ഓഗസ്റ്റ് 10ന് സംയുക്ത കിസാൻ മോർച്ച രാജ്യവ്യാപക പ്രതിഷേധമാർച്ച് സംഘടിപ്പിക്കും

For full experience, Download our mobile application:
Get it on Google Play

ഡൽഹി: കേന്ദ്രസർക്കാർ കർഷക വിരുദ്ധ നയങ്ങൾക്ക് നടപ്പാക്കുന്നുവെന്ന് ആരോപിച്ച് ഓഗസ്റ്റ് 10ന് സംയുക്ത കിസാൻ മോർച്ച രാജ്യവ്യാപക പ്രതിഷേധമാർച്ച് സംഘടിപ്പിക്കും. ട്രെയിൻ തടയലും ഉണ്ടാകുമെന്ന് സംയുക്ത കിസാൻ മോർച്ച അറിയിച്ചു. ഇന്ത്യ -യുഎസ് വ്യാപാരക്കരാർ, മിനിമം താങ്ങുവില തുടങ്ങിയ വിഷയങ്ങൾ ഉയർത്തി പ്രതിഷേധിക്കും. ഇന്ത്യ-യുഎസ് വ്യാപാരക്കരാർ കർഷകരോട് ഉള്ള വെല്ലുവിളിയാണെന്ന് സംയുക്ത കിസാൻ മോർച്ച പറഞ്ഞു.ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകും. ജൂലൈ 28 ന് അഖിലേന്ത്യാ കൺവെൻഷൻ വിളിച്ചുചേർക്കും. തൊഴിലാളി സംഘടനകളുടെയും പിന്തുണ പ്രതിഷേധങ്ങൾക്ക് തേടുമെന്ന് സംയുക്ത കിസാൻ മോർച്ച വ്യക്തമാക്കി.

ഇന്ത്യ -യുഎസ് വ്യാപാരക്കരാർഎന്ന് ഒപ്പിടുമോ അതിന്റെ തൊട്ട് അടുത്ത ദിവസം പ്രതിഷേധവുമായി തെരുവിൽ ഇറങ്ങും. യുഎസ് ഇന്ത്യൻ കാർഷിക മേഖലയിലേക്ക് കടന്ന് കയറുന്നുവെന്നും എല്ലാ സ്വതന്ത്ര വ്യാപാര കരാറുകളും കർഷകരുമായി ചർച്ച ചെയ്യാതെ ഒപ്പിട്ടതെന്നും സംയുക്ത കിസാൻ മോർച്ച കുറ്റപ്പെടുത്തി. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ഇടക്കാല വ്യാപാര കരാറിനായുള്ള ചർച്ചകൾ 99 ശതമാനം പൂർത്തിയായതായും ബാക്കി ഉടൻ പരിഹരിക്കപ്പെടുമെന്നുമാണ് റിപ്പോർട്ടുകൾ. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡിജിറ്റൽ വ്യാപാരം, അഡ്വാൻസ്ഡ് മാനുഫാക്ചറിങ്, ഊർജ്ജം തുടങ്ങിയ നൂതന സാങ്കേതിക മേഖലകളിലെ സഹകരണത്തിനും ഇരുരാജ്യങ്ങളും വലിയ പ്രാധാന്യം നൽകുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...