സഹോദരിയുടെ നവജാത ശിശുവിനെ റോഡിൽ ഉപേക്ഷിച്ച് മുങ്ങിയ യുവതി പിടിയിൽ

For full experience, Download our mobile application:
Get it on Google Play

താനെ: സഹോദരിയുടെ നവജാത ശിശുവിനെ റോഡിൽ ഉപേക്ഷിച്ച് മുങ്ങിയ യുവതി പിടിയിൽ. സ്വന്തം സഹോദരിയുടെ നവജാത പെൺശിശുവിനേയാണ് 24കാരി റോഡിൽ ഉപേക്ഷിച്ച് പോയത്. സഹോദരി പ്രസവ സംബന്ധിയായി ആശുപത്രിയിൽ ചികിത്സയിൽ കഴിയുമ്പോഴാണ് ഈ ക്രൂരത നടന്നിരിക്കുന്നത്. മഹാരാഷ്ട്രയിലെ താനെയിൽ ബുധനാഴ്ച പുലർച്ചെയാണ് വഴിയാത്രക്കാർ റോഡിൽ കുഞ്ഞിനെ ശ്രദ്ധിക്കുന്നത്. വിവരം അറിയിച്ചതിനേ തുടർന്ന സംഭവ സ്ഥലത്ത് എത്തിയ പോലീസ് കുഞ്ഞിന്റെ സംരക്ഷണം ഏറ്റെടുത്ത് കുട്ടിയെ ഉപേക്ഷിച്ചത് ആരാണെന്ന് കണ്ടെത്താനുള്ള ശ്രമങ്ങൾ നടത്തി.

കുഞ്ഞിന്റെ രക്ഷിതാക്കളെ കണ്ടെത്താനുള്ള ശ്രമങ്ങൾക്കിടെ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കണ്ടെത്തിയതാണ് അന്വേഷണത്തിൽ സഹായകമായത്.  ഇന്റലിജൻസ് , ടെക്നിക്കൽ സഹായത്തോടെ കുട്ടിയെ ഉപേക്ഷിച്ചയാളെ പോലീസ് കണ്ടെത്തി അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യുമ്പോഴാണ് സ്വന്തം സഹോദരിയുടെ മകളെയാണ് റോഡിൽ ഉപേക്ഷിച്ചതെന്ന് വ്യക്തമാവുന്നത്. ബാലനീത വകുപ്പുകൾ അനുസരിച്ചും തട്ടിക്കൊണ്ട് പോയി അപായപ്പെടുത്താനുള്ള ശ്രമം അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് യുവതിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാൽ എന്തിനാണ് ഇത്തരത്തിലൊരു ക്രൂര കൃത്യം ചെയ്യാനുള്ള കാരണമെന്ന് ഇനിയും യുവതി പോലീസിനോട് വ്യക്തമാക്കിയിട്ടില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നാല് വയസ്സുകാരിയായ ചെറുമകളോട് ലൈംഗികാതിക്രമം നടത്തിയ യുവാവിനെ കുട്ടിയുടെ മുത്തശ്ശി വെട്ടിപ്പരിക്കേൽപ്പിച്ചു

0
കരൂർ: തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ നാല് വയസ്സുകാരിയായ ചെറുമകളോട് ലൈംഗികാതിക്രമം നടത്തിയ...

ഗര്‍ഭിണികളായ വനിതാ പോലീസുകാരികളുടെ യൂണിഫോം പരിഷ്‌കരിച്ചു

0
തിരുവനന്തപുരം: ഗര്‍ഭിണികളായ വനിതാ പോലീസുകാരികളുടെ യൂണിഫോം പരിഷ്‌കരിച്ചു. കാക്കി സല്‍വാര്‍ കമ്മീസ്,...

അരുണാചൽ പ്രദേശിലെ ദിബാങ് താഴ്‌വരയിലുണ്ടായ കനത്ത മഴയിലും മിന്നൽപ്രളയത്തിലും ഉരുൾപൊട്ടലിലും വൻ നാശനഷ്ടം

0
ഇറ്റാനഗർ: അരുണാചൽ പ്രദേശിലെ ദിബാങ് താഴ്‌വരയിലുണ്ടായ കനത്ത മഴയിലും മിന്നൽപ്രളയത്തിലും ഉരുൾപൊട്ടലിലും...

കൊച്ചിയിൽ അന്തർസംസ്ഥാന ബസുകളിൽ എംവിഡിയുടെ മിന്നൽ പരിശോധന

0
കൊച്ചി: എറണാകുളത്ത് അന്തര്‍സംസ്ഥാന ബസ്സുകളിൽ മോട്ടോർ വാഹന വകുപ്പ് നടത്തിയ മിന്നൽ...