മുക്കുപണ്ടം പണയം വച്ച് പണം തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ആറ്റിങ്ങലിൽ മുക്കുപണ്ടം പണയം വച്ച് പണം തട്ടിയെടുത്ത യുവതി അറസ്റ്റിൽ. ആറ്റിങ്ങൽ കച്ചേരി ജംഗ്ഷനിൽ പ്രവർത്തിക്കുന്ന ജെ.സി ഫിനാൻസ് എന്ന സ്ഥാപനത്തിൽ ‘916’ അടയാളം പതിച്ച മൂന്ന് മുക്കുപണ്ട വളകൾ പണയം വെച്ച് 1,20,000 രൂപ തട്ടിയെടുത്ത യുവതി അറസ്റ്റിൽ. മണമ്പൂർ തൊട്ടിക്കല്ല് ലക്ഷംവീട് 412ൽ റസീന ബിവിയെയാണ് (45) ആറ്റിങ്ങൽ പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ വർഷം ഒക്ടോബർ മാസത്തിലാണ് ജെ. സി ഫിനാൻസ് എന്ന സ്ഥാപനത്തിൽ എത്തി വ്യാജ തിരിച്ചറിയൽ രേഖ നൽകുകയും കബളിപ്പിച്ച് മുക്കുപണ്ടം പണയംവെച്ച് പണം തട്ടിയെടുക്കുകയുമായിരുന്നു.

ആറ്റിങ്ങൽ, കടയ്ക്കാവൂർ, ചിറയിൻകീഴ്, കല്ലമ്പലം എന്നീ പോലീസ് സ്റ്റേഷനുകളിലായി സമാന രീതിയിലുള്ള 30 കേസുകൾ യുവതിയുടെ പേരിൽ നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു. പാറശ്ശാല സ്വദേശിനിയുമായി ചേർന്നാണ് യുവതി അടങ്ങുന്ന സംഘം ഇത്തരത്തിൽ മുക്കുപണ്ടം നിർമ്മിക്കുന്നത്. ആറ്റിങ്ങൽ സ്റ്റേഷൻ ഹൗസ് ഓഫീസർ ഗോപകുമാർ ജിയുടെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ ജിഷ്ണു എം.എസ്, സജിത്ത്, ഗ്രേഡ് അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ സഫീജ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ശരത് കുമാർ, വിഷ്ണു ലാൽ, പ്രകാശ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അബിൻ വർക്കി എം.എൽ.എയെ സന്ദർശിച്ച് രമേശ് ചെന്നിത്തലയും എ.പി അനിൽകുമാറും

0
പത്തനംതിട്ട: പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കു ശേഷം താമസസ്ഥലത്തേക്കു പോകുന്നതിനിടെയുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ്...

ഗതാഗത മന്ത്രി നടത്തിയ പരാമർശത്തിൽ സിപി ജോണിനെ പിന്തുണച്ച് മന്ത്രി തുളസി

0
പാലക്കാട്: ഗതാഗത മന്ത്രി നടത്തിയ പരാമർശത്തിൽ സിപി ജോണിനെ മന്ത്രി തുളസി...

ഉറക്കെ പാട്ടുവെച്ചതിനെ ചൊല്ലി തർക്കം ; അച്ഛനും മകനും കുത്തേറ്റ് മരിച്ചു

0
മുംബൈ: ഉറക്കെ പാട്ടുവെച്ചതിനെച്ചൊല്ലിയുണ്ടായ കുടുംബതർക്കത്തിനൊടുവിൽ പിതാവും മകനും കുത്തേറ്റ് മരിച്ചു. മുംബൈ...

മഹാരാഷ്ട്രയിൽ ഡോക്ടർമാരുടെ സമരം പിൻവലിച്ചു, ഒപി സേവനങ്ങൾ സാധാരണ നിലയിലേക്ക്

0
മഹാരാഷ്ട്ര : ആരോഗ്യമേഖലയെ മുൾമുനയിൽ നിർത്തിയ വലിയൊരു പ്രതിസന്ധിക്ക് തൽക്കാലത്തേക്ക് വിരാമമിട്ട്...