ചിത്രദുർഗ: അഴുക്കുചാൽ വൃത്തിയാക്കുന്നതിനിടെ തൊഴിലാളി ശ്വാസം മുട്ടി മരിച്ചു. കർണാടകയിലെ ചിത്രദുർഗയിലാണ് ദാരുണ സംഭവം നടന്നത്. ചിത്രദുർഗ ജില്ലയിലെ ചള്ളക്കരെ താലൂക്കിൽ , ഡിസംബർ 18 ന് രാഘവേന്ദ്ര കല്യാണ മണ്ഡപത്തിൽ നടന്ന അപകടത്തിൽ , ചള്ളക്കരെ ഗാന്ധിനഗർ ബാരങ്കേയിലെ രംഗസ്വാമി (48) ആണ് മരിച്ചത്. ഡ്രെയിനേജിൽ അറ്റകുറ്റപ്പണികൾ നടത്തുന്നതിനായി രാഘവേന്ദ്ര കല്യാണ മണ്ഡപത്തിൻ്റെ ഉടമ വിളിച്ചതനുസരിച്ചാണ് രംഗസ്വാമി ഇവിടെ എത്തിയത്. എന്നാൽ അറ്റകുറ്റപ്പണിക്കായി ഓടയിൽ ഇറങ്ങി ശ്വാസം മുട്ടി മരിക്കുകയായിരുന്നു.വാട്ടര് ടാങ്കില് മുങ്ങിമരിച്ചുവെന്നാണ് ആദ്യം പറഞ്ഞിരുന്നത്. എന്നാൽ പിന്നീട് ഇത് സംബന്ധിച്ച് സഫായി കർമ്മചാരിമാരുടെ സേവന സമിതി ഡിസി ഓഫീസിൽ പരാതി നൽകിയതോടെയാണ് യഥാർത്ഥ സംഭവം പുറത്തറിയുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ മുനിസിപ്പൽ റവന്യൂ ഇൻസ്പെക്ടർ ഗുരുപ്രസാദ് സ്ഥലത്തെത്തി പരിശോധന നടത്തിയപ്പോൾ ശ്വാസം മുട്ടിയാണ് രംഗസ്വാമി മരിച്ചതെന്ന് വ്യക്തമായത്. ഇപ്പോൾ, കല്യാണമണ്ഡപത്തിൻ്റെ ഉടമ ഗുരുവീര നായിക്കിനെതിരെ നഗരസഭാ ഓഫീസർ ചള്ളക്കെരെ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം നടത്തുകയാണ്.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1