile application:
Get it on Google Play

നോയിഡ : സുരക്ഷാ ജീവനക്കാരനെ യുവതി കൈയേറ്റം ചെയ്ത സംഭവത്തില്‍ പോലീസ് കേസെടുത്തു. നോയിഡയില്‍ അജ്‌നാര ഹൗസിങ് സൊസൈറ്റിയിലാണ് സംഭവം. കഴിഞ്ഞ ദിവസം ഒരു യുവതി സുരക്ഷാ ജീവനക്കാരനെ പരസ്യമായി കൈയേറ്റം ചെയ്യുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചത്. നോയിഡയിലെ അജ്‌നാര സൊസൈറ്റിയില്‍ നടന്ന സംഭവത്തിന്‍റെ ദൃശ്യങ്ങളാണിതെന്ന് പിന്നീട് സ്ഥിരീകരിച്ചു.

യുവതി സുരക്ഷാ ജീവനക്കാരന്‍റെ കോളറില്‍ പിടിച്ച് കയര്‍ക്കുന്നതും തലയില്‍നിന്ന് തൊപ്പി എടുത്ത് വലിച്ചെറിയുന്നതുമാണ് ദൃശ്യങ്ങളിലുണ്ടായിരുന്നത്. ജീവനക്കാരനെ കൈയേറ്റം ചെയ്ത യുവതിക്കൊപ്പം മറ്റുചില സ്ത്രീകളും ഉണ്ടായിരുന്നു. ഇവര്‍ സമീപത്തുനിന്ന് മൊബൈലില്‍ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതും വീഡിയോയില്‍ കാണാം.

പിന്നീട് മറ്റൊരു സുരക്ഷാ ജീവനക്കാരന്‍ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. കഴിഞ്ഞമാസവും നോയിഡയില്‍ സമാനരീതിയിലുള്ള സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു. സെക്ടര്‍ 121-ല്‍ താമസിക്കുന്ന യുവതി കാറില്‍നിന്നിറങ്ങിയ ശേഷം സുരക്ഷാ ജീവനക്കാരനോട് കയര്‍ക്കുകയും ഇദ്ദേഹത്തിന്‍റെ മുഖത്തടിക്കുകയുമായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാസർഗോഡ് എംഡിഎംഎ കേസ് ; 2 മാസത്തിനിടെ റിയയുടെ അക്കൗണ്ടിൽ നടന്നത് 49...

0
കാസർഗോഡ് : കാലിക്കടവിൽ കോൺഗ്രസ് പ്രവർത്തകൻ ഉൾപ്പെട്ട എംഡിഎംഎ കേസിൽ നിർണ്ണായകമായ...

പിഡബ്ല്യുഡി ക്യാന്റീനിൽ കയറി അടുക്കള സാധനങ്ങൾ മാത്രം മോഷ്‌ടിച്ച് കള്ളൻ

0
തിരുവനന്തപുരം: തിരുവനന്തപുരം പിഎംജിയിലെ പിഡബ്ല്യുഡി ക്യാന്റീനിൽ കയറി അടുക്കള സാധനങ്ങൾ...

സ്വാതന്ത്ര ദിനത്തില്‍ അംഗനവാടികളിൽ സൗജന്യ യൂണിഫോം നൽകി പത്തനംതിട്ട നഗരസഭ കൗൺസിലർ അഡ്വ.ഗീത സുരേഷ്

0
പത്തനംതിട്ട : സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് അംഗനവാടികളിൽ സൗജന്യ യൂണിഫോം നൽകി പത്തനംതിട്ട...

പിറവത്തെ ആറ്റുതീരം പാര്‍ക്ക് മുവാറ്റുപുഴയാറിലേക്ക് ഇടിഞ്ഞ് താഴ്‌ന്നു ; ഒഴിവായത് വൻ ദുരന്തം

0
കൊച്ചി: എറണാകുളം പിറവത്ത് പാർക്ക് ഇടിഞ്ഞ് താണു. പാഴൂർ ആറ്റുതീരം പാർക്കാണ് മൂവാറ്റുപുഴയാറിലേക്ക്...