ന്യൂഡല്‍ഹി: ന്യൂഡല്‍ഹിയിലെ സഫ്ദര്‍ജംഗ് ഹോസ്പിറ്റലിലെ അത്യാഹിത വിഭാഗത്തിന് പുറത്തുള്ള തറയില്‍ കുഞ്ഞിന് ജന്മം നല്‍കി യുവതി.ഇന്ന് രാവിലെയാണ് സംഭവം.
സംഭവത്തില്‍ അന്വേഷണം നടക്കുന്നതായി അധികൃതര്‍ അറിയിച്ചു.എന്നാല്‍ പ്രസവ വാര്‍ഡിലേക്കോ ലേബര്‍ റൂമിലേക്കോ അനുവദിക്കാത്തതിനെ തുടര്‍ന്ന് രാത്രി അത്യാഹിത വിഭാഗത്തിന് പുറത്തുള്ള തറയില്‍ കഴിയുകയായിരുന്നെന്ന് കുടുംബം ആരോപിച്ചു. അതേസമയം ആശയവിനിമയത്തില്‍ ചില തകരാറുകള്‍ ഉണ്ടായിട്ടുണ്ടാകാം. എന്താണ് സംഭവിച്ചതെന്ന് ഞങ്ങള്‍ക്ക് അറിയില്ല, പക്ഷേ രാവിലെ അത്യാഹിത വിഭാഗത്തിലേക്കുള്ള വഴിയില്‍ യുവതി കുഞ്ഞിനെ പ്രസവിച്ചുവെന്നും, ഞങ്ങളുടെ നഴ്‌സുമാരും ഡോക്ടര്‍മാരും പ്രസവത്തില്‍ സഹായിച്ചെന്നുമാണ് ആശുപത്രി അധികൃതരുടെ പക്ഷം.