ബസില്‍ മോഷണം നടത്തിയ യുവതി അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍: ബസില്‍ മോഷണം നടത്തിയ തമിഴ്‌നാട് മോഷണ സംഘത്തിലെ പ്രധാനിയായ യുവതിയെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട് തിരിച്ചന്തൂര്‍ ടെമ്പിള്‍ സ്വദേശിനി ഗായത്രി (സുബ്ബമ്മ 26) യെയാണ് കുന്നംകുളം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ യു.കെ. ഷാജഹാന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം വേലൂര്‍ സ്വദേശിനി ഹിയാനിയുടെ പണമടങ്ങിയ ബാഗാണ് മോഷ്ടിച്ചത്. വേലൂരില്‍നിന്നും ബസില്‍ കേച്ചേരിയിലേക്കുള്ള യാത്രയ്ക്കിടെയാണ് മോഷ്ടാവ് യുവതിയുടെ 5000 രൂപയും എ ടി എം കാര്‍ഡും ചികിത്സ രേഖകളും അടങ്ങിയ ബാഗ് കവര്‍ന്നത്.

സംഭവത്തില്‍ മോഷണം നടത്തിയ യുവതിയുടെ സി സി ടി വി. ദൃശ്യങ്ങള്‍ ബസില്‍ ഘടിപ്പിച്ച സി സി ടി വി ക്യാമറയില്‍ പതിഞ്ഞു. തുടര്‍ന്ന് കഴിഞ്ഞ ദിവസം മോഷണത്തിനായി യുവതി ബസില്‍ കയറി മോഷ്ടിക്കാനുള്ള ശ്രമം നടത്തുന്നതിനിടെയാണ് പിടിയിലായത്. കൂടുതല്‍ ചോദ്യം ചെയ്യലില്‍ പ്രതി മോഷണ കുറ്റം സമ്മതിച്ചു. കഴിഞ്ഞ നവംബറില്‍ അമ്പലത്തില്‍ മോഷണം നടത്തിയ സംഭവത്തില്‍ ജയിലില്‍ കഴിഞ്ഞിരുന്ന പ്രതി അടുത്തിടെയാണ് പുറത്തിറങ്ങിയത്. സബ് ഇന്‍സ്‌പെക്ടര്‍മാരായ യു മഹേഷ്, ജോഷി, സിവില്‍ പൊലീസ് ഓഫീസര്‍മാരായ ഗ്രീഷ്മ, നൗഫല്‍, മിഥുന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നവരാത്രി ആഘോഷങ്ങള്‍ക്ക് മുസ്ലിംകളെ വിലക്കി വിഎച്ച്പി

0
മുംബൈ: മഹാരാഷ്ട്രയില്‍ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായുള്ള ഗര്‍ബ, ദണ്ഡിയ പരിപാടികളില്‍...

മൂന്നാറിൽ കാട്ടാനയുടെ ആക്രമണത്തിൽ നിന്നും തൊഴിലാളി രക്ഷപെട്ടത് തലനാരിടയ്ക്ക്

0
ഇടുക്കി: മൂന്നാറിൽ കാട്ടാനയുടെ ആക്രമണത്തിൽ നിന്നും തൊഴിലാളി രക്ഷപെട്ടത് തലനാരിടയ്ക്ക്. കന്നിമല...

സംഘപരിവാർ പ്രവർത്തകൻ സ്വതന്ത്ര ഭരദ്വാജ് കസ്റ്റഡിയിൽ

0
ഡൽഹി: ഡൽഹി ജന്തർ മന്തർ പ്രക്ഷോഭത്തിൽ പങ്കെടുത്ത വിദ്യാർഥിയെ ആക്രമിക്കുകയും പിതാവിന്റെ...

റിപ്പയറിങ്ങിനായി സർവീസ് സെന്ററിൽ എത്തിച്ച വിലകൂടിയ എസി മോഷണം പോയി

0
കോട്ടയം: റിപ്പയറിങ്ങിനായി സർവീസ് സെന്ററിൽ എത്തിച്ച വിലകൂടിയ എസി മോഷണം പോയി....