കുറ്റൂർ റെയിൽവേ അടിപ്പാതയിലെ ഓടയുടെ മുകളിലെ ഇരുമ്പ് പൈപ്പ് മാറ്റി സ്ഥാപിക്കുന്ന ജോലികൾ നാളെ പൂർത്തിയാകും

For full experience, Download our mobile application:
Get it on Google Play

തിരുവല്ല: കുറ്റൂർ റെയിൽവേ അടിപ്പാതയിലെ ഓടയുടെ മുകളിലെ ഇരുമ്പ് പൈപ്പ് മാറ്റി സ്ഥാപിക്കുന്ന ജോലികൾ നാളെ പൂർത്തിയാകും. ഒരാഴ്ച്ച കഴിഞ്ഞെ അടിപ്പാത  തുറക്കുകയുള്ളു. ഈ മാസം 5 നാണ് റോഡ് അടച്ച് പണികൾ തുടങ്ങിയത്. റോഡിൽ ഓടയ്ക്ക് മുകളിൽ സ്ഥാപിച്ചിരുന്ന ഇരുമ്പ് പൈപ്പ് വാഹനങ്ങൾ കയറിയിറങ്ങി വളഞ്ഞ് യാത്ര തടസം നേരിട്ടതിനെ തുടർന്നാണ് പണികൾ ആരംഭിച്ചത്. ഇരുവശങ്ങളിലും ഇരുമ്പ് പൈപ്പ് സ്ഥാപിച്ച് വശങ്ങളിൽ കോൺക്രിസ്റ്റ് ഇടുന്ന പണികളാണ് നടക്കുന്നത്. ഒരു മാസക്കാലമായി വാഹനങ്ങൾ കടന്ന് പോകുന്നതിന് ബുദ്ധിമുട്ടായിരുന്നു.

വലിയ വാഹനങ്ങൾ നിരന്തരം കടന്ന് പോകുന്നതോടെ റോഡിന് കുറുകെ ഓടയ്ക്ക് മുകളിൽ സ്ഥാപിച്ച ഇരുമ്പ് പൈപ്പ് വളഞ്ഞ് തകർന്നതാണ് ഗതാഗത തടസത്തിന് കാരണമായത്. പിന്നീട് അറ്റകുറ്റപണികൾ നടത്തി പരിഹരിച്ചെങ്കിലും ഇരുമ്പ് പൈപ്പ് മാറിയിടുന്ന കാര്യത്തിൽ നടപടി ഉണ്ടായില്ല. അടിപ്പാതയിലെ അറ്റകുറ്റപണികളെ തുടർന്ന് 2022 നവംബറിലും ഒരു മാസത്തോളം റെയിവേ അടച്ചിട്ടിരുന്നു. ഇത് ഒരു താൽക്കാലിക പരിഹാരമാണെന്നും നിലവിലെ അടിപ്പാതയിലെ ഓടയുടെ മുകളിൽ ഇരുമ്പ് പൈപ്പ് ഉയർത്തി പണിയുന്നതിനാൽ വലിയ വാഹനങ്ങൾ കടന്ന് പോകുവാൻ ബുദ്ധിമുട്ട് നേരിടുമെന്ന് നാട്ടുകാർ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വീടിന് സമീപത്തെ കിണറ്റില്‍ വീണു ; ഭിന്നശേഷിക്കാരനായ വിദ്യാർത്ഥിക്ക് ജീവൻ നഷ്ടമായി

0
കോഴിക്കോട്: കൊയിലാണ്ടി ചെങ്ങോട്ടുകാവില്‍ വിദ്യാര്‍ത്ഥിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അഭയം...

സ്വകാര്യ ഹോട്ടലില്‍ യുവാക്കളെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ ഒടുവില്‍ പോലീസ് കേസെടുത്തു

0
ആലപ്പുഴ: തിരുവോണനാളില്‍ ആലപ്പുഴ നഗരത്തിലെ സ്വകാര്യ ഹോട്ടലില്‍ യുവാക്കളെ ക്രൂരമായി മര്‍ദിച്ച...

സ്വകാര്യ ബസില്‍ നിന്ന് പുറത്തേക്ക് വീണ് വയോധികക്ക് സാരമായ പരിക്ക്

0
കോഴിക്കോട്: ബസ് പൂര്‍ണമായും നിര്‍ത്തുന്നതിന് മുന്‍പ് ഓട്ടോമാറ്റിക് ഡോര്‍ തുറന്നതിനെ തുടര്‍ന്ന്...

ഥാർ തല്ലിത്തകർത്ത് റിസോര്‍ട്ട് നടത്തിപ്പുകാരനെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചു ; പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾകൂടി...

0
തിരുവനന്തപുരം: വെള്ളറടയിലെ റിസോര്‍ട്ട് ന‌ടത്തിപ്പുകാരനായ ആര്യനാട് ശ്യാമിനെ ആക്രമിച്ച് തട്ടിക്കൊണ്ടു പോകാന്‍...